നിര്‍ഭയ കേസ് : ആരാച്ചാരോട് വധശിക്ഷയ്ക്ക് മൂന്ന് ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം പ്രതികള്‍ക്ക് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ബന്ധുക്കള്‍ ഒപ്പിട്ട കത്ത് നല്‍കി

ന്യൂഡല്‍ഹി : നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്ന ആരാച്ചാരോട് ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് തീഹാര്‍ ജയില്‍ അധികൃതര്‍. വധശിക്ഷയ്ക്ക് മൂന്ന് ദിവസം മുന്‍പ് ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജയില്‍ അധികൃതര്‍ പവന്‍ ജല്ലാദിനെ അറിയിച്ചു. മാര്‍ച്ച് 20 നാണ് പ്രതികളുടെ വധ ശിക്ഷ നടപ്പിലാക്കുന്നത്.

മാര്‍ച്ച് 17 ന് പവന്‍ ജല്ലാദ് ജയിലില്‍ എത്തിയ ശേഷമാണ് ഡമ്മികളെ തൂക്കിലേറ്റി പരിശോധന നടത്തുക. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളിലും പ്രതികളുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കും. ഇതിന് പുറമേ അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാല് പ്രതികളില്‍ മുകേഷ്, പവന്‍ കുമാര്‍ ഗുപ്ത, വിനയ് എന്നിവര്‍ ബന്ധുക്കളുമായി നേരത്തെ മുഖാമുഖം കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച നടത്തേണ്ട അവസാന ദിവസം സംബന്ധിച്ച് അക്ഷയ് ഠാക്കൂറിന്റെ ബന്ധുക്കള്‍ക്ക് അധികൃതര്‍ കത്തയച്ചിട്ടുണ്ട്. പ്രതികള്‍ക്ക് ആഴ്ചയില്‍ ഒരിക്കല്‍ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം ജയില്‍ അധികൃതര്‍ ഇപ്പോഴും തുടരുന്നുണ്ട്.

അതേസമയം പ്രതികള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കത്തില്‍ 13 പേര്‍ ഒപ്പിട്ടിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ രണ്ട് പേര്‍ മുകേഷിന്റെ ബന്ധുക്കളും, നല് പേര്‍ പവന്‍ കുമാര്‍ ഗുപ്തയുടേയും ബന്ധുക്കളാണ്. വിനയ് കുമാറിന്റെ നാല് ബന്ധുക്കളും, അക്ഷയ് ഠാക്കൂറിന്റെ മൂന്ന് ബന്ധുക്കളും കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

മാര്‍ച്ച്‌ 20 ന് പ്രതികളുടെ വധശിക്ഷ നടക്കാന്‍ ഇരിക്കെയാണ് ദയാവധം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കത്ത് നല്‍കിയിരിക്കുന്നത്. നിയമ പരമായ എല്ലാ സാധുതകളും പ്രതികള്‍ പ്രയോജനപ്പെടുത്തി എങ്കിലും വധശിക്ഷ മാറ്റാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുടുംബങ്ങള്‍ ദയാവധത്തിനുള്ള കത്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍ നിയമപരമായി ഒരുപാട് കടമ്പകള്‍ ഉള്ളതിനാല്‍ ഇതിന് അനുമതി ലഭിക്കില്ലെന്നാണ് സൂചന. അതേസമയം പ്രതികളുടെ വധശിക്ഷ നീട്ടിവെയ്ക്കാനുള്ള ശ്രമമാണ് ഇതെന്നും ആരോപണമുണ്ട്. വധശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാല് പ്രതികളും നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് മാര്‍ച്ച്‌ 20 വധശിക്ഷ നടത്തണമെന്നുള്ള മരണ വാറന്റ് ഡല്‍ഹി പട്യാല ഹൗസ് കോടതി പുറപ്പെടുവിച്ചത്.

വെള്ളിയാഴ്ച്ച പുലര്‍ച്ചെ 5.30 ന് നാല് പ്രതികളെയും തൂക്കിലേറ്റാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.പ്രതികളുടെ ആരോഗ്യസ്ഥിതി ദിവസവും പരിശോധിക്കുന്നുണ്ട്.ആരാച്ചാര്‍ വന്നതിന് ശേഷം വീണ്ടും ഡമ്മി പരീക്ഷണം നടത്തും.പ്രതികളായ മുകേഷ് കുമാര്‍ സിംഗ്‌,പവന്‍ ഗുപ്ത,വിനയ് ശര്‍മ,അക്ഷയ് കുമാര്‍ സിംഗ് എന്നിവരുടെ വധശിക്ഷയാണ് ഒരുമിച്ച്‌ നടപ്പിലാക്കുക.

അതിനിടെ പ്രതികള്‍ നിയമപരമായ എല്ലാ സാധ്യതകളും വീണ്ടും ഉപയോഗിക്കുകയുമാണ്.ഒരു പ്രതി വിനയ് ശര്‍മ ഹൈക്കോടതിയെ സമീപിച്ചത് തന്‍റെ ദയാ ഹര്‍ജി തള്ളിയ തീരുമാനത്തില്‍ പിഴവ് ഉണ്ടെന്ന് ചൂണ്ടികാട്ടിയാണ്.വിനയ് ശര്‍മ്മ പുതിയ ദയാഹര്‍ജിയും നല്‍കിയിരുന്നു.ഇതില്‍ തന്‍റെ വധശിക്ഷ ജീവപര്യന്തം ആക്കണം എന്നായിരുന്നു പറഞ്ഞത്.മുകേഷ് സിംഗ് ആകട്ടെ സുപ്രീംകോടതിയെ ആണ് സമീപിച്ചത്.പിഴവ് തിരുത്തല്‍ ഹര്‍ജി ഉള്‍പ്പെടെയുള്ളവ വീണ്ടും നല്‍കണം എന്നാണ് ഈ ഹര്‍ജിയിലെ ആവശ്യം.പവന്‍ കുമാര്‍ ഗുപ്ത കീഴ്കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ആ ഹര്‍ജിയില്‍ പറയുന്നത് മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നാണ്.തീഹാര്‍ ജയില്‍ അധികൃതര്‍ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നതിനായി എല്ലാ ഒരുക്കങ്ങളും നടത്തുമ്ബോള്‍ പ്രതികളാകട്ടെ വധശിക്ഷ വൈകിപ്പിക്കുന്നതിനയുള്ള നിയമപരമായ എല്ലാ സാധ്യതകളും നോക്കുകയാണ്.വധ ശിക്ഷ ഒഴിവാക്കണം എന്ന് ആവശ്യപെടുന്ന ഹര്‍ജിയില്‍ പോലും പ്രതികള്‍ പ്രതീക്ഷിക്കുന്നത് വധശിക്ഷ നടപ്പിലാക്കുന്നത് വൈകുമോ എന്നതാണ്.

Top