നിർഭയ കേസ്; ദയാ ഹർജി നൽകാൻ പ്രതികൾക്ക് 7 ദിവസം സമയം, ജയിൽ അധികൃതർ നോട്ടീസ് കൈമാറി

ദില്ലി: നിർഭയാ കേസ് പ്രതികൾക്ക് ദയാഹർജി സമർപ്പിക്കാൻ ഒരാഴ്ച സമയം അനുവദിച്ച് തീഹാർ ജയിൽ അധികൃതർ. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രതികൾക്ക് നോട്ടീസ് നൽകി. നേരത്തെ വധശിക്ഷയ്ക്കെതികെ പ്രതി അക്ഷയ് സിംഗ് താക്കൂർ സമർപ്പിച്ച പുന: പരിശോധനാ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. പുതിയ വാദങ്ങൾ പ്രതികൾ ഹർജിയിൽ ഉന്നയിച്ചിട്ടില്ലെന്നും വധിശിക്ഷ റദ്ദാക്കേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു കോടതി വ്യക്തമാക്കിയത്.ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിക്കാൻ പ്രതികൾക്ക് 7 ദിവസത്തെ സമയം കൂടി അനുവദിച്ചിരിക്കുന്നത്. ദയാഹർജി നൽകാൻ 7 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ജയിൽ ഡിജിപ് സന്ദീപ് ഗോയൽ വ്യക്തമാക്കി.

7 ദിവസത്തിനകം പ്രതികൾ ദയാ ഹർജി സമർപ്പിച്ചില്ലെങ്കിൽ തുടർ നടപടികൾക്കായി ജയിൽ അധികൃതർ കോടതിയെ സമീപിക്കും, പ്രതികൾക്കെതിരെ മരണ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് പാട്യാല ഹൗസ് കോടതി ജനുവരി 7ലേക്ക് മാറ്റിയിരുന്നു. അതിനിടെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി പവൻ ഗുപ്ത ദില്ലി ഹൈക്കോടതിയെ സമീപിച്ചു. കുറ്റകൃത്യം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും പ്രായം തെളിയിക്കുന്ന പരിശോധനകൾ നടന്നിട്ടില്ലെന്നും ഇയാൾ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്ത ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കുറ്റം നടന്നപ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും പ്രായം തെളിയിക്കുന്ന പരിശോധനകള്‍ നടത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി നാളെ കോടതി പരിഗണിക്കും.

അതേസമയം കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് കുമാര്‍ ഠാക്കൂര്‍ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി ഇന്ന് സുപ്രിം കോടതി തള്ളിയിരുന്നു.ജസ്റ്റിസുമാരായ ആര്‍ ബാനുമതി, എ എസ് ബൊപ്പണ്ണ, അശോക് ഭൂഷണ്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയില്‍ പുതിയ വാദങ്ങള്‍ ഉന്നയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നും പഴയ വാദങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ഉള്ള നിരീക്ഷണത്തെ തുടര്‍ന്നാണ് കോടതി പുനപരിശോധനാ ഹര്‍ജി തള്ളിയത്.

Top