നിർഭയ കേസ് പ്രതി വിനയ് ശർമ്മ നൽകിയ ഹർജി സുപ്രീംകോടതി തള്ളി!

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ ദയാ ഹര്‍ജി തള്ളിയതിനെ ചോദ്യം ചെയ്ത് പ്രതി വിനയ് ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.ജസ്റ്റിസ് ആർ. ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് ഹർജി തള്ളിയത്. കഴിഞ്ഞ ദിവസം ഹർജി വിധിപറയാൻ മാറ്റിയിരുന്നു.

നിയമപ്രകാരമുള്ള നടപടികൾ പാലിച്ചല്ല രാഷ്ട്രപതി ദയാഹർജി തള്ളിയതെന്നായിരുന്നു വിനയ് ശർമ്മയുടെ വാദം. ജയിലിൽ പീഡിപ്പിച്ചെന്നും വിനയ് ശർമ്മയുടെ മെഡിക്കൽ റിപ്പോർട്ട്, സാമൂഹിക അന്വേഷണ റിപ്പോർട്ട് തുടങ്ങിയവയൊന്നും രാഷ്പ്രതിയുടെ മുമ്പിലെത്തിയില്ലെന്നും വാദിച്ചു. സുപ്രീംകോടതി ഇതൊന്നും അംഗീകരിച്ചില്ല.ദയാഹർജി തള്ളിയതിനെതിരെ മറ്റൊരു പ്രതിയായ മുകേഷ് കുമാർ സിംഗ് നൽകിയ ഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ പ്രതികളായ മുകേഷ് കുമാർ സിംഗ്, പവൻ ഗുപ്ത, വിനയ് കുമാർ ശർമ്മ, അക്ഷയ് കുമാർ എന്നിവരുടെ വധശിക്ഷ വിചാരണ കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, പ്രതി പവൻ ഗുപ്തയ്‌ക്ക് പിഴവു തിരുത്തൽ ഹർജി സമർപ്പിക്കാൻ വിചാരണ കോടതി അഭിഭാഷകനെ നിയോഗിച്ചു. നിയമസഹായ അതോറിട്ടി നിർദ്ദേശിച്ച അഭിഭാഷകനെ ഗുപ്ത നിരസിച്ചതിനെ തുടർന്നാണ് കോടതി ഇടപെട്ടത്. പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന ഹർജികളിൽ വാദം കേൾക്കുന്നത് അഡീഷനൽ സെഷൻസ് ജഡ്ജി ധർമ്മേന്ദർ റാണ തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചിട്ടുണ്ട്.

Top