യുവതിയെ പിച്ചിച്ചീന്തിയ പിശാചുക്കളെ തൂക്കിലേറ്റി !!നിയമം നീതി നിർവഹിച്ചു!!

തിഹാർ :അവസാനം ആ പിശാചുക്കളെ തൂക്കിലേറ്റി .ഇന്ത്യയിലെ എല്ലാ പെൺകുട്ടികൾക്കും ഈ പ്രഭാതം സ്വാന്തനത്തിന്റെയായിരിക്കും .നിർഭയ കേസിലെ നാല് പ്രതികളെ തിഹാർ ജയിലിൽ മരണം വരെ തൂക്കിലേറ്റി.മുകേഷ് സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് സിംഗ് – 2012-ൽ ഒരു പെൺകുട്ടിയെ രാജ്യതലസ്ഥാനത്ത് ഓടുന്ന ബസ്സിൽ അതിക്രൂരമായി ബലാത്സംഗം ചെയ്ത് പുറത്തേക്ക് വലിച്ചെറിഞ്ഞ നാല് പേർ തൂക്കിലേറ്റപ്പെടാൻ ഇനി നിമിഷങ്ങൾ മാത്രം. 5.30-യ്ക്ക് തന്നെ വധശിക്ഷ നടപ്പാക്കി.കടുത്ത മാനസികസംഘർഷം കഴിഞ്ഞ ദിവസം പ്രതികൾ അനുഭവിച്ചിരുന്നു എന്നാണ് ജയിലിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ. തന്‍റെ എട്ട് വയസ്സുള്ള മകനെ കാണണം എന്ന് അക്ഷയ് സിംഗ് ജയിലിലധികൃതരോടും കോടതിയോടും അഭ്യർത്ഥിച്ചു. ഇതിന് വകുപ്പുണ്ടെങ്കിൽ അനുവദിക്കണമെന്ന് സോളിസിറ്റർ ജനറൽ തന്നെ നിർദേശിച്ചെങ്കിലും ജയിൽ മാന്വൽ പ്രകാരം ഇതിന് കഴിയില്ല എന്ന് തിഹാർ ജയിലധികൃതർ അറിയിച്ചു. അക്ഷയ് കുമാറിന്‍റെ കുടുംബം ഇതോടെ ജയിൽ പരിസരത്ത് നിന്ന് മടങ്ങി.

അവസാനനിമിഷവും നിയമപോരാട്ടത്തിനിറങ്ങി പ്രതികൾ. വധശിക്ഷ നടപ്പാക്കുന്നതിന് തലേന്ന് 8.50-ന് ദില്ലി ഹൈക്കോടതിയിൽ പ്രതികളുടെ അഭിഭാഷകരെത്തി. പവൻ ഗുപ്ത എന്ന തന്‍റെ കക്ഷിക്ക് പ്രായപൂ‍ർത്തിയായിട്ടില്ല എന്നതടക്കമുള്ള, കോടതി എത്രയോ തവണ പരിഗണിച്ച് തള്ളിയ, ആവശ്യങ്ങൾ വീണ്ടുമുന്നയിച്ച് അഭിഭാഷകൻ എ പി സിംഗിന്‍റെ ഹർജി.’പ്രസക്തമായ കാര്യമെന്ത്? പ്രതികൾ ദൈവത്തിന് അടുത്തെത്താൻ ഇനി സമയം വളരെ കുറവാണ്. കാര്യം പറയൂ’ എന്ന് ചോദിച്ച ഹൈക്കോടതിയോട്, ഫോട്ടോസ്റ്റാറ്റ് എടുക്കാനുണ്ട്, കൊറോണ കാരണം അതിന് കഴിഞ്ഞില്ല എന്നതടക്കം ബാലിശങ്ങളായ വാദങ്ങൾ ഉന്നയിച്ചു അഭിഭാഷകൻ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവസാനനിമിഷവും ജയിലിൽ തിഹാർ ജയിലധികൃതർ യോഗം ചേർന്നു. ആരാച്ചാർ പവൻ ജല്ലാദും യോഗത്തിൽ പങ്കെടുത്തു. സുപ്രീംകോടതി വിധി സോളിസിറ്റർ ജനറൽ ജയിലധികൃതരെ അറിയിച്ചു. തുടർന്ന് ഇവരെ തൂക്കിലേറ്റാനുള്ള അവസാന നടപടികൾ തുടങ്ങിയിരുന്നു . പ്രതികളുടെ ശാരീരിക ക്ഷമത പരിശോധിച്ചു. കുറ്റവാളികളുടെ ശാരീരിക ക്ഷമത തൃപ്തികരമെന്ന് തിഹാർ ജയിലധികൃതർ വ്യക്തമാക്കി. കുളിച്ച് വരാൻ ഇവരോട് നിർദേശിച്ചു. വേണ്ട, ഇഷ്ടപ്പെട്ട ഭക്ഷണം നൽകി. ഇവർക്ക് പ്രാർത്ഥിക്കാൻ സമയം നൽകി. പത്ത് നിമിഷത്തെ പ്രാർത്ഥനയ്ക്ക് ശേഷം, അതിന് ശേഷം ചെയ്ത കുറ്റമെന്തെന്ന് വിശദമായി വായിച്ച് കേൾപ്പിച്ചു.

വിധി മാറ്റിവെക്കാനായി പാതിരാത്രി നാടകീയ നീക്കങ്ങൾ നടത്തിയ പ്രതികളുടെ അഭിഭാഷന്റെ എല്ലാ നീക്കങ്ങളും പാഴായി.വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ നിർഭയ കേസിലെ പ്രതികൾ നടത്തിയ അവസാന നീക്കവും പരാജയപ്പെട്ടു. പവൻ ഗുപ്ത നൽകിയ രണ്ടാം ദയാഹർജി തള്ളിയതിനെതിരെയാണ് പുലർച്ചെ 2.50ന് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ആർ.ഭാനുമതി, അശോക് ഭൂഷൻ, എ.എസ്.ബൊപ്പണ്ണ എന്നിവരാണ് കേസ് പരിഗണിച്ചത്. ‌ദയാഹർജി തള്ളിയതിൽ ജുഡീഷ്യൽ പരിശോധന പരിമിതമാണ് എന്ന് കോടതി നിരീക്ഷിച്ചു.

Top