വധശിക്ഷ അൽപ്പസമയത്തിനകം..ഇനി ഇരുപത് മിനിറ്റ് മാത്രം !!

ന്യൂഡൽഹി :ഇനി അരമണിക്കൂർ മാത്രം !! നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ അൽപസമയത്തിനകം നടക്കും.വിധി മാറ്റിവെക്കാനായി പാതിരാത്രി നാടകീയ നീക്കങ്ങൾ നടത്തിയ പ്രതികളുടെ അഭിഭാഷന്റെ എല്ലാ നീക്കങ്ങളും പാഴായി.വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ നിർഭയ കേസിലെ പ്രതികൾ നടത്തിയ അവസാന നീക്കവും പരാജയപ്പെട്ടു. പവൻ ഗുപ്ത നൽകിയ രണ്ടാം ദയാഹർജി തള്ളിയതിനെതിരെയാണ് പുലർച്ചെ 2.50ന് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ആർ.ഭാനുമതി, അശോക് ഭൂഷൻ, എ.എസ്.ബൊപ്പണ്ണ എന്നിവരാണ് കേസ് പരിഗണിച്ചത്. ‌ദയാഹർജി തള്ളിയതിൽ ജുഡീഷ്യൽ പരിശോധന പരിമിതമാണ് എന്ന് കോടതി നിരീക്ഷിച്ചു.

പ്രതികളുടെ വധ ശിക്ഷ മണിക്കൂറുകള്‍ക്കകം നടപ്പിലാക്കും. തിഹാര്‍ ജയിലില്‍ കൃത്യം 5.30 നാണ് വധശിക്ഷ നടപ്പിലാക്കുക. ഏറെ നാടകീയമായ രംഗങ്ങളായിരുന്നു അര്‍ധരാത്രി മുതല്‍ സുപ്രീം കോടതിക്ക് അകത്തും പുറത്തും അരങ്ങേറിയത്. സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ പ്രതികളുടെ അഭിഭാഷകന്‍ എപി സിങിനു നേരെ കോടതി വളപ്പില്‍ പ്രതിഷേധം ഉയര്‍ന്നു. കേസുമായി ബന്ധപ്പെട്ട് കോടതിക്ക് പുറത്ത് എപി സിങ് നടത്തിയ ചില പരാമര്‍ശങ്ങള്‍ അവിടെ ഉണ്ടായിരുന്ന ചിലരെ പ്രകോപിതരാക്കുകയായിരുന്നു. അഭിഭാഷകനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചവരെ എറെ പണിപ്പെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിച്ചത്. അതേസമയം, പ്രതികളുടെ ഹര്‍ജി ദില്ലി ഹൈക്കോടതി തളളിയതോടെയാണ് പാതിരാത്രിയോടെ പ്രതികളുടെ അഭിഭാഷകനായ എപി സിംഗ് സുപ്രീം കോടതി രജിസ്ട്രാരുടെ വസതിയില്‍ എത്തി കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ച് ഹര്‍ജി പരിഗണിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top