നിർഭയ കേസിലെ പ്രതികളായ പിശാചുക്കളുടെ വധശിക്ഷ 5.30ന്!..

ന്യൂഡൽഹി :നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ അൽപസമയത്തിനകം നടക്കും.വിധി മാറ്റിവെക്കാനായി പാതിരാത്രി നാടകീയ നീക്കങ്ങൾ നടത്തിയ പ്രതികളുടെ അഭിഭാഷന്റെ എല്ലാ നീക്കങ്ങളും പാഴായി.വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ നിർഭയ കേസിലെ പ്രതികൾ നടത്തിയ അവസാന നീക്കവും പരാജയപ്പെട്ടു. പവൻ ഗുപ്ത നൽകിയ രണ്ടാം ദയാഹർജി തള്ളിയതിനെതിരെയാണ് പുലർച്ചെ 2.50ന് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ആർ.ഭാനുമതി, അശോക് ഭൂഷൻ, എ.എസ്.ബൊപ്പണ്ണ എന്നിവരാണ് കേസ് പരിഗണിച്ചത്. ‌ദയാഹർജി തള്ളിയതിൽ ജുഡീഷ്യൽ പരിശോധന പരിമിതമാണ് എന്ന് കോടതി നിരീക്ഷിച്ചു.

പ്രതികളുടെ വധ ശിക്ഷ മണിക്കൂറുകള്‍ക്കകം നടപ്പിലാക്കും. തിഹാര്‍ ജയിലില്‍ കൃത്യം 5.30 നാണ് വധശിക്ഷ നടപ്പിലാക്കുക. ഏറെ നാടകീയമായ രംഗങ്ങളായിരുന്നു അര്‍ധരാത്രി മുതല്‍ സുപ്രീം കോടതിക്ക് അകത്തും പുറത്തും അരങ്ങേറിയത്. സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ പ്രതികളുടെ അഭിഭാഷകന്‍ എപി സിങിനു നേരെ കോടതി വളപ്പില്‍ പ്രതിഷേധം ഉയര്‍ന്നു. കേസുമായി ബന്ധപ്പെട്ട് കോടതിക്ക് പുറത്ത് എപി സിങ് നടത്തിയ ചില പരാമര്‍ശങ്ങള്‍ അവിടെ ഉണ്ടായിരുന്ന ചിലരെ പ്രകോപിതരാക്കുകയായിരുന്നു. അഭിഭാഷകനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചവരെ എറെ പണിപ്പെട്ടാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തിരിപ്പിച്ചത്. അതേസമയം, പ്രതികളുടെ ഹര്‍ജി ദില്ലി ഹൈക്കോടതി തളളിയതോടെയാണ് പാതിരാത്രിയോടെ പ്രതികളുടെ അഭിഭാഷകനായ എപി സിംഗ് സുപ്രീം കോടതി രജിസ്ട്രാരുടെ വസതിയില്‍ എത്തി കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ആര്‍ ഭാനുമതി അധ്യക്ഷയായ ബെഞ്ച് ഹര്‍ജി പരിഗണിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറ്റകൃത്യം നടക്കുമ്പോൾ പവൻ ഗുപ്തയ്ക്ക് പ്രായപൂർത്തി ആയില്ലെന്നും ജയിലിൽ മർദനമേറ്റതിനെത്തുടർന്ന് നൽകിയ പരാതി കർക്കർദൂമ കോടതിയിൽ പരിഗണനയിലാണെന്നുമുള്ള വാദവും കോടതി തള്ളി. നിർഭയയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. വിധിയിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. രാജ്യാന്തര കോടതിയിലും കുടുംബ കോടതിയിലുമുള്ള കേസുകൾ പ്രസക്തമല്ലെന്നു നിരീക്ഷിച്ച് ഡ‍ൽഹി കോടതി ഹർജി തള്ളിയതിനു പിന്നാലെയാണ് പ്രതിഭാഗം പുലർച്ചെ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികൾക്കു ദൈവത്തെ കണ്ടുമുട്ടാൻ സമയമായെന്നും ഡൽഹി കോടതി പറഞ്ഞു. രാജ്യത്തെ വ്യവസ്ഥകളുമായാണ് പ്രതികൾ കളിക്കുന്നത്. ദയാഹർജി സമർപ്പിക്കാൻ രണ്ടര വർഷം വൈകിയതിൽ ഗൂഢാലോചനയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് സഞ്ജീവ് നരുല എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രതികളായ അക്ഷയ് കുമാർ സിങ്, പവൻ ഗുപത്, വിനയ് ശർമ എന്നിവരാണ് കോടതിയെ സമീപിച്ചത്. വിചാരണ അസാധുവാക്കണമെന്ന പ്രതി മുകേഷ് സിങ്ങിന്റെ ഹർജി സുപ്രീംകോടതിയും തള്ളിയിരുന്നു. നേരത്തെ, അക്ഷയ് സിങ്ങിന്റെയും പവൻ ഗുപ്തയുടെയും രണ്ടാം ദയാഹർജിയും രാഷ്ട്രപതി തള്ളിയതിനാൽ പ്രതികൾക്ക് നിയമപരമായ അവകാശങ്ങൾ ഒന്നും ബാക്കിയില്ലെന്നും വധശിക്ഷ വെള്ളിയാഴ്ച തന്നെ നടപ്പാക്കാമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.

എന്നാല്‍ മരണവാറണ്ട് സ്റ്റേ ചെയ്യാനാകില്ലെന്ന എന്ന വിചാരണ കോടതി വിധി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. നേരത്തെ ഉന്നയിച്ച വാദങ്ങള്‍ തന്നെയായിരുന്നു കുറ്റവാളിക്ക് വേണ്ടി ഹാജരായ അ‍ഡ്വ. എപി സിങ് സുപ്രീംകോടതിയിലും ഉന്നയിച്ചത്. പ്രതികളിലൊരാളായ പവന്‍ ഗുപ്ത പ്രായ പൂര്‍ത്തിയായ വ്യക്തിയല്ലെന്നും പവനെ പ്രായപൂര്‍ത്തിയായെന്ന് പറഞ്ഞ് കേസില്‍ പെടുത്തുകയായിരുന്നുമെന്നാണ് രണ്ടരക്ക് വാദം തുടങ്ങിയപ്പോള്‍ ആദ്യം എപി സിങ് ഉന്നയിച്ചത്. ഈ കേസിന്‍റെ യഥാര്‍ത്ഥ പേര് നിര്‍ഭയ കേസ് എന്നല്ലെന്നും വസന്ത് വിഹാര്‍ എസ്ഐ ആണ് അങ്ങനെ ഉള്‍പ്പെടുത്തിയതെന്നും അഭിഭാഷകന്‍ വാദിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഒരു ഫോട്ടോകോപ്പി പോലും എടുക്കാന്‍ തനിക്ക് സാധിച്ചില്ലെന്നും എപി സിംഗ് കോടതിയില്‍ പറഞ്ഞു. പവന്‍ ഗുപ്തയുടെ പ്രായവുമായി ബന്ധപ്പെട്ടുള്ള ചില സ്കൂള്‍ രേഖകള്‍ എപി സിംഗ് കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും വിചാരണ സമയത്ത് ഈ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചപ്പോള്‍ തന്നെ അത് തള്ളിയതല്ലേയെന്നും കോടതി ചോദിച്ചു. രാഷ്ട്രപതി ദയാഹര്‍ജി തള്ളിക്കളഞ്ഞതിനാല്‍ എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ അത് മാത്രം പറഞ്ഞാല്‍ മതിയെന്നും ഭാനുമതി വ്യക്തമാക്കി. തുടര്‍ന്നും ചില വാദങ്ങള്‍ അതെല്ലാം കോടതി

Top