രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്സഭയില്‍ അവതരിപ്പിക്കുകയാണ്. അര നൂറ്റാണ്ടിനുശേഷമാണ് ഒരു വനിത പൊതുബജറ്റ് അവതരിപ്പിക്കുന്നത്. വളര്‍ച്ചാമുരടിപ്പില്‍ നിന്ന് സമ്പദ്ഘടനയെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാവും നിര്‍മല ബജറ്റ് അവതരിപ്പിക്കുക. വായ്പകള്‍ക്കും ഉത്പന്നങ്ങള്‍ക്കും ഡിമാന്‍ഡ് ഉയര്‍ത്താനായുള്ള നടപടികള്‍ ബജറ്റിലുണ്ടാകും. എന്നാല്‍ മാത്രമേ സമ്പദ്ഘടനയില്‍ ഉണര്‍വുണ്ടാകുകയുള്ളൂ.
ധനമന്ത്രി നിര്‍മല സീതാരാമന്റെ ആദ്യ ബജറ്റ് അവതരണത്തിന് സാക്ഷ്യം വഹിക്കാന്‍ മാതാപിതാക്കള്‍ പാര്‍ലമെന്റിലെത്തി. 11 മണിക്കാണ് ധനമന്ത്രി ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക
എന്‍ഡിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് നിര്‍മ്മല സീതാരാമന്‍. 2014ല്‍ 1.85 ട്രില്യണ്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.7 ട്രില്യണിലെത്തി. ഈവര്‍ഷം 3 ട്രില്യണ്‍ ഡോളര്‍ ലക്ഷ്യം കൈവരിക്കും. എല്ലാ മേഖലയ്ക്കും പരിഗണന നല്‍കുന്ന വികസനമാണ് ലക്ഷ്യമാക്കുന്നതെന്ന് ധനമന്ത്രി
തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോല്‍സാഹനം. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി. സുസ്ഥിര വികസനത്തിന് ആഭ്യന്തര, വിദേശനിക്ഷേപങ്ങള്‍ സഹായിച്ചു. 2018-19ല്‍ 300 കിലോമീറ്റര്‍ മെട്രോ റെയിലിന് അനുമതി നല്‍കി. വളര്‍ച്ചയ്ക്ക് സ്വകാര്യമേഖലയുടെ പങ്ക് പ്രധാനമെന്നും ധനമന്ത്രി