
ഡല്‍ഹി: റാഫേല്‍ വിഷയം ലോക്‌സഭയില്‍ ചര്‍ച്ചയാവുകയാണ്. വിവാദങ്ങള്‍ കത്തിക്കയറുന്നതിനിടെ വീണ്ടും വിശദീകരണവുമായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ എച്ച്എഎല്ലിന് സര്‍ക്കാര്‍ 26,570 കോടി രൂപയുടെ കരാര്‍ നല്‍കിയെന്നും 73,000 കോടി രൂപയുടെ കരാര്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അവര്‍ സഭയെ അറിയിച്ചു.
എച്ച്എഎല്ലിന് ഒരു ലക്ഷം കോടി രൂപയുടെ ഓര്‍ഡര്‍ നല്‍കിയെന്ന് മന്ത്രി നേരത്തെ ലോക്സഭയില്‍ പറഞ്ഞതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. പ്രതിരോധ മന്ത്രിയുടെ പ്രസ്താവന പച്ചകള്ളമാണെന്നും അവരുടെ വാദം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാനായില്ലെങ്കില്‍ രാജിവയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടര്‍ന്ന് പ്രതിരോധമന്ത്രി വീണ്ടും വിശദീകരണവുമായി സഭയിലെത്തിയത്.