ബിജെപി സര്‍ക്കാര്‍ വന്നതിന് ശേഷം ഇന്ത്യയില്‍ വലിയ തീവ്രവാദാക്രമണങ്ങള്‍ നടന്നിട്ടില്ലെന്ന് നിര്‍മലാ സീതാരാമന്‍; അക്കമിട്ട് ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയ

ഡല്‍ഹി: കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ വെട്ടിലായിരിക്കുകയാണ്. ഡല്‍ഹിയില്‍ ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിലെ പ്രസ്താവനയാണ് കാരണം. 2014 ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇന്ത്യയില്‍ വലിയ തീവ്രവാദ ആക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്ന പ്രസ്താവനയുമായി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍.

മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭീകരര്‍ക്ക് അത്തരമൊരു ആക്രമണം നടത്താന്‍ അവസരം കൊടുത്തില്ലെന്നുമായിരുന്നു നിര്‍മലാ സീതാരാമന്റെ പ്രസ്താവന. ബി.ജെ.പി സര്‍ക്കാരിനെ തന്നെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ഓരോ പാര്‍ട്ടി പ്രവര്‍ത്തകരും കഠിനാധ്വാനം ചെയ്യണമെന്നും നിര്‍മലാ സീതാരാമന് പറഞ്ഞിരുന്നു.

നിര്‍മലാ സീതാരാമന്റെ പ്രസ്താവനക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ജമ്മുകാശ്മീരില്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഭീകരാക്രണമങ്ങളെ കുറിച്ച് ഒരക്ഷരം പോലും പറയാത്ത മന്ത്രി ഉറിയും പത്താന്‍ കോട്ടും സുഖ്മയും ബാരാമുള്ളയും
പാംപോറും ഉള്‍പ്പെടെ നടന്ന ഭീകരാക്രമണവും മറന്നുകളഞ്ഞതാണോയെന്ന ചോദ്യമാണ് ഉയര്‍ന്നത്.

Top