തൃശൂര്‍:ചന്ദ്രബോസ് വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ മുഹമ്മദ് നിസാമിന്റെ ശിക്ഷ എന്താണെന്ന് ഇന്നറിയാം.ഉച്ചക്ക് ഒരു മണിയോടെ തൃശൂര്‍ ജില്ല അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വ്യവസായി കൂടിയായ നിസാമിന്റെ വിധി പറയുന്നത്.അല്‍പസമയത്തിനകം പ്രതിയെ കോടതിയില്‍ എത്തിക്കും.കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നാണ് സ്‌പെഷ്യല്‍ പ്രോസിക്യുട്ടര്‍ സി പി ഉദയഭാനു വാദിച്ചത്.വിധി പറയുന്നത് കേള്‍ക്കാനായി ചന്ദ്രബോസിന്റെ കുടുംബാങ്ങളും കോടതിയിലെത്തും.വിധി പറയുന്നത് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് കോടതി പരിസരത്ത് ഒരുക്കിയിരിക്കുന്നത്.മാധ്യമപ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കും മാത്രമായിരിക്കും കോടതിക്കുള്ളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.