നരാധമന്‍ നിസാമിന് ജീവപര്യന്തം കഠിന തടവ്….

തൃശൂര്‍:ചന്ദ്രബോസ് വധക്കേസില്‍ കേരളം കാത്തിരുന്ന വിധി വന്നു.പ്രതി മുഹമ്മദ് നിസാമിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.ഇത് കൂടാതെ 24 വര്‍ഷം തടവും നിസാം അനുഭവിക്കണം.80 ലക്ഷം രൂപ പിഴയായി ഒടുക്കാനും കോടതി ഉത്തരവായിട്ടുണ്ട്.ഇതില്‍ 50ലക്ഷം രൂപ ചന്ദ്രബോസിന്റെ വിധവ ജമന്തിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.കേസില്‍ കള്ളസാക്ഷി പറഞ്ഞ പറഞ്ഞ നിസാമിന്റെ ഭാര്യ അമലിനെതിരായി കേസെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് പ്രോസിക്യുഷന്‍ വാദിച്ചെങ്കിലും വധശിക്ഷ നല്‍കാന്‍ കോടതി തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.എന്നാല്‍ കോടതി ഉത്തരവില്‍ തൃപ്തരല്ലെന്നും നിസാമിന് വധശിക്ഷ തനെ നല്‍കണമെന്നും ചന്ദ്രബോസിന്റെ ഭാര്യ ജമന്തി മാധ്യമങ്ങളോട് പറഞ്ഞു.ഇതിനെതിരെ അപ്പീല്‍ ഉള്‍പ്പെടെ പരിഗണിക്കാനിരിക്കുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ ജില്ല അഡീഷണല്‍ ജഡ്ജി സുധീറാണ് വിധി പറഞ്ഞത്.വിധിക്കെതിരായി നിസാം ഹൈക്കോടതിയെ സമീപിക്കുമെന്നാണറിയുന്നത്.പ്രോസിക്യുഷന്റെ വലിയ വിജയമാണിതെന്നാണ് സിപി ഉദയഭാനു പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top