തിരുവനന്തപുരം: ദളിത് യുവതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ ആഞ്ഞടിച്ചു. സഭ നിര്‍ത്തിവെച്ച് സംഭവം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
പ്രതിപക്ഷത്തു നിന്ന് കെസി ജോസഫാണ് നോട്ടീസ് നല്‍കിയത്.എന്നാല്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യാനുള്ള ഗൗരവം സംഭവത്തിനില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ദളിത് സമൂഹത്തിനിടയിലും പൊതു സമൂഹത്തിനിടയിലും സംഭവം ആശങ്കയുണ്ടാക്കി. ജാമ്യമെടുക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് യുവതികള്‍ ജയിലില്‍ പോകേണ്ടി വന്നതെന്നും പ്രമേയത്തില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ തുല്യനീതിയെന്നെത് വാക്കില്‍ മാത്രം ഒതുങ്ങിയെന്നും മുഖ്യമന്ത്രിയുടേതു തന്നെ സ്വന്തം ജില്ലയിലുണ്ടായ സംഭവത്തില്‍ മറുപടി പറയുന്നതിനു പകരം ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നുവെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും തുടര്‍ന്നുണ്ടായ പരാമര്‍ശങ്ങളെല്ലാം നിര്‍ഭാഗ്യകരമാണെന്നും പ്രമേയത്തില്‍ പറയുന്നുണ്ട്. പിന്നീടുള്ള ദിവസങ്ങളില്‍ ചാനല്‍ ചര്‍ച്ചകളിലെല്ലാം സിപിഐഎം നേതാക്കള്‍ ദലിത് യുവതികള്‍ക്കെതിരെ മോശം പരാമര്‍ശമാണ് ഉന്നയിച്ചതെന്നും നോട്ടീസില്‍ പരാമര്‍ശമുണ്ട്.