ന്യുഡൽഹി:രാജ്യം കൊറോണക്കെതിരായുള്ള പോരാട്ടത്തിലാണ് .അതിനിടെ ഡല്‍ഹി തബ്ലീഗ് ജമാഅത്തെ മതസമ്മേളത്തിന് പങ്കെടുത്ത വിവരം മറച്ചുവെച്ച എട്ട് പേര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. തബ്ലീഗ് സമ്മേളത്തില്‍ പങ്കെടുത്ത നിരവധിപേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിന് ശേഷവും സമ്മേളനത്തില്‍ പങ്കെടുത്ത വിവരം ഭരണകൂടത്തെയോ പൊലീസിനെയോ അറിയിക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി.
വിവരം മറിച്ചുവെച്ച 16 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയത്. ഇതില്‍ എട്ടുപേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. തബ്ലീഗ് ജമാഅത്തെ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ നിര്‍ബന്ധമായും ഭരണകൂടത്തെ അറിയിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്ലാത്ത പക്ഷം അവര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുമെന്നും ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ പറഞ്ഞു.