പരീക്ഷകൾക്ക് മാറ്റമില്ല ; കോവിഡ് സാഹചര്യത്തിൽ സ്കൂളുകൾ അടയ്ക്കാനുള്ള തീരുമാനം വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സ്കൂളുകൾ അടയ്ക്കാനുള്ള തീരുമാനത്തിന് പിന്നാലെ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. പരീക്ഷകളെ സംബന്ധിച്ചുളള വിശദീകരണവും മന്ത്രി നൽകി.

നേരത്തെ നിശ്ചയിച്ച എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തീയതികളിൽ മാറ്റം ഉണ്ടാകില്ല. മുൻകൂർ നിശ്ചയിച്ച പ്രകാരം തന്നെ ഈ പരീക്ഷകൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1 മുതൽ 9 വരെയുള്ള ക്ലാസുകൾക്ക് ഓൺലൈൻ ക്ലാസുകളായിരിക്കും. 10 , 11 , 12 ക്ലാസുകൾക്ക് ഓഫ് ലൈൻ ക്ലാസുകൾ തുടരും.

സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങളും നടപടികളും പരിഷ്കരിക്കുമെന്നും ഇതിനായി വരുന്ന തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാർത്ഥികൾക്ക് കൊവിഡ് പിടിപെടാതിരിക്കുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഓൺലൈൻ ക്ലാസുകൾക്കായി പുതിയ ടൈംടേബിൾ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ എയ്ഡഡ്, സിബിഎസ്ഇ ഉൾപ്പെടെയുള്ള എല്ലാ സ്കൂളുകൾക്കും ഈ നിയന്ത്രണം ബാധകമാണ്. ഈ മാസം 21 മുതലാണ് സ്കൂളുകൾ അടയ്ക്കുന്നത്.

Top