
തിരുവനന്തപുരം:ഗ്രൂപ്പ് വഴക്കും പടലപ്പിണക്കവും കൊണ്ട് പ്രവർത്തനം നിർജീവം എന്ന് കോൺഗ്രസുകാർ തന്നെ പരാതി ഉയർത്തിയ തിരുവനന്തപുരത്ത് കൂടുതൽ ശ്രദ്ധ ചെലുത്താൻ കൊണ്ഗ്രെസ്സ് ദേശീയ നേതൃത്വം രംഗത്ത് .തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരില്‍ നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് എ.ഐ.സി.സി നിരീക്ഷകന്‍ നാനാ പഠോളെ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് താന്‍ തിരുവനന്തപുരത്ത് എത്തിയതെന്നും പഠോളെ പറഞ്ഞു.
തിരുവനന്തപുരത്ത് നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്നും മണ്ഡലത്തില്‍ നിലവില്‍ പ്രശ്നങ്ങളില്ലെന്നും പഠോളെ പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോരായ്മയുള്ളതായി ശശി തരൂര്‍ പരാതി തന്നിട്ടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചിരുന്നു.
നിലവില്‍ കോണ്‍ഗ്രസിന് തിരുവനന്തപുരം കഴിഞ്ഞാല്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ മാത്രമാണ് നിരീക്ഷകനുള്ളത്. നാഗ്പുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിതിന്‍ ഗഡ്കരിക്കെതിരെ മല്‍സരിച്ചിട്ടുള്ളയാളാണ് നാനാ പഠോളെ. ശശി തരൂരിന്റെ ആവശ്യപ്രകാരം എ.കെ. ആന്റണി, മുകുള്‍ വാസ്‌നിക്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ച ചെയ്താണ് പഠോളയെ എത്തിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം സംസ്ഥാനത്തെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പാളിച്ചയില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ എ.ഐ.സി.സി പൂര്‍ണ തൃപ്തരാണ്. കോണ്‍ഗ്രസിന് ഏറെ വിജയസാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരം. ഇവിടെ പ്രത്യേക ശ്രദ്ധ നല്‍കാനാണ് പ്രത്യേക നിരീക്ഷകനെ നിയോഗിച്ചതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ അവലോകന യോഗം ഇന്ന് ചേരുന്നുണ്ട്. 20 മണ്ഡലങ്ങളിലെയും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തും.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/