തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡിസംബർ 30 മുതൽ ജനുവരി 2 വരെയുള്ള രാത്രികാല നിയന്ത്രണം ദേവാലയങ്ങളിലെ ചടങ്ങുകൾക്കും ബാധകമെന്ന് സർക്കാർ. കർഫ്യുവിൻറെ സാഹചര്യത്തിൽ രാത്രി 10നു മുൻപ് തിരുക്കർമങ്ങൾ നടത്തണമെന്നാണു സർക്കാർ നിലപാട്. മത, രാഷ്ട്രീയ, സാംസ്കാരിക കൂടിച്ചേരലുകൾ അനുവദിക്കില്ല.
രാത്രിയിൽ പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണമെന്നും സർക്കാർ അറിയിച്ചു. മുൻ വർഷങ്ങളിലും കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പുതുവത്സര തിരുക്കർമങ്ങൾക്ക് അനുമതി നൽകിയിരുന്നില്ല.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക