വത്തിക്കാൻസിറ്റി :ക്രിസ്ത്യൻ വിശ്വാസികളെ അമ്പരപ്പിച്ചുകൊണ്ട് ‘നരകം ഇല്ലെന്ന പോപ്പ് ഫ്രാൻസീസ് പറഞ്ഞിട്ടില്ല എന്ന വത്തിക്കാൻ .അങ്ങനെ ഒരു വാർത്ത തെറ്റാണ് .പോപ്പ് ഫ്രാൻസീസ് അങ്ങനെ പറഞ്ഞിട്ടില്ല എന്ന് വത്തിക്കാനിലേ മാർപ്പാപ്പയുടെ ഓഫീസ് തിരുത്തി. ഇത്തരത്തിൽ ഒരു പ്രസ്ഥാവന അല്ല നടത്തിയത്. ഈസ്റ്റർ അനുബന്ധിച്ച് നടത്തിയ ഒരു മീറ്റീങ്ങിൽ മാധ്യമ പ്രവർത്തകനായ തോമസ് റോസീക്കയുമായി സംസാരിച്ചിരുന്നു. എന്നാൽ ആയത് ഒരു രഹസ്യ സംഭാഷണം മാത്രമായിരുന്നു. തീർത്തും അനൗദ്യോഗികം. ഇന്റർവ്യൂ അല്ലായിരുന്നു. ആ സമയത്ത് അദ്ദേഹവുമായി സംസാരിച്ച് വാക്കുകൾ പലതും വളച്ചൊടിച്ച് വാർത്തയാക്കുകയായിരുന്നു. പോപ്പ് പറഞ്ഞത് പലതും വിട്ട് കളയുകയും ചില ഭാഗങ്ങൾ കൂട്ടിചേർത്തുമാണ് തോമസ് വാർത്തയാക്കിയത്.
മാധ്യമ പ്രവർത്തകൻ വ്യാഴാഴ്ച്ചയാണ് മാർപ്പാപ്പയുടെ പ്രസ്താവന പുറത്തുവിട്ടത്. തുടർന്ന് ലോകമെങ്ങും അത് വൈറലായി. എന്നാൽ എല്ലാ വിഷയത്തിലും ശക്തമായ അഭിപ്രായം പറയുന്ന പാപ്പ എന്തുകൊണ്ട് ഇത് നിഷേധിക്കുകയോ തിരുത്തുകയോ ചെയ്യുന്നില്ല എന്ന ചോദ്യം മാധ്യമ ലോകം ഉയർത്തുന്നു. വത്തിക്കാൻ ഓഫീസാണ് പത്രകുറിപ്പ് ഇറക്കിയിരിക്കുന്നത്. എല്ലാ കാര്യത്തിലും സ്വന്തം നിലപാടുകൾ വെട്ടി തുറന്ന് പറയുന്ന മാർപ്പാപ്പയേ വത്തിക്കാൻ തിരുത്തി എന്നും വിമർശനം ഉയർന്നു കഴിഞ്ഞു. പോപ്പ് ഫ്രാൻസീസ് വിവാദ പ്രസ്ഥാവന നിഷേധിച്ചിട്ടില്ല എന്നും ഇംഗ്ളീഷ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
നരകം എന്നൊന്ന് ഇല്ല എന്നാണ് വത്തിക്കാനില്‍നിന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മാര്‍പാപ്പനൽകിയിരിക്കുന്നത് .വിശ്വാസികളെ ‘നരകത്തിന്റെ പേരിൽ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന വൈദിക സമൂഹത്തിന് ഈ പ്രസ്ഥാവന കടുത്ത പ്രഹരമാണ് നൽകിയിരിക്കുന്നത് . പല ക്രൈസ്തവ മത മേലാളന്മാരും നരകത്തിന്റെ പേരില്‍ ഭയപ്പെടുത്തി വിശ്വാസികളെ വരുതിക്ക് നിര്‍ത്തുന്ന പ്രവണതയ്ക്കുനേരെയുള്ള മാര്‍പാപ്പയുടെ വ്യക്തമായ നിലപാടായി ഇത്.ലോകത്ത് കോടിക്കണക്കിന് വിശ്വാസികളില്ലേ, നല്ല ആത്മാക്കള്‍ക്ക് സ്വര്‍ഗമുള്ളതുപോലെ ചീത്ത ആത്മാക്കള്‍ക്ക് നരകവുമില്ലേ? മരിച്ച ദുഷ്ടാത്മാക്കള്‍ അവിടെയായാരിക്കുമോ എന്നതായിരുന്നു മാര്‍പാപ്പയോടുള്ള ചോദ്യം. എന്നാല്‍ അതിശയിപ്പിക്കുന്ന മറുപടിയാണ് പോപ്പില്‍നിന്ന് ഉണ്ടായത്.
അത്തരം ആത്മാക്കള്‍ നിലനില്‍ക്കില്ല. നരകം എന്നതുതന്നെയില്ല. അനുതപിക്കുന്നവരും ദൈവസ്‌നേഹത്തെ തിരിച്ചറിയുന്നവരും അവിടുത്തേക്ക് എടുക്കപ്പെടും. എന്നാല്‍ ആരേയും നരകത്തിലേക്ക് വിടുന്നവനല്ല ദൈവം. ആത്മാക്കളെ രക്ഷിക്കുന്നവനാണ് ദൈവം. ഇങ്ങനെയായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍.ഇറ്റലിയിലെ ലാ റിപ്പബ്ലിക്ക എന്ന പത്രത്തിന്റെ മുതിര്‍ന്ന പ്രതിനിധിയുമായി സ്വകാര്യ സംഭാഷണത്തിലേര്‍പ്പെടുകയായിരുന്നു മാര്‍പാപ്പ. അമേരിക്കയിലെ മാധ്യമങ്ങളുള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തേയും വിപ്ലവകരമായ പല പ്രസ്താവനകളും മാര്‍പാപ്പയില്‍നിന്ന് ഉണ്ടായിരുന്നു. കളിമണ്ണ്‌കൊണ്ട് മനുഷ്യനെ സൃഷ്ടിച്ചുവെന്നും ഏതാനും ദിവസംകൊണ്ട് ദൈവം പ്രപഞ്ചം സൃഷ്ടിച്ചുവെന്നുമുള്ള കഥകളെ തള്ളിക്കൊണ്ട് അദ്ദേഹം പറഞ്ഞത് ദൈവം ഒരു മാജിക്കുകാരനല്ല എന്നാണ്. ദൈവമൊരു മാജിക്കുകാരനല്ല. അദ്ദേഹത്തിന്റെ കയ്യില്‍ മാന്ത്രികവടിയില്ല. സൃഷ്ടി സംബന്ധിച്ചുള്ള ഉല്‍പ്പത്തി പുസ്തത്തിന്റെ വ്യാഖ്യാനം ശരിയല്ല. പ്രപഞ്ചം ഈ രീതിയിലായത് ആറോ ഏഴോ ദിവസംകൊണ്ടല്ല, കോടാനുകോടി വര്‍ഷത്തെ പരിണാമ പ്രക്രിയയിലൂടെയാണ് – ഇങ്ങനെയാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ബിഗ് ബാംഗ് തിയറി ശരിവച്ച് ബൈബിളിലെ ഉല്‍പ്പത്തി പുസ്തകത്തെ അദ്ദേഹം ഇങ്ങനെ തള്ളിപ്പറഞ്ഞത് വലിയ വിവാദത്തിന് വഴിവെച്ചു. കളിമണ്ണ് സിദ്ധാന്തം തലയിലേറ്റി നടന്ന മതമനസുകളില്‍ ശാസ്ത്രത്തിന്റെ പ്രാധാന്യം അദ്ദേഹം പകര്‍ന്നുനല്‍കി. വിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ക്ക് പൗരോഹിത്യം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ക്രിസ്തു കാണിച്ചുതന്ന മാതൃകയ്ക്ക് എതിരായി ജീവിതം നയിക്കുന്ന ക്രിസ്ത്യാനികളേക്കാള്‍ ദൈവത്തിന് പ്രിയപ്പെട്ടവര്‍ നിരീശ്വരവാദികളും കമ്യൂണിസ്റ്റുകാരുമാണെന്നായിരുന്നു സഭയെ നടുക്കിയ അദ്ദേഹത്തിന്റ മറ്റൊരഭിപ്രായം.
പുരോഹിതന്മാരുടെ പക്കല്‍നിന്ന് പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന കുഞ്ഞുങ്ങളോട് ക്രൈസ്തവ സഭയ്ക്കുവേണ്ടി അദ്ദേഹം മാപ്പുചോദിച്ചു. ഒരിക്കലും തെറ്റുകാണിച്ച പുരോഹിതരെ സംരക്ഷിക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല, മറിച്ച് നിരവധി പുരോഹിതരെ പുറത്താക്കുകയും തെറ്റുകള്‍ അങ്ങനെയേ പരിഹരിക്കാനാകൂ എന്നും ഉറച്ചുവിശ്വസിക്കുന്നു പോപ്പ് ഫ്രാന്‍സിസ്. പുരോഹിതര്‍ തെറ്റ് ചെയ്താല്‍ കടുത്ത നടപടിയെടുക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാല്‍ കഴുകള്‍ ശുശ്രൂഷയില്‍ നിലനിന്ന എല്ലാ മുന്‍ രീതികളേയും കാറ്റില്‍ പറത്തി അഭയാര്‍ത്ഥികളായ സ്ത്രീകളേയും പുരുഷന്മാരെയും അദ്ദേഹം ഉള്‍പ്പെടുത്തി. പിന്നീട് കാല്‍കഴുകള്‍ ശുശ്രൂഷയില്‍ സ്ത്രീകളേയും ഉള്‍പ്പെടുത്തണമെന്ന ഒരു നിര്‍ദ്ദേശം അദ്ദേഹം നേരത്തെ സഭകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ സീറോ മലബാര്‍ ഉള്‍പ്പെടെയുള്ളചില സഭകള്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അനുസരിക്കാന്‍ തയാറായില്ല.
കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയെ മാര്‍പ്പാപ്പ പരസ്യമായി തള്ളിപ്പറഞ്ഞു. മുതലാളിത്തം മാനവരാശിക്ക് നേരെയുള്ള തീവ്രവാദമാണെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മാധ്യമങ്ങളോട് വിശദീകരിക്കുന്നത്. ലോക സാമ്പത്തികരാഷ്ട്രീയ രംഗത്ത് വഴിത്തിരിവാകാവുന്ന പരാമര്‍ശമായാണ് ഇതിനെ വിലയിരുത്തിപ്പോരുന്നത്. സഭയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത അധ്യായങ്ങള്‍ ഇതിനകം തന്നെ എഴുതിച്ചേര്‍ത്ത ഫ്രാന്‍സിസ് പാപ്പയുടെ ഈ പരാമര്‍ശം പക്ഷേ അദ്ഭുതത്തോടെയാണ് ലോകം ശ്രവിച്ചത്.
മധ്യേഷ്യയിലേയും യൂറോപ്പിലേയും യുദ്ധങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് മാര്‍പ്പാപ്പ മുതലാളിത്ത ത്തിനും പണത്തിനോടുള്ള ആര്‍ത്തിക്കെതിരെയും നീങ്ങിയത്. പണമെന്ന ദൈവമാണ് ഈ അക്രമത്തിന് കാരണം. ആഗോളതലത്തിലെ ഈ സാമ്പത്തിക ക്രമമാണ് എല്ലാ അതിക്രമങ്ങള്‍ക്കും മൂല കാരണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇക്കാര്യങ്ങള്‍കൊണ്ടുതന്നെ പുരോഗമന സമൂഹം പ്രതീക്ഷയോടെയാണ് ക്രൈസ്തവ സഭയുടെ പോപ്പിനെ നോക്കിക്കാണുന്നത്. ഒരുകാലത്ത് കൊടികുത്തിയ മതമൗലിക വാദം അരങ്ങുവാണിരുന്ന ക്രൈസ്തവ സഭയ്ക്ക് ഏറ്റവും ചേര്‍ന്ന ഇടയന്‍ എന്നും ഇദ്ദേഹത്തെ വിലയിരുത്തിപ്പോരുന്നു. എന്നാല്‍ താന്‍ മാര്‍പാപ്പ എന്ന സ്ഥാനത്തുനിന്നും വിരമിക്കും എന്നതിന്റെ നേരിയ സൂചന അദ്ദേഹം അഭിമുഖങ്ങളില്‍ നല്‍കിയിട്ടുണ്ട്.