ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തിട്ട് രണ്ട് വര്‍ഷം

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തിട്ട് രണ്ട് വര്‍ഷം തികയുന്നു.അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ജര്‍മന്‍ മാര്‍പാപ്പ എന്ന ബഹുമതിയും സ്ഥാന ത്യാഗം ചെയ്ത മാര്‍പാപ്പമാരില്‍ ഒരാള്‍ എന്ന ബഹുമതിയും ബനഡിക്ട് പതിനാറാമനു സ്വന്തം. റോമില്‍ വത്തിക്കാനോട് ചേര്‍ന്ന ആശ്രമത്തിലാണ് പോപ്പ് എമിരറ്റിസിന്റെ ധന്യമായ വിശ്രമ ജീവിതം.പത്ത് വര്‍ഷത്തോളം വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി സഭയെ നയിച്ചിരുന്നു.

സ്വിസ് ഗാര്‍ഡും ഇറ്റാലിയന്‍ പൊലീസും മുന്‍ മാര്‍പ്പാപ്പയുടെ സുരക്ഷ ഏറ്റെടുത്തിട്ടുണ്ട്. അധികം സന്ദര്‍ശകരെ സ്വീകരിക്കാതെ വായനയിലും പ്രാര്‍ഥനയിലും എഴുത്തിലുമായി ഈ എണ്‍പത്തെട്ടുകാരന്‍ ശേഷിച്ച ജീവിതം തള്ളിവിടുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും അധികം ഇല്ലെങ്കിലും നടക്കാന്‍ വാക്കറിന്റെ സഹായം തേടുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രോട്ടോക്കോള്‍ ഓഫിസര്‍ പദവിയുള്ള ആര്‍ച്ച് ബിഷപ് ജോര്‍ജ് ഗണ്‍സ് വൈന്‍ മുന്‍ മാര്‍പാപ്പയുടെ കാര്യങ്ങളില്‍ എപ്പോഴും ഒരു നിഴലായി കൂട്ടിനുണ്ട്.

Top