മാർപ്പാപ്പയ്ക്ക് പരിക്ക്

വാഹനത്തിൽ തലയിടിച്ച് മാർപ്പാപ്പയ്ക്ക് പരിക്ക്. കൊളംബോയിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു സംഭവം. ആശീർവാദം സ്വീകരിക്കാനായി നിന്ന ജനത്തിരക്കിനിടെയിലൂടെ നീങ്ങുമ്പോൾ വാഹനത്തിന്റെ ബുള്ളറ്റ് പ്രൂഫ് ചില്ലിൽ തട്ടിയായിരുന്നു അപകടം. ഇടത്തേ നെറ്റിയിൽ പുരികത്തിന് സമീപത്തായി ചെറിയ മുറിവേറ്റു. കൺപോളയിൽ നീർക്കെട്ടുണ്ട്. കവിളിലും പരിക്കുണ്ട്. എങ്കിലും മാർപ്പാപ്പയുടെ പരിപാടികൾ റദ്ദാക്കിയിട്ടില്ല.
എനിക്ക് ഒരു ഇടി കിട്ടി സുഖമായി ഇരിക്കുന്നുവെന്നാണ് അപകടത്തിന് ശേഷം മാർപ്പാപ്പ വ്യക്തമാക്കിയത്. കൊളംബിയയിൽ പാവപ്പെട്ടവർക്ക് വച്ച വീടിന്റെ താക്കോൽ സമർപ്പണ ചടങ്ങിന് എത്തിയപ്പോഴായിരുന്നു അപകടം.

Top