യാത്രാ നിരക്ക് വര്‍ദ്ധനവില്ലാതെ റയില്‍ ബജറ്റ്; കേരളത്തിന് ഇത്തവണയും വട്ടപൂജ്യം

ന്യൂഡല്‍ഹി:യാത്രചരക്കു നിരക്കുകളില്‍ മാറ്റമില്ലാതെ യാത്രാസൗകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി റെയില്‍വേ ബജറ്റ്. പുതിയ പാതകളോ പുതിയ ട്രെയിനുകളോ റെയില്‍ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിന് തിരുവനന്തപുരത്ത് സബര്‍ബെന്‍ റെയില്‍ പാതയ്ക്ക് നിര്‍ദേശമുണ്ട്. റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ക്കാണ് ബജറ്റില്‍ ഊന്നല്‍. എന്നാല്‍ കേരളത്തിന് കാര്യമായ ഒന്നു ഈ ബജറ്റില്‍ ഉണ്ടായിട്ടില്ല.

കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ പൂര്‍ത്തീകരണമായിരുന്നു കേരളത്തിന്റെ പ്രധാന ആവശ്യം. എന്നാല്‍ സംസ്ഥാനത്തിന് പറയത്തക്ക നേട്ടങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. പാലക്കാട് കോച്ച് ഫാക്ടറി ഇത്തവണത്തെ ബജറ്റിലും തഴയപ്പെട്ടു. റെയില്‍വേ സോണും ശബരിപാതയുമാണ് സംസ്ഥാനത്തിന്റെ മറ്റു പ്രധാന ആവശ്യങ്ങള്‍. തിരുവനന്തപുരത്തിന് ലഭിച്ച സബര്‍ബന്‍ മാത്രമാണ് കേരളത്തിന് ആശ്വാസമായത്. തീര്‍ഥാടനകേന്ദ്രങ്ങളിലേക്കുള്ള യാത്രാസൌകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെങ്ങന്നൂര്‍ സ്റ്റേഷന്‍ നവീകരണത്തിന് ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റെയില്‍വെയുടെ നവീകരണത്തിന് പുതിയ വരുമാന മാര്‍ഗങ്ങള്‍ തേടുമെന്നും യാത്രകാരുടെ സൌകര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും പറഞ്ഞു. വെല്ലുവിളികള്‍ നിറഞ്ഞ കാലമാണെന്നും ശമ്പളക്കമ്മിഷന്‍ നടപ്പാക്കിയതിലൂടെ ചെലവില്‍ 32.9 ശതമാനം വര്‍ദ്ധനയുണ്ടായതായും മന്ത്രി പറഞ്ഞു. എന്നാല്‍ വരുമാനം കൂടിയത് 11 ശതമാനം മാത്രം. പ്രതീക്ഷിക്കുന്ന വരുമാനം 1,84,000 കോടിയാണ് . 2500 കിലോമീറ്റര്‍ ബ്രോഡ്‌ഗേജാക്കും. 1600 കിലോമിറ്റര്‍ ലൈന്‍ ഈ വര്‍ഷം വൈദ്യുതീകരിക്കും.2800 കിലോ മീറ്റര്‍ പുതിയ പാതകള്‍ നിര്‍മ്മിക്കും.. 14 കോടി തൊഴില്‍ ദിനങ്ങള്‍ നടപ്പാക്കും.

അടിസ്ഥാന സൌകര്യങ്ങള്‍ക്ക് 8.5 കോടി ചെലവഴിക്കും.റെയില്‍വേ കരാര്‍ മുഴുവന്‍ ഓണ്‍ലൈനാക്കും. ചരക്ക് ഗതാഗതം സുഗമമാക്കാന്‍ 3 ചരക്ക് ഇടനാഴികള്‍ക്ക് പദ്ധതി. എല്‍ഐസി 1.5 ലക്ഷം കോടി രൂപ റെയില്‍വേയില്‍ നിക്ഷേപിക്കും. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ രണ്ട് എഞ്ചിന്‍ ഫാക്ടറികള്‍. 17,800 ഓട്ടോമാറ്റിക് ടിക്കറ്റ് മെഷീനുകള്‍. 475 സ്റ്റേഷനുകളില്‍ ബയോ ടോയ്‌ലറ്റ്. തിരക്കേറിയ റൂട്ടില്‍ ഡബിള്‍ഡെക്കര്‍ ഉദയ് എക്‌സ്പ്രസുകള്‍.
2800 കിലോമീറ്റര്‍ പാത പുതുതായി നിര്‍മ്മിക്കുവാന്‍ പദ്ധതിയുണ്ട്. ദിവസേന ഏഴ് കിലോമീറ്റര്‍ പാത നിര്‍മാണം പൂര്‍ത്തിയാക്കും. 2500 കിലോമീറ്റര്‍ പാതയെന്ന ലക്ഷ്യം നടപ്പു വര്‍ഷം നടപ്പിലാക്കും. എല്ലാ പദ്ധതികളുടെയും അനുമതി എട്ടു മാസത്തിനകമുണ്ടാകുമെന്നും ബജറ്റ് പ്രഖ്യാപനം. റെയില്‍വേയില്‍ എല്ലാ പദ്ധതികള്‍ക്കും ഇടെന്‍ഡര്‍ നടപ്പിലാക്കും. മുതിര്‍ന്ന പൌരന്മാര്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കൂടുതല്‍ ലോവര്‍ ബര്‍ത്തുകള്‍ നീക്കിവെക്കും. സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ സ്റ്റേഷനുകള്‍ നവീകരിക്കാനും പദ്ധതിയുണ്ട്. 400സ്റ്റേഷനുകള്‍ സ്വകാര്യ പങ്കാളിത്തത്തോടെ നവീകരിക്കും. എല്ലാ പ്രധാന സ്റ്റേഷനുകളിലും ക്ലോസ്ഡ് സര്‍ക്യൂട്ട് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും. മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി രണ്ട് ലോക്കോ മോട്ടീവ് ഫാക്ടറികളും ബജറ്റില്‍ അനുവദിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇബുക്കിങ്ങ് കണ്‍സഷന്‍ നിരക്കില്‍ അനുവദിക്കും. പ്രധാന സ്റ്റേഷനുകളില്‍ ബാര്‍ കോഡഡ് ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തും. യാത്രക്കാര്‍ക്ക് കോച്ച് വൃത്തിയാക്കാന്‍ ആവശ്യപ്പെടാം. ഇതിനായി എസ്എംഎസ് സൌകര്യമൌരുക്കും. കാറ്ററിങ്ങ് പൂര്‍ണമായും ഐആര്‍സിടിസിക്കു മാത്രമായി നിജപ്പെടുത്തി. ഇകാറ്ററിങ്ങ് സംവിധാനം എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപിക്കും. ഭിന്ന ശേഷിക്കാര്‍ക്ക് വേണ്ടി കൂടുതല്‍ സംവിധാനങ്ങളൊരുക്കും. എല്ലാ സ്റ്റേഷനുകളിലും വീല്‍ചെയര്‍ സംവിധാനം ഏര്‍പ്പെടുത്തും. സ്റ്റേഷനുകളിലും തിരഞ്ഞെടുത്ത ട്രെയിനുകളിലും കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണലഭ്യത ഉറപ്പാക്കാനും ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. തല്‍ക്കാല്‍ സ്റ്റേഷനുകളില്‍ തട്ടിപ്പ് തടയുന്നതായി ക്ലോസ്ഡ് മോണിറ്ററിങ് പദ്ധതി ആവിഷ്‌ക്കരിക്കും. പോര്‍ട്ടര്‍മാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും ബജറ്റില്‍ പദ്ധതിയുണ്ട്. പോര്‍ട്ടര്‍മാര്‍ക്ക് പുതിയ യൂണിഫോം. ട്രെയിനുകളില്‍ സൌകര്യം ഉറപ്പാക്കാന്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കും. സബര്‍ബന്‍ പാതകള്‍ക്കായി സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിക്കാനും നിര്‍ദ്ദേശമുണ്ട്. തിരുവനന്തപുരത്തിനും ബംഗളൂരുവിലും സബര്‍ബന്‍ റെയില്‍ അനുവദിക്കും.

റെയില്‍ ഭൂമി കൃഷിക്ക് വിട്ടുകൊടുക്കാന്‍ ശ്രമിക്കുമെന്ന് ബജറ്റില്‍ പറയുന്നു. പരസ്യവരുമാനം നാലു ശതമാനം വര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. റിസര്‍വേഷനില്ലാത്തവര്‍ക്കായി പുതിയ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ സൌകര്യം ഏര്‍പ്പെടുത്തും. അതില്‍ എല്ലാ കോച്ചുകളും അണ്‍ റിസര്‍വ്ഡ് കാറ്റഗറിയില്‍ പെട്ടതായിരിക്കും. തിരക്കുള്ള റൂട്ടുകളില്‍ ഡബിള്‍ ഡക്കര്‍ ട്രെയിന് ഏര്‍പ്പെടുത്തും. റിസര്‍വ് ചെയ്യാത്തവര്‍ക്കായി ദീന്‍ ദയാലു കോച്ചുകള്‍ ഏര്‍പ്പെടുത്താനും 20162017 റെയില്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. ദേശീയ റെയില്‍ പ്ലാനിന് രൂപം നല്‍കാനും പദ്ധതിയുണ്ട്. റെയില്‍ പാതകളെ ഇതര ഗതാഗത മാര്‍ഗങ്ങളുമായി ബന്ധിപ്പിക്കാനുള്ള പദ്ധതിയും ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നു.

Top