കൊച്ചി: മുത്തലാഖ് മനുഷ്യത്വ രഹിതമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെടി ജലീല്‍. ഇക്കാര്യത്തില്‍ മുസ്ലിം സംഘടനകള്‍ ഏകാഭിപ്രായത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ ഏക സിവില്‍കോഡ് വേണ്ടെന്നും അത് നടപ്പാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏക സിവില്‍കോഡ് വിഷയത്തില്‍ നിയമ കമ്മഷന്‍ ബിജെപിക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ എംഐഷാനവാസ് കുറ്റപ്പെടുത്തി. മുസ്ലിം സമുദായത്തില്‍ നിന്നും ആരുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read : മരണമടഞ്ഞ കാമുകന്റെ ബീജം ഉപയോഗിച്ച് ഗര്‍ഭിണിയാകാന്‍ പെണ്‍കുട്ടിക്ക് അനുമതി
ഏക സിവില്‍കോഡ് നടപ്പാക്കരുതെന്ന് യുഡിഎഫ് നേതൃയോഗം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. സമൂഹത്തെ വര്‍ഗീയമായി ധ്രുവീകരിക്കുക ന്നെ ലക്ഷ്യമാണ് നീക്കത്തിന് പിന്നിലെന്നും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കേന്ദ്രത്തിന്റെ നീക്കമാണിതെന്നും യുഡിഎഫ് ചെയര്‍മാന്‍ രമേശ് ചെന്നത്തല പറഞ്ഞു.
അതേസമയം, ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചല്ല, മുത്തലാഖ് അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണു ചര്‍ച്ച വേണ്ടതെന്നു കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. മുത്തലാഖ് സ്ത്രീവിരുദ്ധ സമീപനമാണ്. മതേതര രാജ്യത്തു നിയമം നടപ്പിലാക്കേണ്ടത് മതത്തിന്റെ അടിസ്ഥാനത്തിലാവരുതെന്നും വെങ്കയ്യ പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ വെങ്കയ്യ സംസ്ഥാനത്തെത്തിയിട്ടുണ്ട്.