എന്‍ഐഎ മന്ത്രി ജലീലിനെ വിളിപ്പിച്ചത് സാക്ഷിയായി.ചോദ്യം ചെയ്യാനല്ല.നോട്ടീസ് പുറത്ത്! വെട്ടിലായത് പ്രതിപക്ഷം!

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെ എന്‍ ഐ എ ഇന്ന് കൊച്ചിയില്‍ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയത് സാക്ഷി മൊഴി തന്നെ എന്ന് തെളിയിക്കുന്ന രേഖ പുറത്ത് . UAPA Sec 16 ,17 ,18 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്.ഡിവൈഎസ്പി രാധാകൃഷ്ണപിള്ള നല്‍കിയ നോട്ടീസിന്റെ പകര്‍പ്പ് ആണ് പുറത്ത് വന്നത് .രേഖപ്പെടുത്തിയത് സാക്ഷി മൊഴി മാത്രം .

മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനവ്യാപകമായി വന്‍ പ്രതിഷേധമാണ് പ്രതിപക്ഷം സംഘടിപ്പിച്ചത്. ജലീല്‍ രാജി വെയ്ക്കണം എന്നാണ് ആവശ്യം. എന്നാല്‍ എന്‍ഐഎ ജലീലിനെ വിളിപ്പിച്ചത് സാക്ഷി മൊഴി രേഖപ്പെടുത്താനാണ് എന്ന് വ്യക്തമാക്കുന്ന എന്‍ഐഎയുടെ നോട്ടീസ് പുറത്ത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നോട്ടീസ് പുറത്ത് വന്നതോടെ സിപിഎം നേതാക്കൾ പ്രതിപക്ഷത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. പി രാജീവിന്റെ പ്രതികരണം: ” ഇത്രയും വ്യക്തമായിട്ടും സാക്ഷിയായി മൊഴിയെടുക്കാനാണ് മന്ത്രി ജലീലിനെ വിളിപ്പിച്ചതെന്ന് സമ്മതിക്കാൻ ചിലർക്ക് കഴിയുന്നില്ല. സി ആർ പി സി സെഷൻ 160 പ്രകാരം സാക്ഷിയുള്ള നോട്ടീസ് എന്നു വ്യക്തമായി ആർക്കും മനസ്സിലാക്കാമെങ്കിലും ഒരു റിട്ടയേഡ് ഡി വൈ എസ് പി രാജ് മോഹൻ ഇന്ന് 24 ൽ വാദിക്കാൻ ശ്രമിച്ചത് പ്രതികളയും ഇതേ വകുപ്പ് അനുസരിച്ചാണ് വിളിക്കുന്നതെന്നാണ്.

സാധാരണ സംഘപരിവാര വക്താവായി ചർച്ചകളിൽ കാണാറുള്ളയാളാണ്. സി ആർ പി സി സെഷൻ 41 A പ്രകാരമാണ് പ്രതിയാണെന്ന് ഉറപ്പുള്ള തെളിവുയാളെ അറസ്റ്റ് ചെയ്യാതെ തന്നെ പോലീസ് ഉദ്യോഗസ്ഥർ വിളിപ്പിക്കുന്നതെന്ന് എസ്പിയായി റിട്ടയർ ചെയ്ത ആൾക്ക് അറിയാതെ വരില്ല. അപ്പോൾ മറച്ചുവെക്കപ്പെട്ട സങ്കുചിത രാഷ്ട്രീയം മുൻ എസ് പി യെ എത്രമാത്രം അന്ധമാക്കുന്നുണ്ടാകും. പിന്നെ ലീ കോ ബി മാധ്യമങ്ങളെ പറയേണ്ടതുണ്ടോ?” പിഎ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: ” മന്ത്രി ജലീലിന് ഇന്ന് ഹാജരാവാൻ എൻ ഐ എ നൽകിയ സെക്ഷൻ160 സി ആർ പി സി എന്ന് തുടങ്ങുന്ന നോട്ടീസ് ആണിത്. സാക്ഷിയായി വിളിപ്പിച്ചതാണ് എന്ന് അര്‍ത്ഥം. ഇപ്പോൾ ചാനൽ ചർച്ചകളിൽ വന്ന ബിജെപി,യുഡിഫ് വക്താക്കളും സാക്ഷിയാണ് മന്ത്രി ജലീൽ എന്ന് പറയുന്നുമുണ്ട്. അപ്പോൾ ഇന്ന് യൂഡിഎഫും ബിജെപിയും “കൊള്ളക്കാരൻ ജലീൽ എന്ന കള്ളക്കടത്ത് കേസിലെ പ്രതി മന്ത്രിസ്ഥാനം രാജിവെക്കുക” എന്ന് പറഞ്ഞു നടത്തിയ അക്രമ സമരങ്ങൾ എന്തിനായിരുന്നു?”

Top