ന്യൂഡൽഹി : മമത ബാനർജിയെ ഒതുക്കാനും പ്രതിപക്ഷ മുന്നണിയെ രാഹുൽ തന്നെ നയിക്കാനും തന്ത്രങ്ങൾ ഒരുക്കി കോൺഗ്രസും ശിവസേനയും .രാഹുൽ ഗാന്ധിയെ നേരിൽ കണ്ടതിനുശേഷം ശിവസേന നേതാവ് കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും നിരുപാധിക പിന്തുണ ഉറപ്പു നൽകി. കോൺഗ്രസില്ലാത്ത ഒരു പ്രതിപക്ഷ മുന്നണിയുണ്ടാക്കുക അസാധ്യമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു . രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ശിവസേന നേതാവിന്റെ പ്രതികരണം.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കോൺഗ്രസിനെതിരെ രൂക്ഷവിമർശനമുയർത്തിയപ്പോൾ കോൺഗ്രസിന് പിന്തുണയുമായി ശിവസേന എത്തിയിരുന്നു.യുപിഎ എന്നൊരു സഖ്യമില്ലെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു പകരം സംവിധാനമാണ് ആവശ്യമെന്നും മമതാ ബാനർജി പ്രതികരിച്ചിരുന്നു. ദേശീയ രാഷ്ട്രീയത്തിൽനിന്ന് കോൺഗ്രസിനെ മാറ്റി നിർത്തി, സമാന്തര ഗ്രൂപ്പുണ്ടാക്കുന്നതു ബിജെപിയെ ശക്തമാക്കുമെന്ന് ശിവസേന മുഖപത്രമായ സാമ്ന വഴി തിരിച്ചടിച്ചു. മോദിക്കെതിരെ പോരാടുന്നവര്‍ ഇങ്ങനെ ചിന്തിക്കുന്നതു തന്നെ അപകടമാണെന്നായിരുന്നു ശിവസേന നിലപാട്.
ബിജെപിക്കെതിരെ ഒരു പ്രതിപക്ഷ സഖ്യമാണ് ഉണ്ടാകുക. കോൺഗ്രസില്ലാതെ പ്രതിപക്ഷ മുന്നണിയുണ്ടാക്കുക സാധ്യമല്ല. രണ്ട്, മൂന്ന് മുന്നണികളുണ്ടാക്കിയാൽ അത് ബിജെപിക്കായിരിക്കും ഗുണം ചെയ്യുക– റാവത്ത് പറഞ്ഞു. മുന്നണിയെ ആരു നയിക്കണമെന്ന കാര്യം എല്ലാ കക്ഷികളും ഒരുമിച്ചിരുന്ന് എടുക്കേണ്ട തീരുമാനമാണ്. ഇക്കാര്യത്തിൽ രാഹുല്‍ ഗാന്ധി നയിക്കണമെന്ന് ആവശ്യപ്പെട്ടതായും സഞ്ജയ് റാവത്ത് മാധ്യമങ്ങളോടു പ്രതികരിച്ചു. മഹാരാഷ്ട്രയിൽ സഖ്യകക്ഷികളായ കോൺഗ്രസും ശിവസേനയും ദേശീയ തലത്തിലും കൈകോർക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാഹുൽ– സഞ്ജയ് റാവത്ത് കൂടിക്കാഴ്ച നടന്നത്.
മുന്നണിയെ ആരു നയിക്കണമെന്ന കാര്യം എല്ലാ കക്ഷികളും ഒരുമിച്ചിരുന്ന് എടുക്കേണ്ട തീരുമാനമാണ്. ഇക്കാര്യത്തിൽ രാഹുല്‍ ഗാന്ധി നയിക്കണമെന്ന് ആവശ്യപ്പെട്ടതായും സഞ്ജയ് റാവത്ത് മാധ്യമങ്ങളോടു പ്രതികരിച്ചു. മഹാരാഷ്ട്രയിൽ സഖ്യകക്ഷികളായ കോൺഗ്രസും ശിവസേനയും ദേശീയ തലത്തിലും കൈകോർക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാഹുൽ– സഞ്ജയ് റാവത്ത് കൂടിക്കാഴ്ച നടന്നത്.