
ഇറ്റലി :വേദനകള്‍ അറിയാത്ത ഒരു കുടുംബം. എത്ര വലിയ തണുപ്പത്തും കൊടും ചൂടിലും ഇവര്‍ക്ക് സാധാരണ പോലെ ജീവിക്കാം. അത്ഭുതപ്പെടുത്തുന്ന ഈ പ്രത്യേകത കൊണ്ട് ലോക ശ്രദ്ധ നേടുകയാണ് ഒരു ഇറ്റാലിയന്‍ കുടുംബം. 78 വയസ്സുകാരിയായ മരിയാ ഡൊമനിക്കോ, അവരുടെ രണ്ട് മക്കള്‍ മരിയയും ലാറ്റ്‌സിയയും പിന്നെ കൊച്ചു മക്കള്‍ ഇവരെല്ലാം ഈ അത്ഭുത സവിശേഷതയ്ക്ക് ഉടമകളാണ്. ശരീരത്തിലെ ഒന്നോ രണ്ടോ എല്ലുകള്‍ പൊട്ടിയാല്‍ വരെ ഇവര്‍ക്ക് കഠിനമായ വേദനയൊന്നും അനുഭവപ്പെടുകയില്ല എന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. ചെറുപ്പത്തില്‍ ലാറ്റ്‌സിയക്ക് ഒരു ദിവസം കണ്ണങ്കാലിന് പരിക്ക് പറ്റി.രണ്ടാഴ്ചയോളം കാല് വീര്‍ത്ത് നിന്നെങ്കിലും ലാറ്റ്‌സിയക്ക് തെല്ലും വേദന ഉണ്ടായില്ല. അവരുടെ മകനായ ബെര്‍ണാഡോവിന് അടുത്തിടെ സൈക്കിളില്‍ നിന്ന് വീണ് കാലിലെ എല്ല് പൊട്ടിയപ്പോഴും സമാന അനുഭവമായിരുന്നു. ഈ പ്രത്യേകതകള്‍ കൊണ്ട് തന്നെ തങ്ങള്‍ സ്‌കൂളുകളില്‍ താരങ്ങളാണെന്നാണ് കുട്ടികളുടെ അവകാശ വാദം. ചൂടു വെള്ളം ശരീരത്തില്‍ ഒഴിച്ചാലും ഇവര്‍ക്ക് വേദനയുണ്ടാകില്ല. ZFHX2 ജീനുകളുടെ വളര്‍ച്ച കുറവായതിനാല്‍ സംവേദന നാഡികള്‍ ശരിയാം വിധം പ്രവര്‍ത്തിക്കാത്തതാണ് ഈ കുടുംബത്തിന്റെ അത്ഭുത സവിശേഷതയ്ക്ക് കാരണമെന്നാണ് പഠനം നടത്തിയ ശാസ്ത്ര സംഘം വ്യക്തമാക്കിയത്. കൂടാതെ സാധാരണ ജനങ്ങളില്‍ നിന്നും വ്യത്യസ്ഥമായാണ് ഇവരുടെ ഞെരമ്പുകളുടെ പ്രവര്‍ത്തനം എന്നും ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്നും വന്ന പഠന സംഘം അഭിപ്രായപ്പെടുന്നു.