
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ ദേശീയ ഗാനത്തെ അപമാനിച്ചു എന്ന കേസില് അറസ്റ്റ് ചെയ്യപ്പെട്ട എഴുത്തുകാരന്‍ കമല്‍.സി.ചവറക്കെതിരെ അന്വേഷണം നടക്കുന്നുവെന്ന പ്രചാരണം അടിസ്‌ഥാനരഹിതമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രസ്തുത കേസിലെ തുടര്‍നടപടികള്‍ നിര്‍ത്തുവച്ചു. നിലവില്‍ കമല്‍.സി. ചവറക്കെതിരെ യാതൊരുവിധ അന്വേഷണവും നടക്കുന്നില്ലെന്ന് സംസ്‌ഥാന പോലീസ് മേധാവ് ലോക്നാഥ് ബെഹ്റ പറഞ്ഞു.
ദേശവിരുദ്ധതയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടതില്‍ മനംനൊന്ത് എഴുത്തുനിര്‍ത്തുകയാണെന്ന് കമല്‍.സി. ചവറ പറഞ്ഞിരുന്നു. ഇക്കാരണങ്ങളാല്‍ ‘ശ്മശാനങ്ങളുടെ നോട്ടുപുസ്തകം’ എന്ന നോവല്‍ പിന്‍വലിക്കാന്‍ ഗ്രീന്‍ ബുക്സിനോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഇടതുപക്ഷ സര്‍ക്കാറിെന്‍റ പൊലീസില്‍ നിന്ന് എന്തുകൊണ്ട് കമല്‍സിക്ക് ഈ പീഡനമേല്‍ക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. കമല്‍സി എന്ന എഴുത്തുകാരന്‍ തന്റെ പുസ്തകം കത്തിച്ച് എഴുത്തു നിര്‍ത്തുന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റ് താന്‍ ഞെട്ടലോടെയാണ് വായിച്ചത്.ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും പേരുകേട്ട കേരളത്തില്‍ സി.പി.എം നേതൃത്വം നല്‍കുന്ന ഇടുതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിെന്‍റ കാലത്ത് സര്‍ഗധനനായ ഒരു എഴുത്തുകാരന്‍ സ്വയം എഴുത്ത് നിര്‍ത്താന്‍ നിര്‍ബന്ധിതനാകുന്നു എന്നത് കേരളത്തിന് അപമാനകരമാണെന്നും സുധീരന്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കമല്‍സി എന്ന എഴുത്തുകാരന്‍ തന്റെ പുസ്തകം കത്തിച്ച് എഴുത്തു നിര്‍ത്തുന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റ് ഞാന്‍ ഞെട്ടലോടെയാണ് വായിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും പേരുകേട്ട കേരളത്തില്‍ സി.പി.എം നേതൃത്വം നല്‍കുന്ന ഇടുതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിെന്‍റ കാലത്ത് സര്‍ഗധനനായ ഒരു എഴുത്തുകാരന്‍ സ്വയം എഴുത്ത് നിര്‍ത്താന്‍ നിര്‍ബന്ധിതനാകുന്നു എന്നത് കേരളത്തിന് അപമാനകരമാണ്.
ഇടതുപക്ഷ സര്‍ക്കാറിെന്‍റ പോലീസില്‍ നിന്ന് എന്തു കൊണ്ട് കമല്‍സിക്ക് ഈ പീഡനമേല്‍ക്കേണ്ടി വരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. കമല്‍സിയെ ഇത്തരത്തില്‍ പീഡിപ്പിക്കുവാന്‍ എന്ത് കുറ്റമാണ് അയാളുടെ മേല്‍ ചുമത്തിയിട്ടുള്ളത്?. വിരുദ്ധ അഭിപ്രായങ്ങളുടെയും നിലപാടുകളുടെയും സമ്മേളനമാണ് ജനാധിപത്യത്തിന്റെ ശക്തി. തമിഴ്‌നാട്ടില്‍ പെരുമാള്‍ മുരുകന്‍ വിഷയത്തില്‍ പ്രതികരിച്ചവര്‍ കമല്‍സിക്ക് വേണ്ടപോലെ പിന്തുണ നല്‍കാത്തത് ഇരട്ടത്താപ്പാണ്.
സംഘപരിവാര്‍ ശക്തികളുടെ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ പെരുമാള്‍ മുരുകന്‍ എഴുത്ത് നിറുത്തിയ സാഹചര്യം ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലും ഉടലെടുത്തുവെന്നത് തികച്ചും ലജ്ജാകരമാണ്. ഏറെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പീഡനങ്ങളും അനുഭവിക്കേണ്ടി വരുന്നുവെങ്കിലും തന്റെ പുസ്തകങ്ങള്‍ കത്തിച്ചു കൊണ്ട് എഴുത്തു നിര്‍ത്തുന്നുവെന്ന നിലപാടില്‍നിന്നും പിന്‍മാറണമെന്ന് കമല്‍സിയോട് അഭ്യര്‍ത്ഥിക്കുന്നു.