കല്യാണം കഴിഞ്ഞ് 9 വർഷം സെക്‌സ് ഇല്ല .വിവാഹബന്ധം കോടതി അസാധുവാക്കി

മുംബൈ:വിവാഹം കഴിഞ്ഞിട്ട് ഒമ്പതുവര്ഷമായി സെക്സില്ല ; പൂര്‍ണതയില്‍ എത്താത്ത വിവാഹം മുംബൈ ഹൈക്കോടതി അസാധുവാക്കി. ഒമ്പത് വര്‍ഷത്തിനിടെ ദമ്പതിമാര്‍ ഒരിക്കല്‍ പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നായിരുന്നു കോടതി കണ്ടെത്തിയത്. വിവാഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഗതികളില്‍ ഒന്ന് ദമ്പതിമാര്‍ക്കിടയിലെ ശാരീരിക ബന്ധം ആണ്. അങ്ങനെ ഒരു ബന്ധം ഇല്ലെങ്കില്‍ പിന്നെ വിവാഹ ബന്ധത്തിന്റെ ലക്ഷ്യം തന്നെ വൃഥാവിലാണെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ജസ്റ്റിസ് മൃദുല ഭട്കര്‍ ആയിരുന്നു വിധി പ്രഖ്യാപിച്ചത്. ഒരു തവണയെങ്കിലും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എങ്കില്‍ വിവാഹബന്ധം സഫലമായേനെ എന്നായിരുന്നു നിരീക്ഷണം. അതുപോലും ഇല്ലാത്ത സാഹചര്യത്തിലാണ് വിവാഹം അസാധുവാക്കുന്നത് എന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്.

വിവാഹം കഴിഞ്ഞ അന്ന് മുതല്‍ നിയമ യുദ്ധം തുടങ്ങിയ ദന്തിമാരുടെ വിവാഹമാണ് കോടതി ഇടപെട്ട് അസാധുവാക്കിയത്. എന്നാല്‍ സംഗതി ഈ പറയുന്നത് പോലെ അത്ര ലളിതമല്ല. കോടതിയുടെ നിരീക്ഷണങ്ങളാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. വിവാഹം പൂര്‍ണതയില്‍ എത്തിയിട്ടില്ല എന്ന ന്യായം പറഞ്ഞായിരുന്നു ഈ അസാധുവാക്കല്‍. ചില ബ്ലാങ്ക് ഡോക്യുമെന്റുകളില്‍ ഒപ്പുവപ്പിച്ച് തന്നെ ചതിപ്രയോഗത്തിലൂടെ വിവാഹം കഴിക്കുക ആയിരുന്നു എന്നായിരുന്നു യുവതിയുടെ ആരോപണം. ‘ഭര്‍ത്താവ്’ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. ഒന്പത് വർഷത്തെ ദാന്പത്യത്തിനിടയിൽ ഇവർ ഒരിക്കൽ പോലും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ലെന്നാണ് കോടതി ഒടുവിൽ കണ്ടെത്തിയത്. അത് നിർണായകമാവുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചതിപ്രയോഗത്തിലൂടെ വിവാഹം കഴിച്ചു എന്ന യുവതിയുടെ ആരോപണം കോടതി മുഖവിലയ്‌ക്കെടുത്തിട്ടില്ല. കാരണം അത് തെളിയിക്കാന്‍ ഉതകുന്ന രേഖകള്‍ ഒന്നും തന്നെ യുവതിക്ക് ഹാജരാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വിവാഹം അസാധുവാക്കാന്‍ അതിലും വലിയൊരു കാര്യം തന്നെ കോടതി കണ്ടെത്തിയിരുന്നു.

ഭര്‍ത്താവിന്റെ അവകാശവാദം എന്നാല്‍ ഇതൊന്നും ഭര്‍ത്താവ് അംഗീകരിച്ചിരുന്നില്ല. തങ്ങള്‍ പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്നും ഭാര്യ ഒരിക്കല്‍ ഗര്‍ഭിണി ആയി എന്നും ഇയാള്‍ വാദിച്ചു. പക്ഷേ, ഇതിനൊന്നും ഒരു തെളിവ് പോലും ഹാജരാക്കാന്‍ ഭര്‍ത്താവിന് സാധിച്ചില്ല. വിവാഹശേഷം രണ്ട് പേരും ഒരു ദിവസം പോലും ഒരുമിച്ച് താമസിച്ചിട്ടില്ലെന്നും കോടതി കണ്ടെത്തി. ഒത്തുതീര്‍പ്പിലെത്താന്‍ പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കാന്‍ കോടതി തന്നെ രണ്ട് കക്ഷികള്‍ക്കും അവസരം നല്‍കിയിരുന്നു. എന്നാല്‍ ഭാര്യയും ഭര്‍ത്താവും അതിന് തയ്യാറായിരുന്നില്ല. തന്റെ ഒമ്പത് വര്‍ഷം നശിപ്പിച്ചു എന്ന ആരോപണം ആയിരുന്നു രണ്ട് പേരും പരസ്പരം ഉന്നയിച്ചുകൊണ്ടിരുന്നത്.

ഒമ്പത് വര്‍ഷം മുമ്പ് 2009 ല്‍ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. അന്ന് യുവതിക്ക് 21 ഉം യുവാവിന് 24 ഉം വയസ്സാണ് പ്രായം. ചില ബ്ലാങ്ക് ഡോക്യുമെന്റുകളില്‍ ഒപ്പിടുവിക്കുകയും ഒരു രജിസ്ട്രാര്‍ക്ക് മുന്നില്‍ എത്തിക്കുകയും ആയിരുന്നു എന്നാണ് ആരോപണം. അപ്പോഴും, നടന്നത് വിവാഹം ആണെന്ന് യുവതിക്ക് മനസ്സിലായിരുന്നില്ലത്രെ. എന്നാല്‍ അത് മനസ്സിലായ ഉടന്‍ തന്നെ അവര്‍ വിവാഹം അസാധുവാക്കാനുള്ള നിയമ പോരാട്ടം തുടങ്ങിയിരുന്നു. കോടതി വ്യവഹാരം ഒമ്പത് വര്‍ഷം എടുത്തു ഈ കോടതി വ്യവഹാര അവസാനിക്കാന്‍ എന്നതാണ് അതിലെ ഏറ്റവും സങ്കടകരമായ കാര്യം. ആദ്യം വിചാരണ കോടതി വിവാഹം അസാധുവാക്കി ഉത്തരവ് പുറപ്പെടുവിച്ചതായിരുന്നു. എന്നാല്‍ ഭര്‍ത്താവ് മേല്‍ക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സ്വന്തമാക്കുകയായിരുന്നു. അതിന് ശേഷം ആയിരുന്നു യുവതി ഹൈക്കോടതിയെ സമീപിച്ചത്.

Top