ബാര്‍കോഴകേസില്‍ വിജിലന്‍സ് കോടതി ഉത്തരവിന് സ്റ്റേ ഇല്ല.സര്‍ക്കാരിന്വന്‍ തിരിച്ചടി,ബാബുവിനെ രക്ഷിക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ അവസാന നീക്കവും പാളി.

കൊച്ചി:ബാര്‍കോഴ കേസില്‍ സര്‍ക്കാരിന് വന്‍തിരിച്ചടി.കെ ബാബുവിനെതിരാര വിജിലന്‍സ് കോടതി ഉട്ടരവിന് സ്റ്റേ വേണമെന്ന് ആവശ്യപെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളീ.ബാബുവിന്റെ രാജിയൊഴിവാക്കാനായി ഉമ്മന്‍ചാണ്ടി എജിയെ ഉപയോഗിച്ചാണ് നിയമപരമായ മാര്‍ഗം തേടിയത്.ആഭ്യന്തരവകുപ്പ് അറിയാതെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളൂകയായിരുന്നു.ഹര്‍ജി കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.വിജിലന്‍സ് കോടതി ഉത്തരവില്‍ തെറ്റില്ലെന്ന് കോടതി പറഞ്ഞു.സ്റ്റേ ലഭിച്ചാല്‍ മന്ത്രിയായി ബാബുവിനെ വീണ്ടും കൊണ്ടുവരാനായി രാജിക്കത്ത് ഇപ്പോഴും മുഖ്യമന്ത്രി ഇപ്പോഴും തന്റെ പക്കല്‍ തന്നെ വച്ചിരിക്കയാണ്.കോടതി വിധി എതിരായതോടെ ഇനി മന്ത്രിയുടെ രാജിക്കാര്യം ഗവര്‍ണ്ണറെ മുഖ്യമന്ത്രിക്ക് അറിയിക്കേണ്ടി വരും.സ്വന്തം ഗ്രൂപ്പില്‍പ്പെട്ട വിശ്വസ്താനായ ബാബുവിനെ എങ്ങിനെയെങ്കിലും രക്ഷിച്ചെടുക്കാന്‍ മുഖ്യമന്ത്രി അപ്രതീക്ഷിത നീക്കമാണ് കോടതിയില്‍ നടത്തിയത്.വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എജി കെപി ദണ്ഡപാണിയാണ് കോടതില്‍ രാവിലെ ഹര്‍ജി സമര്‍പ്പിച്ചത്.നേരിട്ട് ചീഫ് ജസ്റ്റിസിന് ഹര്‍ജി കൈമാറാനുള്ള ദണ്ഡപാണിയുടെ നീക്കം തുടക്കത്തില്‍ തന്നെ കോടതി തടഞ്ഞിരുന്നു.എല്ലാ നടപടിക്രമങ്ങളും പാലിച്ച് ഹര്‍ജി നല്‍കാന്‍ കോടതി നിര്‍ദ്ധേശിച്ചു.കേസ് ഉടന്‍ തന്നെ പരിഗണിക്കണമെന്ന് ദണ്ഡപാണിയുടെ ആവശ്യം പരിഗണിച്ചാണ് ഉച്ചക്ക് തന്നെ വിധി പറഞ്ഞിരികുനത്.ഇതോടെ ബാര്‍കോഴകേസില്‍ സര്‍ക്കാനിന് വലിയ തിരിച്ചടിയാണ് സര്‍ക്കാരിനേറ്റതെന്നാണ് വിലയിരുത്തുന്നത്.ആഭ്യന്തരമന്ത്രി അറിയാതെ ഇത്തരത്തില്‍ ഒരു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതില്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയും നിലനില്‍ക്കുന്നുണ്ട്.

Top