ഭീഷണി മുഴക്കി ദക്ഷിണ കൊറിയ യുദ്ധത്തിന് സജ്ജമായി ഉത്തര കൊറിയ; വീണ്ടും യുദ്ധ കാഹളം:ആശങ്കയോടെ ലോകം

 

സോള്‍: ഒരു കോളാമ്പി മൈക്കിന്റെ പേരില്‍ ലോകം വീണ്ടും യുദ്ധഭീഷണിയിലേക്ക്. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മില്‍ വാക്ക് പോര് ശക്തമായതോടെ യുദ്ധം പൊട്ടിപുറപ്പെടാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടെന്ന് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കോളാമ്പി മാറ്റാന്‍ തയ്യാറല്ലെന്ന് നിലപാട് ദക്ഷിണ കൊറിയ സ്വീകരിച്ചതോടെ യുദ്ധത്തിന് ഒരുങ്ങാനാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. ഉത്തരകൊറിയയ്ക്ക് എതിരായ പ്രചാരണം ഇന്ന് ഉച്ചയ്ക്കുമുന്‍പേ നിര്‍ത്തിയില്ലെങ്കില്‍ സൈനികനടപടി ഉണ്ടാകുമെന്നും കിം ദക്ഷിണകൊറിയയ്ക്കു മുന്നറിയിപ്പു നല്‍കി.അതേസമയം കൊറിയയിലെ പുതിയ സാഹചര്യത്തില്‍ യുഎന്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി.

കൊറിയന്‍ അതിര്‍ത്തിയില്‍ മൈക്കിലൂടെ നടത്തുന്ന യുദ്ധാഹ്വാന സംപ്രേഷണം ദക്ഷിണ കൊറിയ ശക്തമാക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചത്. ലൗഡ് സ്പീക്കര്‍ ആക്രമണം ശക്തമായതോടെ വ്യാഴാഴ്ച ഉത്തരകൊറിയ കനത്ത ഷെല്ലാക്രമണം നടത്തുകയായിരുന്നു. ദക്ഷിണകൊറിയയും തിരിച്ച് ഷെല്ലാക്രമണം നടത്തി. എന്നാല്‍ ഇരുപക്ഷത്തും ആള്‍നാശമുണ്ടായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിര്‍ത്തിയില്‍ മൈക്ക് കെട്ടി യുദ്ധപ്രചാരണം നടത്തുന്നത് 48 മണിക്കൂറിനകം നിര്‍ത്തണമെന്നാണ് ഉത്തരകൊറിയയുടെ ആവശ്യം. എന്നാല്‍, പ്രചാരണം തുടരുമെന്നാണു ദക്ഷിണകൊറിയന്‍ സൈനിക വക്താവ് അറിയിച്ചത്. ഇതേത്തുടര്‍ന്നാണു സൈന്യത്തോടു യുദ്ധസന്നദ്ധരായിരിക്കാന്‍ ഉത്തര കൊറിയന്‍ ഏകാധിപതി ഉത്തരവുനല്‍കിയത്.

ഇത്തരം ഉച്ചഭാഷിണികള്‍ ലക്ഷ്യമിട്ടാണു ഉത്തര കൊറിയന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയത്. 11 സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണികള്‍ക്കുനേരേ ആക്രമണമുണ്ടായെന്നു ദക്ഷിണ കൊറിയന്‍ ഉപ പ്രതിരോധമന്ത്രി ബായേക് സെയുങ്ജൂ പറഞ്ഞു. 2010നു ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷം യുദ്ധസമാനമായ അന്തരീഷത്തിലേക്ക് എത്തുന്നത്. ദക്ഷിണകൊറിയയിലെ യുഎസ് സൈന്യം സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. 28,500 യുഎസ് സൈനികരാണ് ഇവിടെയുള്ളത്.

കിമ്മിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കൂടുതല്‍ യുദ്ധ സന്നാഹങ്ങളും ഉത്തര കൊറിയ തുടങ്ങി. തിര്‍ത്തിയില്‍ ഉത്തരകൊറിയന്‍ സൈന്യം മിസൈലുകള്‍ ആക്രമണസജ്ജമാക്കിയതായി ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ ടാങ്കുകളും അതിര്‍ത്തിയിലേക്ക് നീങ്ങിയിട്ടുണ്ട്. അതിര്‍ത്തിയില്‍ യുദ്ധ സന്നാഹങ്ങള്‍ തുടങ്ങിയതോടെ ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയില്‍ നിന്നും ആളുകള്‍ പലായനം ചെയ്തു തുടങ്ങിയിട്ടുണ്ട്.
അതിനിടെ ദക്ഷിണ കൊറിയയില്‍ കിംവിരുദ്ധ റാലികളും കഴഞ്ഞദിവസം നടന്നു. ആയിരങ്ങള്‍ സോളില്‍ പ്രകടനവുമായി എത്തി. ഇവര്‍ കിമ്മിന്റെ കോലം കത്തിക്കുകുയും ചെയ്തു. 2004 മുതല്‍ ദക്ഷിണ കൊറിയ കോളാമ്പി മൈക്ക് ഉപയോഗിച്ച് ദക്ഷിണ കൊറിയക്കെതിരെ പ്രദരം ണനടത്തുന്നുണ്ട്. ഇടവേളയ്ക്ക് ശേഷം ഓഗസ്റ്റ് 10നാണ് വീണ്ടു ദക്ഷിണ കൊറിയ ഈ പ്രചരണം ആരംഭിച്ചത്. ഇതാണ് ഇപ്പോള്‍ ലോകത്തെ വീണ്ടുമൊരു യുദ്ധത്തിന്റെ വഴിയിലേക്ക് നയിച്ചത്.

ദക്ഷിണ കൊറിയ യുഎസ് സംയുക്ത സൈനികാഭ്യാസം 28ാം തീയതി ദക്ഷിണ കൊറിയയില്‍ നടക്കാനിരിക്കുകയാണ് പുതിയ സാഹചര്യം ഉടലെടുത്തത്. ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടാകുന്ന സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് അതിനെ നേരിടുന്ന രീതിയിലാണ് ഈ സൈനികാഭ്യാസം രൂപപ്പെടുത്തിയിട്ടുള്ളത്. ഇതും യുദ്ധപ്രഖ്യാപനമാണെന്ന നിലപാടിലാണ് ഉത്തര കൊറിയ.

ഇതിനിടെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ഹൈയ്‌നെ കൊല്ലുമെന്ന് ഉത്തര കൊറിയന്‍ വക്താക്കളിലൊരാള്‍ പറഞ്ഞതു വന്‍ വിവാദമായിട്ടുണ്ട്. എഴുപതാം സ്വാതന്ത്ര്യദിനച്ചടങ്ങളുകളില്‍ പാര്‍ക് ഗ്യൂന്‍ഹൈ ദക്ഷിണകൊറിയന്‍ ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനു പിന്നാലെയായിരുന്നു ഭീഷണി. അമേരിക്കയുടെ പിണിയാളായ പ്രസിഡന്റിന്റെ ശരീരം ഏതെങ്കിലും സെമിത്തേരിയില്‍ എത്രയും പെട്ടെന്നു സംസ്‌കരിക്കണമെന്നായിരുന്നു ഉത്തര കൊറിയന്‍ വക്താവിന്റെ വാക്കുകള്‍. ഇങ്ങനെയുള്ള വാക് യുദ്ധങ്ങല്‍ കൂടി ആയതോടെ യുദ്ധം ആസന്നമാണെന്നാണ് കരുതുന്നത്.

Top