ലോകം മുഴുവന്‍ കൊവിഡ് ഭീതി പടരുമ്പോഴും കിം ജോങ് ഉന്നിന്റെ ഉത്തര കൊറിയയിൽ മാത്രം കോവിഡ് എത്തിയിട്ടില്ലെന്നാണ് കിമ്മിന്റെ വാദം.ലോകാരോഗ്യ സംഘടനയുടെ പട്ടികയിലും ഉത്തരകൊറിയയില്‍ രോഗ വിവരങ്ങള്‍ ഇല്ലായിരുന്നു. വിവരം. നേരത്തെ, കൊവിഡ് 19 ലോകം മുഴുവന്‍ വ്യാപിക്കുമ്പോഴും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. രണ്ട് ഹ്രസ്വ ദൂര മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിയ ആരോപിച്ചു. ഇതോടെ കൊവിഡ് 19 ലോകമാകെ പടരുമ്പോഴും ഉത്തര കൊറിയ ശക്തമാണെന്ന് തെളിയിക്കാനുള്ള നീക്കമാണ് കിം നടത്തുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു.
രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുകയാണ് കൊറോണ. എന്നാല്‍ ഇതുവരെ ഉത്തര കൊറിയയില്‍ ഒരൊറ്റ പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമീപ പ്രദേശങ്ങളിലുള്ള ദക്ഷിണ കൊറിയയും ജപ്പാനും ചൈനയും അടക്കമുള്ളവര്‍ രോഗത്തിന് മുന്നില്‍ അടിയറവ് പറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കിമ്മിന്റെ ഉത്തര കൊറിയയുടെ നേട്ടം. പക്ഷേ ഇതില്‍ സന്തോഷിക്കാനൊന്നുമില്ല. ഉത്തര കൊറിയയില്‍ നിന്ന് ഒരു വാര്‍ത്ത പോലും പുറത്തെത്താത്ത സാഹചര്യത്തില്‍ ഈ പ്രചാരണം തീര്‍ത്തും നുണയാവാനാണ് സാധ്യത. അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നുണ്ട്. രോഗത്തിന്റെ ഒരു കണിക പോലുമില്ലെന്ന് ഉത്തര കൊറിയന്‍ സര്‍ക്കാര്‍ പറയുന്നു.
ഒരൊറ്റ കേസും പോലും കൊറോണയില്‍ ഉത്തര കൊറിയയില്‍ ഉണ്ടായിട്ടില്ലെന്ന് ഭരണകൂടം പറയുന്നു. ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലെത്തിയിരിക്കുകയാണ്. കൊറിയ രഹസ്യമായി കാര്യങ്ങള്‍ അണിയറയില്‍ നടത്തുന്നുണ്ടെന്നാണ് സൂചന. കിം ജോങ് ഉന്‍ രാജ്യത്തിന്റെ അതിര്‍ത്തി ജനുവരിയില്‍ തന്നെ അടച്ചിരുന്നു. ഇത് വളരെ വേഗത്തിലുള്ള നീക്കമായിരുന്നു. ലോകരാജ്യങ്ങള്‍ പോലും ഇക്കാര്യം ആലോചിച്ച് തുടങ്ങിയിരുന്നില്ല. ഉത്തരകൊറിയയില്‍ യാത്രാ വിലക്ക് അടക്കമുള്ള കാര്യങ്ങളും നിലവില്‍ വന്നു. ചൈനയില്‍ വൈറസ് പൊട്ടിപ്പുറപ്പെട്ട ഉടനെ തന്നെയായിരുന്നു നീക്കം.
എന്താണ് കൊറിയയില്‍ നടക്കുന്നതെന്ന് പുറത്ത് നിന്നുള്ള ആരോഗ്യ വിദഗ്ധര്‍ക്ക് പോലും അറിയില്ല. അതുകൊണ്ട് ഇവിടേക്ക് സഹായം നല്‍കാനും ആരും തയ്യാറായിട്ടില്ല. കൊറോണ പ്രതിരോധത്തിനായി കൊറിയ സ്വീകരിച്ച ശക്തമായ നടപടികള്‍ രോഗത്തെ തടഞ്ഞെന്ന് ആന്റി എപിഡെമിക് വിഭാഗത്തിന്റെ ഡയറക്ടര്‍ പാക് മ്യോങ് സു പറഞ്ഞു. ഒരാള്‍ക്ക് പോലും ഇതുവരെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഇവിടെ രോഗം സ്ഥിരീകരിച്ചവരുണ്ടെങ്കില്‍ അവരുടെ സുരക്ഷയില്‍ കടുത്ത ആശങ്കയിലാണ് വിദേശ രാജ്യങ്ങള്‍.
രോഗത്തെ കുറിച്ച് കേട്ട ഉടനെ ശാസ്ത്രീയമായ രീതിയില്‍ പരിശോധനയും ക്വാറന്റൈനും കിംഗ് ജോങ് ഉന്‍ നിര്‍ദേശിച്ചിരുന്നു. ഇവിടെയെത്തുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഈ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമാക്കിയിരുന്നു. അതിര്‍ത്തികള്‍ അടയ്ക്കുകയും, കടല്‍, വിമാന മാര്‍ഗങ്ങള്‍ ഒപ്പം അടയ്ക്കുകം ചെയ്തു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കടുത്ത തീരുമാനമായിരുന്നു ഇത്. എന്നാല്‍ രാജ്യത്ത് കിമ്മിന്റെ തീരുമാനത്തിന് വിരുദ്ധമായി കാര്യങ്ങള്‍ നടന്നാല്‍ സംഭവിക്കുന്ന ശിക്ഷകളെ കുറിച്ചാണ് അന്താരാഷ്ട്ര ലോകം ആശങ്കപ്പെടുത്തുന്നത്. രോഗികളെ കിം നല്ല രീതിയില്‍ സ്വീകരിക്കുമോ എന്നും ഭയമുണ്ട്.
ലോകാരോഗ്യ സംഘടന പറയുന്നത് പത്ത് ലക്ഷം പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ്. ഏഷ്യയില്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം കൊറോണ ബാധിച്ചിരിക്കുന്നത് ദക്ഷിണ കൊറിയയിലാണ്. ഈ സാഹചര്യത്തില്‍ ഉത്തരകൊറിയ പൂര്‍ണമായും പറയുന്നത് നുണയാണെന്ന് വിലയിരുത്തലുണ്ട്. ഒന്നാമത്തെ കാര്യം ലോകത്തെ ഏറ്റവും ദുര്‍ബലമായ ആരോഗ്യ മേഖലയാണ് കിമ്മിന്റെ കീഴിലുള്ളത്. ഇതിന് പുറമേ അന്താരാഷ്ട്ര ഉപരോധങ്ങള്‍ അവരെ തളര്‍ത്തിയിരിക്കുകയാണ്. ഭക്ഷ്യസാധനങ്ങള്‍ പോലും രാജ്യത്ത് ലഭ്യമല്ല. രാജ്യത്തിന്റെ ജനസംഖ്യയുടെ പകുതി പേര്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരാണ്. 41 ശതമാനം പേര്‍ ആരോഗ്യപരമായി ദുര്‍ബലരാണ്.
മാര്‍ച്ചില്‍ കിം ജോങ് ഉന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നിന് കത്തയച്ചിരുന്നു. കോവിഡിനെ കുറിച്ചുള്ള ആശങ്കകളാണ് കിം ഉന്നയിച്ചതെന്ന് മൂണ്‍ ജേ ഇന്നിന്റെ പ്രസ് സെക്രട്ടറി പറഞ്ഞിരുന്നു. കിം ഇതിനെ നേരിടാന്‍ സജ്ജനായിരുന്നില്ലെന്നാണ് സൂചന. യുഎസിന്റെ ദക്ഷിണ കൊറിയയിലെ സൈനിക കമാന്‍ഡര്‍ ജനറല്‍ റോബര്‍ട്ട് അബ്രാമ്‌സ് ഉത്തര കൊറിയയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാണെന്ന് വെളിപ്പെടുത്തിയിരുന്നു. വലിയ പ്രതിസന്ധിയിലൂടെയാണ് ഉത്തര കൊറിയ കടന്നുപോകുന്നതെന്നും, കൊറോണയെ നേരിടാന്‍ സഹകരണത്തിന് തയ്യാറാണെന്നും കിമ്മിന് അയച്ച കത്തില്‍ പറഞ്ഞിരുന്നു.
അന്താരാഷ്ട്ര തലത്തില്‍ ചൈനയും ഉത്തര കൊറിയയും ഇറാനും അടക്കമുള്ളവര്‍ കൊറോണ കേസുകളുടെയും മരണങ്ങളുടെയും കണക്ക് മൂടിവെക്കുകയാണെന്ന് ട്രംപ് ആരോപിച്ചിരുന്നു. അതേസമയം നേരത്തെ തന്നെ കൊറിയ കൊറോണയെ നേരിടാന്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി ഉപരോധങ്ങളാണ് അവര്‍ക്കുള്ള തിരിച്ചടി. റഷ്യ 1500 മെഡിക്കല്‍ കിറ്റുകള്‍ ഉത്തര കൊറിയക്ക് നല്‍കുമെന്ന് അറിയിച്ചിരുന്നു. യുഎന്നും ഉപരോധങ്ങളില്‍ ഇളവ് കൊണ്ടുവന്നിട്ടുണ്ട്. പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പുകള്‍ കിറ്റുകള്‍, ഫേസ് മാസ്‌കുകള്‍ എന്നിവ എത്തിച്ച് നല്‍കുന്നുണ്ട്. ലോകാരോഗ്യ സംഘടന വലിയൊരു തുക ഉത്തരകൊറിയക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.