ന്യുഡൽഹി:ഫേസ്ബുക്കും ബിജെപിയും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയ കോൺഗ്രസിനെതിരെ ബിജെപിയുടെ ഐ.ടി സെൽ മേധാവി അമിത് മാൽവിയ. ചില സോഷ്യൽ മീഡിയകൾ മാത്രമല്ല ഇന്ത്യയിലെ ജനങ്ങൾ പൂർണമായും രാഹുൽ ഗാന്ധിയെയും പാർട്ടിയെയും നിരസിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക്-ബിജെപി ബാന്ധവത്തെക്കുറിച്ചുള്ള ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിന് വീണ്ടും കത്തയച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് വന്നിരുന്നു . ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങളോട് മൃദുസമീപനം സ്വീകരിക്കണമെന്ന് ഫേസ്ബുക്ക് ഇന്ത്യയുടെ എക്സിക്യൂട്ടീവ് അങ്കിദാസ് മുന്നറിയിപ്പ് നല്‍കിയെന്ന ആരോപണം അന്വേഷിക്കാന്‍ ഫേസ്ബുക്ക് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് അറിയണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് കത്തയച്ചത്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിനാണ് കത്ത് നല്‍കിയിരിക്കുന്നത്. രാജ്യത്തെ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കരുതെന്ന് കെസി വേണുഗോപാല്‍ കത്തിലൂടെ ആവശ്യപ്പെടുന്നു. ഫേസ്ബുക്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ സത്യാവസ്ഥ ആരാഞ്ഞുകൊണ്ട് ആഗസ്ത് 18 നും കോണ്‍ഗ്രസ് കത്തയച്ചിരുന്നു. ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമല്ല, നേതൃനിര തന്നെ പക്ഷപാതപരമായണ് പെരുമാറുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നു. ഫേസ്ബുക്ക് ഇന്ത്യയുടെ വര്‍ത്തനങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ കമ്പനി സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടായിരുന്നു കത്ത്.ടൈം മാഗസിനിൽ വന്ന ഒരു ലേഖനത്തിന്റെ ചുവടു പിടിച്ചാണ് കോൺഗ്രസ് സുകർബർഗിന് കത്തെഴുതിയത്.
“കോൺഗ്രസും രാഹുൽ ഗാന്ധിയും ചിന്തിക്കുന്നത് ബാക്കിയുള്ളവരാണ് തങ്ങളുടെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണക്കാർ എന്നാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലോ കോൺഗ്രസിലോ ജനങ്ങൾക്ക് വിശ്വാസമില്ലെന്ന് അവർ മനസിലാക്കണം. ചില സോഷ്യൽ മീഡിയ സ്ഥാപനങ്ങളല്ല, ഇന്ത്യയിലെ ജനങ്ങളാണ് അവരെ നിരസിച്ചത്’ – മാൽവിയ പറഞ്ഞു.
രാജ്യത്തിന്റെ സാമൂഹിക ഐക്യം തകര്‍ക്കുന്ന വിധത്തിലുള്ള വിദ്വേഷപ്രസംഗങ്ങളും മറ്റും ഫേസ്ബുക്കും വാട്സാപ്പും മനഃപൂര്‍വ്വം അനുവദിച്ചു നല്‍കിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.ഫേസ്ബുക്കിലൂടെയുള്ള വിദ്വേഷ പ്രസംഗങ്ങളുടെ പ്രചാരണം തടയാതിരിക്കുന്നതിലൂടെ രാജ്യത്തിന്റെ സാമൂഹിക ഐക്യം തകര്‍ക്കുന്നതില്‍ നിങ്ങളും പങ്കാളിയാവുകയാണ്. 400 ദശലക്ഷം ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന വാട്‌സ്ആപ്പിനെ ബിജെപിക്ക് അനുകൂലമാക്കി മാറ്റുന്നതിലും വ്യക്തമായ വിശദീകരണം നല്‍കണമെന്നും കത്തില്‍ പറയുന്നു.
അസമില്‍ നിന്നുള്ള ബിജെപി നേതാവിനേയും ഫേസ്ബുക്ക് സംരക്ഷിച്ചുവെന്ന ടൈം മാഗസിന്‍റെ റിപ്പോര്‍ട്ടു കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. തെലങ്കാനയില്‍ നിന്നുള്ള ബിജെപി എംഎല്‍ രാജ സിങ്ങിനെതിരെ നടപടിയെടുക്കാന്‍ ഫേസ്ബുക്ക് തയ്യാറായില്ലെന്നായിരുന്നു വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ വന്ന റിപ്പോര്‍ട്ട്. കലാപത്തിന് വരെ ഇടയാക്കിയേക്കാവുന്ന വര്‍ഗീയ പ്രസ്തവാനകളായിരുന്നു ഇദ്ദേഹം നടത്തിയത്. എന്നാല്‍ ഫേസ്ബുക്ക് രാജാസിങിന് വിലക്കേര്‍പ്പെടുത്താതിരിക്കാന്‍ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്സിക്യൂട്ടീവ് അന്‍ഖി ദാസ് ദാസ് ഇടപെടുകയായിരുന്നെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു പ്രത്യേക വിഭാഗത്തിനെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന്‍റെ പേരില്‍ ഫേസ്ബുക്ക് രാജ സിങിനെ വിലക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് അന്‍ഖി ദാസിന്‍റെ ഇടപെടലുകള്‍ ഉണ്ടാവുന്നത്. ഇത് ഭരണം നടത്തുന്ന പാര്‍ട്ടിയോടുള്ള പക്ഷപാതപരമായ നടപടിയാണെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് വിലിയിരുത്തപ്പെടുന്നത്. ഫേസ്ബുക്കില്‍ നിലവില്‍ ജോലി ചെയ്യുന്നതും മുന്‍പ് ജോലി ചെയ്തിരുന്നതുമായ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടായിരുന്നു വാള്‍സ്ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ട്.