ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുന്നതിലെ നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിച്ചു; നിക്ഷേപകന്റെ ഇഷ്ടാനുസരണമുള്ള തുക പിന്‍വലിക്കാം

മുംബൈ: നോട്ട നിരോധനത്തെത്തുടര്‍ന്ന് ബാങ്കുകളില്‍ നിന്നും പണമെടുക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് അവസാനമായി. ഇന്ന് മുതല്‍ അക്കൗണ്ടിലുള്ള പണം നിക്ഷേപകന്റെ ഇഷ്ടാനുസരണം പിന്‍വലിക്കാം.

നോട്ട് ക്ഷാമം മൂലം പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പല ഘട്ടങ്ങളിലായി ലഘൂകരിച്ചിരുന്നു. നോട്ട് പിന്‍വലിച്ചതിനുശേഷം എ.ടി.എമ്മില്‍ നിന്ന് ദിവസത്തില്‍ പിന്‍വലിക്കാവുന്ന തുക 2500 രൂപയായിരുന്നെങ്കില്‍ പിന്നീടത് 4500 ആയും 10000 ആയും വര്‍ധിപ്പിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഴ്ചയില്‍ പരമാവധി പിന്‍വലിക്കാവുന്ന ഫെബ്രുവരി 20 മുതല്‍ തുക 24,000 രൂപയില്‍നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. എ.ടി.എമ്മില്‍ നിന്ന് പ്രതിദിനം പിന്‍വലിക്കാവുന്ന തുകക്കുള്ള നിയന്ത്രണവും, കറന്റ്, കാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ് അക്കൌണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ളഎല്ലാ നിയന്ത്രണങ്ങളും നേരത്തെ തന്നെ നീക്കിയിരുന്നു.

നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി പഴയ 1000,500 നോട്ടുകള്‍ അസാധുവാക്കിയതിന് പിറകെയാണ് പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. നിരോധിച്ച നോട്ടുകള്‍ക്ക് പകരം പുതിയ കറന്‍സി എത്താതിരുന്നതായിരുന്നു പ്രധാന കാരണം.

സേവിങ്‌സ് അക്കൌണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണവും നീങ്ങിയതോടെ നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിട്ട പ്രയാസങ്ങള്‍ക്ക് ഒരു പരിധിവരെ വിരാമമായി.

Top