തിരിച്ചുവരേണ്ടത് 14 ലക്ഷം കോടി രൂപ; ഇതുവരെയെത്തിയത് വെരു അഞ്ചരലക്ഷം കോടിമാത്രം; വെറുകടലാസായി മാറുന്നത് ശതകോടികളോ…?

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റേയും പഴയ നോട്ടുകള്‍ നിരോധിച്ചതോടെ ഇന്ത്യയിലെ ബാങ്കുകളിലേയക്ക് തിരിച്ചുവരേണ്ടത് 14 ലക്ഷം കോടി രൂപയാണ്. എന്നാല്‍ പതിനഞ്ച് ദിവസമായിട്ടും ഇതുവരെ തിരിച്ചെത്തിയത് വെറും അഞ്ചരലക്ഷം കോടിമാത്രമാണ്. ഡിസംബര്‍ 30 വരെ മാറ്റിയെടുക്കാന്‍ സമയമുണ്ടെങ്കിലും, കോടിക്കണക്കിനുവരുന്ന ഇന്ത്യന്‍ കറന്‍സികള്‍ ഒടുവില്‍ കടലാസുമാത്രമായി ശേഷിക്കുമോ എന്ന സംശയം ശക്തമായി തുടങ്ങി.

പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ പത്തുശതമാനം മാത്രമാണ് ഇതേവരെ മാറ്റി നല്‍കിയിട്ടുള്ളത്. പ്രതിദിനം മാറ്റാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ചതും പിന്നീട് മാറ്റിയെടുക്കല്‍ ഒറ്റത്തവണ മാത്രമാക്കി ചുരുക്കിയതുമാണ് ഈ കുറവിന് പകരമായി പറയുന്നത്. എന്നാല്‍, പ്രചരിച്ചുകൊണ്ടിരുന്ന പഴയ നോട്ടുകള്‍ തിരിച്ചുവരാന്‍ കാലതാമസമെടുക്കുന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ഇതുവരെ പാതി നോട്ടുകള്‍ പോലും ബാങ്കുകളിലെത്തിയിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കള്ളപ്പണത്തിനെതിരായ പോരാട്ടമെന്ന സര്‍ക്കാര്‍ വാദം ശരിവെക്കുന്നതാണ് നോട്ടുകള്‍ തിരിച്ചുവരുന്നതിലെ ഈ അമാന്തം. രേഖകളില്ലാതെ പൂഴ്ത്തിവച്ചിരിക്കുന്നതും സമാഹരിച്ചതുമായ പണമാണ് തിരിച്ചെത്താന്‍ വൈകുന്നതെന്ന വാദം ശക്തമാണ്. മറ്റ് അക്കൗണ്ടുകളിലേക്ക് ചെറിയ നിക്ഷേപങ്ങളായി ഇട്ട് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ അതും നിലച്ചിട്ടുണ്ട്.

നവംബര്‍ പത്തുമുതല്‍ 18വരെയുള്ള കാലയളവില്‍ 5.44 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ബാങ്കുകളില്‍ തിരിച്ചെത്തിയത്. ഇക്കാലയളവില്‍ പുതിയ നോട്ടുകളായി 1.03 ലക്ഷം കോടി രൂപയുടെ നോട്ടുകളും. പഴയ നോട്ടുകള്‍ മാറ്റി 33000 കോടി രൂപയും നല്‍കി. ബാങ്കുകളിലെ തിരക്ക് കുറയാന്‍ തുടങ്ങിയതോടെ, പഴയ നോട്ടുകളുടെ വരവ് ഇനിയും കുറയുമെന്നാണ് സൂചന.

പത്തുലക്ഷം കോടിയുടെ പുതിയ നോട്ടുകള്‍ കൂടി അച്ചടിക്കാനുണ്ടെന്നാണ് ബാങ്കിങ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അങ്ങനെ വരുമ്പോള്‍ നിലവിലെ മൂല്യത്തില്‍നിന്ന് നാലുലക്ഷം കോടി രൂപയെങ്കിലും തിരിച്ചെത്താതെ പോകും. കണക്കില്‍പ്പെടാത്ത പണമാകും ഇത്തരത്തില്‍ ബാങ്കുകളിലെത്താതെ നശിക്കുക. ആവശ്യമുള്ളതിന്റെ ഏഴിലൊന്നുമാത്രമാണ് പുതിയ നോട്ടുകള്‍ എത്തിയിട്ടുള്ളത്. 500-ന്റെ നോട്ടുകൂടി വരുന്നതോടെ പ്രതിസന്ധിക്ക് തല്‍ക്കാലം ആശ്വാസമാകുമെങ്കിലും, പഴയ നോട്ടുകള്‍ തിരിച്ചെത്താതെ പോകുന്നത് സമ്പദ്വ്യവസ്ഥയ്ക്കുണ്ടാക്കുന്ന ആഘാതമെന്തെന്ന് കാത്തിരുന്നറിയേണ്ട കാര്യമാണ്.

Top