ഭാര്യ എന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു; പേടിച്ചിട്ടാണ് നാടുവിട്ടത്; ഭാര്യക്ക് ചില മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് തോന്നി; വീട്ടുകാരുമായി ഒന്നരവര്‍ഷത്തോളമായി ബന്ധപ്പെട്ടിരുന്നില്ലെന്നും നൗഷാദ്

തൊടുപുഴ: ഒന്നരവര്‍ഷം മുന്‍പ് പത്തനംതിട്ട കലഞ്ഞൂരില്‍ നിന്നും കാണാതായ നൗഷാദിനെ തൊടുപുഴയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഡിവൈഎസ്പി ഓഫീസിലെത്തിച്ച നൗഷാദ് ഭാര്യയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായി മാധ്യമങ്ങളോട് പറഞ്ഞു.

എന്തുകൊണ്ടാണ് ഭാര്യ തന്നെ കൊന്നു എന്ന് പൊലീസിന് മൊഴിനല്‍കിയതെന്ന് അറിയില്ലെന്ന് വ്യക്തമാക്കിയ നൗഷാദ് പേടിച്ചാണ് നാട്ടില്‍ നിന്നും മാറിനിന്നതെന്ന് പറഞ്ഞു. ഇനി തിരിച്ചുപോകാനും പേടിയാണ് . ഭാര്യ എന്നെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഭാര്യയോടൊപ്പം ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ചു. എന്റെ പേരിലുള്ള കേസ് ഇത്ര സംഭവമായി മാറിയതായി അറിഞ്ഞിരുന്നില്ല വീട്ടുകാരുമായും ഒന്നരവര്‍ഷത്തോളമായി ബന്ധപ്പെട്ടിരുന്നില്ല. ഭാര്യയ്ക്ക് മാനസിക പ്രശ്‌നമുള്ളതായി തോന്നിയിരുന്നെന്നും നൗഷാദ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറച്ചുദിവസങ്ങളായി തൊടുപുഴയില്‍ നൗഷാദ് താമസിച്ചുവന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നൗഷാദിനെ തൊമ്മന്‍കുത്തില്‍ കണ്ടെത്തുകയായിരുന്നു. ചോദ്യംചെയ്യലില്‍ താന്‍ നൗഷാദാണെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു. ഇവിടെ ഒരു പറമ്പില്‍ ജോലിനോക്കിവരികയായിരുന്നു ഇയാള്‍

അടൂര്‍ പരുത്തിപ്പാറ പളിയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്ന നൗഷാദിനെ 2021 നവംബര്‍ ഒന്നുമുതല്‍ കാണാതാകുകയായിരുന്നു.നൗഷാദിന്റെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് കൂടല്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ആറ് മാസങ്ങള്‍ക്ക് മുന്‍പ് അഫ്‌സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കൂടല്‍ എസ് ഐ ഷെമിമോള്‍ക്ക് വിവരം ലഭിച്ചതോടെ അഫ്‌സാനയെ ഇന്നലെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. മൂന്ന് ദിവസം മുമ്പ് നൗഷാദിനെ അടൂരില്‍ വച്ച് താന്‍ കണ്ടിരുന്നുവെന്ന് ആദ്യം പറഞ്ഞെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇത് ശരിയല്ലെന്ന് കണ്ടെത്തി. വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് ഭര്‍ത്താവിനെ താന്‍ കൊന്ന് കുഴിച്ചുമൂടിയെന്നാണ് പറഞ്ഞത്.

എന്നാല്‍ കുഴിച്ചുമൂടിയെന്ന് അഫ്‌സാന പറഞ്ഞയിടത്തൊന്നും മൃതദേഹം ലഭിച്ചില്ല. തുടര്‍ന്ന് അഫ്‌സാന വീണ്ടും മൊഴിമാറ്റി മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ പെട്ടി ഓട്ടോറിക്ഷയില്‍ കയറ്റിവിട്ടെന്നാണ് രണ്ടാമത് നല്‍കിയ മൊഴി. മൊഴിയുടെ അടിസ്ഥാനത്തില്‍ നസീര്‍ എന്നയാളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തന്റെ പെട്ടി ഒട്ടോറിക്ഷയില്‍ മൃതദേഹം കൊണ്ടുപോയെന്ന് പറയുന്നത് പച്ചക്കളുമാണെന്ന് നസീര്‍ പ്രതികരിച്ചു. തനിക്ക് സ്വന്തമായി ഓട്ടോയില്ലെന്നും വാഹനം ഓടിക്കാന്‍ അറിയില്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു.വ്യാജമൊഴി നല്‍കി തന്നെ കുടുക്കാനാണ് ശ്രമിച്ചത്. നൗഷാദിനെ ഒരു തവണ ജോലിക്കായി ഒപ്പം കൊണ്ടുപോയിട്ടുണ്ടെന്നും അല്ലാതെ മറ്റ് കാര്യങ്ങളൊന്നും അറിയില്ലെന്നും നസീര്‍ വ്യക്തമാക്കി.

Top