നിങ്ങളുടെ നഷ്ടത്തില്‍ 50000 രൂപ ഞാന്‍ പങ്കിടുന്നു; നൗഷാദിനെ പ്രശംസിച്ച് തമ്പി ആന്റണി

ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ മനസുകാട്ടിയ നൗഷാദിനെ പ്രശംസിച്ച് നടൻ തമ്പി ആന്റണി .പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് തന്റെ കൈയിലുള്ളതെല്ലാം നല്‍കിയ നൗഷാദിന് അഭിനന്ദനവും കൈത്താങ്ങുമായിട്ടാണ് നിര്‍മ്മാതാവും നടനുമായ തമ്പി ആന്റണി രംഗത്ത് വന്നത് . ബ്രോഡ് വേയില്‍ വഴിയോര കച്ചവടം നടത്തുന്ന മാലിപ്പുറം സ്വദേശിയായ ഇദ്ദേഹത്തിന് മുമ്പില്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ സഹായം ചോദിച്ച് എത്തിയപ്പോള്‍ രണ്ടാമതൊന്നും ആലോചിക്കാതെ എല്ലാം സന്തോഷത്തോടെ കൊടുത്തു വിടുകയായിരുന്നു. നൗഷാദിന് താന്‍ 50,000 രൂപ നല്‍കുമെന്നും തമ്പി ആന്റണി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

തമ്പി ആന്റണിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നൗഷാദ്… നൗഷാദ്…
നിങ്ങളുടെ വിശാല മനസ്സിന്
ഏതു കഠിനഹൃദയനും
പ്രചോദനമേകുന്ന
ഹൃദയ വിശാലതക്ക്
സാഷ്ടാംഗ പ്രണാമം

നിങ്ങളുടെ നഷ്ടത്തില്‍ 50000 രൂപ ഞാന്‍ പങ്കിടുന്നു- അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഞായറാഴ്ച നടന്‍ രാജേഷ് ശര്‍മയും സംഘവും നിലമ്പൂര്‍, വയനാട് എന്നിവിടങ്ങളിലെ ക്യാമ്പുകളിലേക്ക് എറണാകുളം ബ്രോഡ് വേയില്‍ വിഭവ സമാഹരണം നടത്തുന്നതിനിടയ്ക്കാണ് നൗഷാദിന്റെ അടുക്കലുമെത്തിയത്. തന്റെയൊപ്പം അവരെയും കൂട്ടി പെരുന്നാള്‍ കച്ചവടത്തിനായി മാറ്റി വെച്ചിരുന്ന മുഴുവന്‍ വസ്ത്രങ്ങളും നൗഷാദ് ചാക്കില്‍ നിറച്ചുനല്‍കി.

മഴക്കെടുതിയുടെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒന്നും കൊടുക്കേണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കേണ്ടതില്ലെന്നും ഒരു വിഭാഗം വന്‍ പ്രചരണമഴിച്ചു വിടുമ്പോള്‍ പ്രവൃത്തി കൊണ്ട് അവര്‍ക്ക് മറുപടി കൊടുക്കുകയായിരുന്നു നൗഷാദ്.

വയനാട്, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാനാണ് നടന്‍ രാജേഷ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു സംഘം എറണാംകുളം ബ്രോഡ്‌വേയില്‍ കളക്ഷന് ഇറങ്ങിയത്. വസ്ത്രമാണ് ശേഖരിക്കുന്നതെന്ന് നൗഷാദിനോട് പറഞ്ഞപ്പോള്‍ നൗഷാദ് പറഞ്ഞത് ഒന്നെന്റെ കട വരെ വരാന്‍ കഴിയുമോ എന്നായിരുന്നു.

തന്റെ കട തുറന്ന് വില്‍പ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങളെല്ലാം വാരി ചാക്കുകളില്‍ നിറച്ചു കൊടുക്കുകയാണ് നൗഷാദ് ചെയ്തത്. നൗഷാദിന്റെ പ്രവൃത്തി കണ്ട് എന്താണിത് എന്ന് പറഞ്ഞപ്പോള്‍ നൗഷാദിന്റെ മറുപടി ഇങ്ങനയൊയിരുന്നു.

‘നമ്മള്‍ പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാന്‍ പറ്റൂല്ലല്ലോ? എനിക്ക്
നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ..’. എന്ന്. നടന്‍ രാജേഷ് ശര്‍മ്മയാണ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Top