കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിയ മലയാളികളെ കൊണ്ടുവാരാനുള്ള രണ്ടു വിമാനങ്ങള്‍ യു.എ.ഇയിലേക്കു പുറപ്പെട്ടു. ആദ്യ വിമാനം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പന്ത്രണ്ടരയോടെ ടെയ്ക്ക് ഓഫ് ചെയ്തു. ഉച്ചയ്ക്ക് 1.40-നാണ് കേരളത്തില്‍നിന്നുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരില്‍നിന്ന് പറന്നുയര്‍ന്നത്. രണ്ട് വിമാനങ്ങളാണ് ഇന്ന് യുഎഇയിലേക്കാണ് പുറപ്പെട്ടത്. രണ്ടാമത്തെ വിമാനം കരിപ്പൂരില്‍ നിന്നാണ് പുറപ്പെട്ടത്. നെടുമ്പാശേരിയില്‍ നിന്നും 12.30ന് പുറപ്പെട്ടവിമാനം പ്രവാസികളുമായി രാത്രി 9.40ന് തിരിച്ചെത്തും. ഇതുകൂടാതെ മാലദ്വീപിലേക്ക് പുറപ്പെട്ട ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ തീരത്തെത്തിയെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
വിമാനത്തില്‍ ഒന്നോ രണ്ടോ വീതം കുടിവെള്ളക്കുപ്പികള്‍ സീറ്റുകളില്‍ ഉണ്ടാകും. യാത്രക്കാര്‍ മാസ്ക് ധരിക്കണം. യാത്രാവേളയില്‍ ആഹാര വസ്തുക്കള്‍ നല്‍കില്ല തുടങ്ങിയ കർശന നിർദേശങ്ങൾ പാലിച്ചാണ് പ്രവാസികളുടെ മടക്ക യാത്ര.എറണാകുളം സ്വദേശി ക്യാപ്റ്റന്‍ റിസ്വിന്‍ നാസറാണ് അബുദാബിയിൽ നിന്ന് മലയാളികളെ കൊച്ചിയിലെത്തിക്കുന്നത്. വിമാനത്തിലെ ജീവനക്കാരും മലയാളികളാണ്. കൊച്ചിയിൽ നിന്ന് ഖത്തറിലേക്കുള്ള വിമാനം പറത്തുന്നതു കാഞ്ഞിരപ്പള്ളി കുന്നപ്പള്ളി ക്യാപ്റ്റന്‍ ആല്‍ബി തോമസാണ്.വിമാനത്തില്‍ ഒന്നോ രണ്ടോ വീതം കുടിവെള്ളക്കുപ്പികള്‍ സീറ്റുകളില്‍ ഉണ്ടാകും. യാത്രക്കാര്‍ മാസ്ക് ധരിക്കണം. യാത്രാവേളയില്‍ ആഹാര വസ്തുക്കള്‍ നല്‍കില്ല തുടങ്ങിയ കർശന നിർദേശങ്ങൾ പാലിച്ചാണ് പ്രവാസികളുടെ മടക്ക യാത്ര.
ഇന്ന് നെടുമ്പാശേരിയില്‍ നിന്നും പുറപ്പെട്ട ആദ്യ വിമാനത്തില്‍ 177 പ്രവാസികളാണ് കൊച്ചിയിലെത്തുക. ഇവരെ സ്വീകരിക്കുന്നതിനായുള്ള എല്ലാ നടപടികളും പൂര്‍ത്തിയായെന്ന് ബന്ധപ്പെട്ടഅധികാരികള്‍ അറിയിച്ചു. കൊച്ചിയിലെത്തുന്ന പ്രവാസികളെ കെഎസ്ആര്‍ടിസി ബസുകളിലാണ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തിക്കുക. ചിലര്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ടാക്‌സി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിരിച്ചെത്തുന്ന പ്രവാസികളില്‍ രോഗലക്ഷണം പ്രകടിപ്പിക്കുകയാണെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റും.
രണ്ടാമത്തെ വിമാനം കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് ഉച്ചയ്ക്ക് 1.40നാണ് പുറപ്പെട്ടത്. വിമാനം അവിടെ എത്തി പ്രവാസികളുമായി വൈകീട്ട് അഞ്ചരയോടെ തിരിച്ചുപറക്കും. ഒരു മണിക്കൂര്‍ വൈകിയാണ് വിമാനം കരിപ്പൂരില്‍ നിന്നും പറന്നുയര്‍ന്നത്. എന്നാലും രാത്രി 11 മണിയോടെ വിമാനം തിരിച്ചെത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് വേണ്ട ക്വാറന്‍ഈന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മാലദ്വീപില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാനായി പുറപ്പെട്ട നാവിക സേനയുടെ കപ്പല്‍ ദ്വീപിന്റെ തീരത്തെത്തി. പ്രവാസികളുമായി കപ്പല്‍ വെള്ളിയാഴ്ചയാവും കൊച്ചിയിലേക്ക് തിരിക്കുക. 48 മണിക്കൂര്‍ യാത്രാ സമയം വേണമെന്നാണ് കരുതുന്നത്. രണ്ട് കപ്പലുകളാണ് ംമാലദ്വീപ് ദൗത്യത്തിനായി നാവികസേന നിയോഗിച്ചിരിക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്ള ക്വാറന്റീന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. നാവിക സേനയുടെ കപ്പലുകളായ ഐഎന്‍എസ് ജലാശ്വ, ഐഎന്‍എസ് മഗര്‍ എന്നിവയാണ് മാലദ്വീപില്‍ എത്തിയിരിക്കുന്നത്.