ഏറ്റവും കുറഞ്ഞ ശമ്പളം ലഭിക്കുന്നവർക്കു പോലും 20 യൂറോയുടെ വർധനവ്; നഴ്‌സുമാർക്കു ആനൂകൂല്യങ്ങൾ വർധിക്കുന്നു

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് പുതിയ ശമ്പള പരിഷ്‌കരണത്തിന്റെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിക്കുന്നത് നഴ്‌സുമാർക്കെന്നു റിപ്പോർട്ട്. പുതിയ ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി ആഴ്ച്ചയിൽ 20 യൂറോയുടെ വർദ്ധനവ് ഏറ്റവും കുറഞ്ഞ ശമ്പളം കുറഞ്ഞ ശമ്പളം ലഭിക്കുന്നവർക്ക് പോലും ലഭ്യമവുമെന്നു നഴ്‌സിംഗ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു.ഓവർ റ്റൈമിനും,റേറ്റ് ബാധകമാവും എന്നതിനാൽ കൂടുതൽ ശമ്പളം ഉറപ്പാണ്.
ജൂണിയർ ഡോക്റ്റർമാർ ചെയ്തുപോന്നിരുന്ന ജോലികളിൽ ചിലതാണ് ഇപ്പോൾ നഴ്‌സുമാർക്ക് കൈമാറിയിരിക്കുന്നത്. ജോലിയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടി വരും.ഹഡ്ഡിംഗ്റ്റൺ റോഡ് എഗ്രിമെന്റ് വഴി നഷ്ടമായിരുന്ന വരുമാനം തിരിച്ചു പിടിയ്ക്കാനെ ഇപ്പോൾ കഴിഞ്ഞിട്ടുള്ളൂ.കാലാനുസൃതമായും ജീവിത ചിലവിലെ വർദ്ധനവ് മൂലവും,ജോലി കൂടുതൽ വഴിയും ഇപ്പോൾ അനുവദിച്ചിരിക്കുന്ന ശമ്പള വർധനവ് കുറവ് തന്നെയാണ് എന്നതാണ് യാഥാർഥ്യം.പുതിയ ധാരണയെ അംഗീകരിക്കുന്നതിനൊപ്പം കൂടുതൽ ആനുകൂല്യങ്ങൾക്കായുള്ള പോരാട്ടം തുടരുമെന്നും യൂണിയൻ നേതാക്കൾ വ്യക്തമാക്കി.
ഇതൊരു വിൻ വിൻ ഡീലാണ് എന്നാണ് മന്ത്രി വരേദ്കറുടെ അഭിപ്രായം.ജൂണിയർ ഡോക്റ്റർമാർക്ക് ജോലിഭാരം കുറയും,നഴ്‌സുമാർക്ക് കൂടുതൽ ശമ്പളവും അംഗീകാരവും ലഭിക്കും.രോഗികൾക്ക് ത്വരിത ഗതിയിലുള്ള മെച്ചപ്പെട്ട ശുശ്രൂഷയും ലഭിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top