കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാരന്‍ വീണ്ടും പിടിയില്‍; ഇന്ത്യയിലേക്കു രക്ഷപെട്ടത്‌ ശിക്ഷ വിധിച്ചശേഷം

killerടെക്‌സസ്‌: കാമുകി ഹെര്‍മില്ല ഗാര്‍സിയ ഫെര്‍ണാണ്ടസിനെ കൊലപ്പെടുത്തിയ കേസില്‍ 23 വര്‍ഷത്തെ തടവു ശിക്ഷയ്ക്കു കോടതി വിധിച്ച ശേഷം ഇന്ത്യയിലേക്കു രക്ഷപെട്ട പ്രതിയെ പൊലീസ്‌ സംഘം പിടികൂടി ടെക്‌സസില്‍ എത്തിച്ചു. അമിത്‌ ലിവിങ്‌സ്റ്റണ്‍(41) എന്ന ഇന്ത്യന്‍ വംശജനെയാണ്‌ ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം പിടികൂടി ടെക്‌സസ്‌ കോടതിയില്‍ ഹാജരാക്കിയത്‌.
മറ്റൊരു കേസില്‍ ഡല്‍ഹിയിലെ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയെ പ്രത്യേക വിമാനത്തില്‍ ജൂലൈ 14 നാണ്‌ ടെക്‌സസില്‍ എത്തിച്ചത്‌. തുടര്‍ന്ന്‌ ടെക്‌സസിലെ കേമറോണ്‍ കൌണ്ടി ജയിലില്‍ ഇയാളെ അടച്ചിട്ടുണ്ട്‌. അമിതുമായുള്ള സ്‌നേഹ ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങിയ ഹെര്‍മില്ലയെ ഇയാള്‍ വെടിവച്ചു കൊല്ലുകയായിരുന്നു. അമിതിന്റെ പുരുഷത്വത്തെ ഇവര്‍ ചോദ്യം ചെയ്‌തതാണ്‌ അമിത്തിനെ പ്രകോപ്പിച്ചത്‌. മൂന്നു കുട്ടികളുടെ മാതാവാണ്‌ കൊല്ലപെട്ട ഹെര്‍മില്ല.
2005 ഒക്‌ടോബര്‍ നാലിനു ടെക്‌സസില്‍ വച്ചാണ്‌ കൊലപാതകം നടന്നത്‌. സംഭവത്തെക്കുറിച്ചു 2007 ഫെബ്രുവരിയില്‍ അമിത്‌ കുറ്റസമ്മതം നടത്തിയിരുന്നു. തുടര്‍ന്നു ഇയാള്‍ക്കു 23 വര്‍ഷം കോടതി ശിക്ഷവിധിക്കുകയായിരുന്നു. ശിക്ഷാ വിധിക്കു ശേഷം ഇയാളുടെ അപ്പീല്‍ കേട്ട കോടതി അറുപതു ദിവസം ഇന്ത്യയില്‍ പോയ്‌ താമസിക്കുന്നതിനുള്ള അസാധാരണ അനുമതി നല്‍കി. എന്നാല്‍ ഇന്ത്യയിലേക്കു പോയ ഇയാള്‍ പിന്നീട്‌ തിരികെ എത്തിയിട്ടില്ല. ഇതേ തുടര്‍ന്നാണ്‌ ഇപ്പോള്‍ ഡല്‍ഹിയില്‍ മറ്റൊരു കേസില്‍ പിടിയിലായ ഇയാളെ അറസ്റ്റ്‌ ചെയ്‌ത്‌.
അമേരിക്കന്‍ പൌരനായ ഇയാള്‍ ഇന്ത്യന്‍ നിയമപ്രകാരം എന്‍ഫോഴ്സമെന്റ്‌ ഡയറക്‌ടറേറ്റില്‍ ബന്ധപ്പെടാതെ രാജ്യത്ത്‌ ഒളിവില്‍ താമസിച്ച കേസിലാണ്‌ അറസ്റ്റിലായത്‌. ഇതേ തുടര്‍ന്നു ഡല്‍ഹി ജയിലില്‍ കഴിയുന്നതിനിടെ തിരിച്ചറിഞ്ഞ അമേരിക്കന്‍ അധികൃതര്‍ എത്തി പ്രതിയെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

 

Top