ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ് … ‘വചനം മാംസമായി’എല്ലാവരിലും ദൈവവചനം എത്തിക്കുക.ഫേയ്​സ് ബുക്ക് പേജ് ശ്രദ്ധ നേടുന്നു.

എല്ലാവരിലും ദിവസം ഒരു ദൈവവചനം എങ്കിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഫേയ്​സ് ബുക്ക് പേജ് വന്‍ ഹിറ്റിലേക്കും പ്രത്യേക ശ്രദ്ധ നേടുകയും ചെയ്യുന്നു.മനസിനും ശരിരത്തിനും സന്തോഷവും സമാധാനവും ലഭിക്കുകയും , അനേകര്‍ക്ക്‌ ആശ്വാസവും സമാധാനവും പ്രത്യാശയും അതിലുപരി ആത്മാവും ജീവനുമായ വചനം ഗ്രഹിക്കുക വഴി പാപകരമായ ജീവിതം ഉപേഷിച്ച് നിത്യ ജീവിതത്തിലെയ്ക്കുള്ള ഒരു ചവിട്ടുപടിയായും പലര്‍ക്കും ഈ പേജു മാറിയിട്ടുണ്ട് .നൂറുകണക്കിനാളുകളാണ് ദിവസവും ഈ പേജ് വിസിറ്റ് ചെയ്യുന്നതെന്ന് ഈ പേജ് നിയന്ത്രിക്കുന്ന പിന്നണി പ്രവര്‍ത്തകര്‍ പറഞ്ഞു.നിങ്ങളുടെ ജീവിതത്തെയും ഈ പേജുകളിലെ വചനം മാറ്റിമറിക്കുമെന്നുള്ളത് തീര്‍ച്ചയാണെന്നും പേജിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ഗിഫ്റ്റ് ഓഫ് ഗോഡ് എന്ന പേരിലും ,മലയാളം ബൈബിള്‍ എന്ന പേരിലും ഉള്ള പേജുകളാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദിയില്‍ വചനമുണ്ടായിരുന്നു. വചനം ദൈവമായിരുന്നു. സമസ്തവും അവനിലൂടെയുണ്ടായി. അവനിലെ ജീവന്‍ വെളിച്ചമായിരുന്നു. വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവനില്‍ സ്വര്‍ഗീയ സൗന്ദര്യവും സത്യവും നിറഞ്ഞുനിന്നു.ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്;

ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്.വചനം നമ്മെ സ്നേഹിക്കുന്നു. വചനം നമ്മെ സുഖപ്പെടുത്തുന്നു. വചനം നമ്മെ ശക്തിപ്പെടുത്തുന്നു. ആ വചനം യേശുവാണ്. കഴിയുന്ന വിശ്വാസികള്‍ ഈ പേജ് വിസിറ്റ് ചെയ്തു ദൈവ വചനം ഗ്രഹിക്കണമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വിശ്വാസ സമൂഹം ആപേഷിച്ചു.

-00001ക്രിസ്തുവിന്റെ സ്വര്‍ഗാരോഹണത്തോടുകൂടി ക്രൈസ്തവ സമൂഹം രൂപംകൊണ്ടു. യഹോവ ക്രിസ്തുവിന്റെ പിതാവാണ്, അബ്രഹാമിന്റെയും ഈശാക്കിന്റെയും യാക്കോബിന്റെയും പിതാവാണ് എന്ന് ക്രൈസ്തവര്‍ വിശ്വസിച്ചു. മുമ്പ് പ്രവാചകന്മാര്‍ ഉണ്ടാക്കിയിട്ടുള്ള ഉടമ്പടികളുടെയും ദൈവമാണ്. നസറേത്തില്‍ ജനിച്ച യേശുക്രിസ്തുവിലൂടെ, ദൈവം മുന്‍കാലത്ത് ഉണ്ടാക്കിയിട്ടുള്ള ഉടമ്പടികളുടെ പൂര്‍ത്തീകരണം നടത്തുകയാണ് പുതിയ നിയമം ചെയ്യുന്നത്. യഹൂദ വംശത്തില്‍ ജനിച്ച ക്രിസ്തു യഹോവയില്‍ വിശ്വസിച്ചിരുന്നു. യഹൂദരെ തിരഞ്ഞെടുക്കപ്പെട്ട ജനമാക്കി, അവര്‍ക്കുവേണ്ടി നിയമങ്ങള്‍ നല്കിയതും യഹോവയാണെന്ന് ക്രിസ്തു വിശ്വസിച്ചു. യഹോവ യഹൂദര്‍ക്ക് നിത്യരക്ഷ വാഗ്ദാനം ചെയ്തു. ദൈവം ലോകത്തെ സൃഷ്ടിച്ചുവെന്നു മാത്രമല്ല, ലോകത്തിലെ സര്‍വതിനെയും പുലര്‍ത്തിക്കൊണ്ടുപോരുകയും ചെയ്യുന്നു. സീനായ് മലയില്‍വച്ച് യഹോവ പത്തുകല്പനകള്‍ മോശയ്ക്കു നല്കിയതിനു സമാനമാണ് പുതിയ നിയമത്തില്‍ ക്രിസ്തു നടത്തിയ ഗിരിപ്രഭാഷണം. ക്രിസ്തുവിന്റെ വചനങ്ങളെ ദൈവവചനം ആയിട്ടാണ് ക്രൈസ്തവര്‍ കരുതുന്നത്. ദൈവത്തെ പിതാവ് (ആബാ) എന്നാണ് ക്രിസ്തു അഭിസംബോധന ചെയ്തിരുന്നത്.

Word of GOD-1ക്രിസ്തുവിന്റെ കുരിശാരോഹണം ആദ്യ പാപത്തെ നിര്‍വീര്യമാക്കാനുള്ള ബലിയായിരുന്നു എന്ന് പൗലോസ് അപ്പോസ്തലന്‍ പ്രഖ്യാപിച്ചു. ക്രിസ്തുവിനെ വചനം ആയി യോഹന്നാന്‍ തന്റെ സുവിശേഷത്തില്‍ വ്യാഖ്യാനിച്ചു. അക്കാരണത്താലാണ് ദൈവ വചനം മാംസമായി എന്ന് യോഹന്നാന്‍ വിശദീകരിച്ചിരിക്കുന്നു. ദൈവം എന്ന വചനത്തിന്റെ അവതാരമാണ് ക്രിസ്തു എന്ന് യോഹന്നാന്റെ സുവിശേഷം വ്യാഖ്യാനിക്കുന്നുണ്ട്. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ എന്റെ കര്‍ത്താവേ എന്റെ ദൈവമേ എന്ന് തോമസ് അപ്പോസ്തലന്‍ അഭിസംബോധന ചെയ്യുന്നു. ദൈവം മനുഷ്യര്‍ക്കുവേണ്ടി എന്തു ചെയ്തു ? ദൈവം ഇപ്പോള്‍ മനുഷ്യര്‍ക്കു വേണ്ടി എന്തു ചെയ്യുന്നു ? ദൈവം ഭാവിയില്‍ ആരായിരിക്കും ? മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി പിതാവായ ദൈവം ക്രിസ്തുവിലൂടെ എന്തൊക്കെ ചെയ്തു ?.ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെക്കുറിച്ച് പ്രവാചകന്മാര്‍ മുന്നറിയിപ്പു നല്കിയിട്ടുണ്ട്. വചനം മാംസമായി എന്ന് യോഹന്നാന്‍ പ്രസ്താവിച്ചു. മാലാഖയായ ഗബ്രിയേല്‍ ക്രിസ്തുവിന്റെ അവതാരത്തെക്കുറിച്ച് മറിയത്തോടു പറഞ്ഞിട്ടുണ്ട്. ക്രിസ്തുവായി ജനിച്ച ആള്‍ മറ്റെല്ലാ സൃഷ്ടികളെയുംകാള്‍ ശ്രേഷ്ഠനാണ്. എ.ഡി. 325-ല്‍ കൂടിയ നിഖ്യാസൂനഹദോസ് ക്രിസ്തുവിനെ ദൈവമായി അംഗീകരിച്ചു. ക്രിസ്തുവിന്റെ ദൈവത്വം അംഗീകരിക്കപ്പെട്ടപ്പോള്‍ ഏകദൈവത്തില്‍ പിതാവ്, പുത്രന്‍ എന്നീ രണ്ടു വ്യക്തികള്‍ ഉണ്ടെന്ന് ക്രൈസ്തവര്‍ ചിന്തിച്ചു. എ.ഡി. 381-ല്‍ കൂടിയ കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസില്‍ പരിശുദ്ധാത്മാവിന്റെ ദൈവികത്വം അംഗീകരിക്കപ്പെട്ടു. ദൈവത്തില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ വ്യക്തികള്‍ ഉണ്ടെന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ത്രിത്വം (ട്രിനിറ്റി) എന്ന ആശയം രൂപംകൊണ്ടു. പരിശുദ്ധാത്മാവിലൂടെ മാത്രമേ ദൈവത്തിന്റെ പ്രകൃതം ശരിയായി മനസ്സിലാക്കുവാന്‍ കഴിയുകയുള്ളൂ .

പേജ് ലൈക് ചെയ്യാന്‍ ക്ളിക്ക് ചെയ്യുക :

GIFT OF GOD
MALAYALAM BAIBIL

Top