സൌദിയില്‍ വനിതകള്‍ക്കു നേരിടേണ്ടി വന്നത്‌ 6000 നിയമലംഘനങ്ങള്‍

arabi_police1സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിലെ വനിതാ വത്കരണത്തില്‍ ആറായിരത്തോളം നിയമലംഘനങ്ങള്‍ കണ്ടെത്തി. നിയമം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.വനിതകളുടെ വസ്ത്രങ്ങളും മറ്റു വില്‍പന നടത്തുന്ന സ്ഥപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ആറായിരത്തോളം നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം വനിതാ വത്കരണ പദ്ദതി വിഭാഗം മേധാവി അബ്ദുല്‍ മുന്‍ഇം അല്‍ഷഹ്‌രി അറിയിച്ചു.

സ്വദേശി വനിതാ വല്‍കരണ പദ്ദതി ആരംഭിച്ചതു മുതലാണ് ഇത്രയും നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.
വനിതകളെ സ്ഥാപനങ്ങളില്‍ നിയമിക്കാതിരിക്കല്‍, വനിതകളെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കല്‍,സൗകര്യങ്ങള്‍ ഒരുക്കാതിരിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.
സ്വകാര്യമേഖലയില്‍ പരമാവധി വനിതകളെ നിയമിക്കുന്ന പദ്ദതിയുമായി മന്ത്രാലയം മുന്നോട്ട്‌പോവുമെന്ന് അല്‍ഷഹ്‌രി പറഞ്ഞു. ഇതിനകം തന്നെ ഫാക്ടറികളിലും വിവിധ സ്ഥാപനങ്ങളുടെ ഭരണ നിര്‍വഹണ മേഘലകളിലും ക്യാഷ്യാര്‍ തസ്തികകളിലും വനിതകളെ നിയമിച്ചു കഴിഞ്ഞതായും അല്‍ഷഹ്‌രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top