കുവൈത്തില്‍ അറസ്റ്റിലായ 19 മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ 34 ഇന്ത്യക്കാര്‍ മോചിതരായി; തുണയായത് കേന്ദ്രസർക്കാർ നടപടികൾ

കുവൈത്ത് സിറ്റി: നിയമലംഘനത്തിന് പിടിയിലായി 3 ആഴ്ച കുവൈത്തില്‍ ജയിലില്‍ കഴിഞ്ഞ 19 മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ 34 ഇന്ത്യക്കാര്‍ മോചിതരായി. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഇടപെടലിലാണു മോചിതരായത്. ജയിലില്‍നിന്ന് ആശുപത്രിയില്‍ എത്തിച്ചു പരിശോധന നടത്തിയ ശേഷം വീടുകളില്‍ പോകാന്‍ അനുവദിച്ചു. ഇറാന്‍ പൗരന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

വര്‍ഷങ്ങളായി നിയമാനുസൃതം ജോലി ചെയ്തവരാണ് മിക്കവരും. കുവൈത്തിലെ ഇന്ത്യന്‍ എംബസിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇടപെട്ടതിനെ തുടര്‍ന്ന് ഇവരില്‍ 5 മലയാളികള്‍ക്ക് ജയിലില്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാന്‍ അവസരം ഒരുക്കിയിരുന്നു. ശസ്ത്രക്രിയാ മുറിയില്‍ ലൈസന്‍സില്ലാതെ ജോലി ചെയ്തു, മതിയായ യോഗ്യതകള്‍ ഇല്ലായിരുന്നു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നാണ് ഔദ്യോഗിക വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top