34 വര്‍ഷം മുന്‍പു നടന്ന കൊലപാതകം: ജയിലില്‍ കിടന്ന വ്യക്തി നിരപരാധിയെന്നുകണ്ടു വിട്ടയച്ചു

ഇന്ത്യാനാ: 1976 ല്‍ നടന്ന കൊലപാതകത്തില്‍ ജയില്‍ശിക്ഷ അനുഭവിച്ചു വന്ന നിരപരാധിയായ വ്യക്തിയെ മുപ്പത്തിനാലു വര്‍ഷത്തിനു ശേഷം നിരപരാധിയെന്നു കണ്ടു വിട്ടയച്ചു. ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിഞ്ഞിരുന്ന വ്യക്തിയെ ഇന്നലെ ജയിലില്‍ നിന്നു മോചിപ്പിച്ചു.
63 വയസുള്ള ലൂയിസ്‌ ഫോളിനെയാണ്‌ നിരപരാധിയെന്നു കണ്ടു വിട്ടയച്ചത്‌. ഡിഎന്‍എ പരിശോധന വഴിയാണ്‌ ഇയാള്‍ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയത്‌. ഇന്ത്യാനാ കൌണ്ടി ജഡ്‌ജി ലൂയിസിനെ വിട്ടയക്കാന്‍ ഉത്തരവിട്ടിരുന്നു. ഇന്ത്യാനാ കൌണ്ടി ഡിസ്‌ട്രിക്‌ട്‌ അറ്റോര്‍ണി പാട്രിക്‌ ഇന്നാണ്‌ ഇയാളെ വിട്ടയക്കാന്‍ തയ്യാറായത്‌.
1976 ല്‍ ഡീന്‍ കാതറിന്‍ എന്ന പതിനേഴുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി എന്ന കേസിലാണ്‌ ഇയാളെ ശിക്ഷിച്ചത്‌. കേസുമായി ബന്ധപ്പെട്ട്‌ 1891 ല്‍ ലൂയിസിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു. കോടതിയില്‍ നിരപരാധിയാണെന്നു ഇയാള്‍ വാദിച്ചെങ്കിലും ഇയാളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ജയിലില്‍ നിന്നു വിട്ടയച്ച ഇയാളെ സ്വീകരിക്കാന്‍ ഭാര്യയും എത്തിയിരുന്നു. 34 വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്കിടെ വരച്ച ചിത്രങ്ങള്‍ വില്‍പന നടത്തണമെന്നതാണ്‌ ഇയാളുടെ ആഗ്രഹം.

Top