ലോകമഹായുദ്ധത്തെ അതിജീവിക്കുക 10 രാജ്യങ്ങള്‍ മാത്രം

third_war_escapeമൂന്നാം ലോകമഹായുദ്ധം ജലത്തിനു വേണ്ടിയായിരിക്കുമോ എണ്ണയ്ക്കുവേണ്ടിയായിരിക്കുമോ എന്നൊക്കെയുള്ള വാദഗതികളുണ്ട്. ആണവായുധശേഷി ലോകരാഷ്ട്രങ്ങള്‍ സമ്പാദിച്ചുകഴിഞ്ഞു. ഇനി ആണവ ആയുധങ്ങള്‍ പ്രയോഗിക്കപ്പെടുന്ന ആ വലിയ യുദ്ധം നടന്നാല്‍ ലോകത്ത് എത്ര രാജ്യങ്ങള്‍ക്ക് അതിജീവിക്കാനാവും.അമേരിക്കന്‍ വസ്തുത അന്വേഷണ സംഘമായ ദ ലിസ്റ്റ് തയ്യാറാക്കിയ പട്ടികയില്‍ പത്തു രാജ്യങ്ങള്‍ക്കാണ് മൂന്നാം ലോക മഹായുദ്ധത്തെ അതിജീവിക്കാനാവുക. ഈ പട്ടികയില്‍ ആണവ ശക്തിയായ ഇന്ത്യയും, അമേരിക്കയും പാക്കിസ്താനുമില്ല. പക്ഷെ നമ്മുടെ അയല്‍രാജ്യമായ ഭൂട്ടാനുണ്ട്. ലോകത്തിലെ ഏറ്റവും സന്തോഷമായി ജീവിക്കുന്ന ജനത ഭൂട്ടാനിലാണെന്നും പഠനം നടന്നിരുന്നു.

35 ശതമാനത്തോളം ഇന്ത്യക്കാര്‍ ജീവിക്കുന്ന ഫിജി എന്ന ഓഷ്യാനിയന്‍ ദ്വീപ് രാഷ്ട്രമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പട്ടികയില്‍ ഒരു ആഫ്രിക്കന്‍ രാജ്യവും ഇല്ലെന്നതും ദുരന്ത വ്യാപ്തിയെ ഓര്‍മ്മപ്പെടുത്തുന്നു. മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമോ ?ഉണ്ടായാല്‍ ഏതൊക്കെ രാജ്യങ്ങള്‍ രക്ഷപെടും ?ലോകമഹായുദ്ധങ്ങള്‍ മാനവരാശിയെ തകര്‍ത്തെറിഞ്ഞ സംഭവങ്ങള്‍ മാത്രമേ ചരിത്രത്തിലുള്ളൂ. ആണവദുരന്തമായ രണ്ടാം ലോകമഹായുദ്ധം തീര്‍ത്ത നാശനഷ്ടങ്ങളില്‍ നിന്നും പൂര്‍ണ്ണമായും ലോകരാജ്യങ്ങള്‍ മുക്തമായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top