രണ്ട് റഫറണ്ടങ്ങളും ദയനീയമായി പരാജയപ്പെട്ടു! കെയർ റഫറണ്ടം വോട്ടർമാർ നിരസിച്ചത് ഫാമിലി റഫറണ്ടത്തേക്കാൾ ഉയർന്ന മാർജിനിൽ

ഡബ്ലിൻ :ലിയോ വരാദ്ക്കർ സർക്കാരിന് കനത്ത പ്രഹരം .രണ്ട് റഫറണ്ടങ്ങളും ദയനീയമായി പരാജയപ്പെട്ടു! കെയർ റഫറണ്ടം വോട്ടർമാർ നിരസിച്ചത് ഫാമിലി റഫറണ്ടത്തേക്കാൾ ഉയർന്ന മാർജിനിൽ . ഭരണഘടനയുടെ നിർദിഷ്ട 40-ാം ഭേദഗതിയായ കെയർ റഫറണ്ടം ഇന്ന് വൈകുന്നേരം നേരത്തെ പ്രഖ്യാപിച്ച ഫാമിലി റഫറണ്ടത്തേക്കാൾ ഉയർന്ന മാർജിനിൽ പരാജയപ്പെട്ടു. 73.9% നോ വോട്ടും 26.1% യെസ് വോട്ടും ആയിരുന്നു ഫലം. 40-ാം ഭരണഘടനാ ഭേദഗതി 39 മണ്ഡലങ്ങളിലും നിരസിക്കപ്പെട്ടു.

കെയർ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള മാർജിൻ 47.8% അല്ലെങ്കിൽ 721,567 വോട്ടുകളാണ്. ഏകദേശം 1,525,221 പേർ വോട്ട് ചെയ്തു, പോളിംഗ് 44.3% ആയിരുന്നു. 2018 ലെ അബോർഷൻ റഫറണ്ടത്തിൽ നിന്ന് ഇത് 30% ഇടിവ് രേഖപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡബ്ലിൻ കാസിലിൽ റിട്ടേണിംഗ് ഓഫീസർ ബാരി റയാൻ പ്രഖ്യാപിച്ച കെയർ റഫറണ്ടം ഫലം – യെസ് വോട്ടുകൾക്ക് വേണ്ടി വാദിച്ച സർക്കാരിനും പ്രതിപക്ഷ പാർട്ടികൾക്കും മറ്റൊരു റഫറണ്ടം പരാജയമായി.
ഒരു ഐറിഷ് ഹിതപരിശോധനയിലെ എക്കാലത്തെയും ഉയർന്ന നോ വോട്ട് ശതമാനം കൂടിയാണിത്.

Top