യുഎസിൽ 2.1 മില്യൺ ഡോളർ വിലയുള്ള വീടിനുള്ളിൽ വെടിയേറ്റു മരിച്ച ടെക്കി ആനന്ദ് സുജിത് ഹെൻറി ആരായിരുന്നു?

കാലിഫോർണിയ : ആരായിരുന്നു കാലിഫോർണിയയിൽ വെടിയേറ്റു മരിച്ച ടെക്കി ആനന്ദ് സുജിത് ഹെൻറി? യുഎസിലെ കാലിഫോർണിയയിലെ 2.1 മില്യൺ ഡോളർ വിലമതിക്കുന്ന വീടിനുള്ളിൽ ഇന്ത്യൻ വംശജരായ ദമ്പതികളെയും അവരുടെ നാല് വയസ്സുള്ള ഇരട്ടക്കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞദിവസമാണ്. അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇത് കൊലപാതകമോ ആത്മഹത്യയോ ആകാം എന്നാണ് പോലീസ് കരുതുന്നത്. ചൊവ്വാഴ്ച രാവിലെ ക്ഷേമ പരിശോധനയ്ക്ക് പോയപ്പോഴാണ് പൊലീസ് ആനന്ദ് സുജിത് ഹെൻറി (42), ഭാര്യ ആലീസ് പ്രിയങ്ക (40), അവരുടെ 4 വയസ്സുള്ള ഇരട്ട മക്കളായ നോഹ, നെയ്താൻ എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

“രണ്ട് കുട്ടികളെയും കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അവരുടെ മരണകാരണം ഇപ്പോഴും അന്വേഷണത്തിലാണ്. സ്ത്രീപുരുഷന്മാരെ കുളിമുറിയിൽ വെടിയേറ്റ് മരിച്ചതായാണ് കണ്ടെത്തിയത്,” സാൻ മാറ്റിയോ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് പ്രസ്താവനയിൽ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലയാളികളായ ദമ്പതികൾ കഴിഞ്ഞ ഒമ്പത് വർഷമായി അമേരിക്കയിലാണ് താമസം. രണ്ടുവർഷം മുമ്പാണ് ന്യൂജഴ്സിയിൽ നിന്നും ഇവർ കുടുംബത്തോടെ സാൻ മാറ്റിയോ കൗണ്ടിയിലേക്ക് മാറിയത്. അതിനും ഒരു വർഷം മുമ്പ് സാൻ മാറ്റിയോ കൗണ്ടിയിൽ 2.1 മില്യൺ ഡോളറിൻ്റെ വീട് വാങ്ങിയിരുന്നു.

നേരത്തെ മെറ്റയിലും ഗൂഗിളിലും സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് മാനേജരായ ആനന്ദും സീനിയർ അനലിസ്റ്റായ ആലീസും ഐടി പ്രൊഫഷണലുകളായിരുന്നു. ഇരുവരെയും കുറിച്ച് നല്ല അഭിപ്രായമാണ് അയൽക്കാർക്കും സർപ്രവർത്തകർക്കും. എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയിരുന്ന ആനന്ദും ആലീസും കഠിനാധ്വാനികളും അർപ്പണബോധമുള്ളവരുമായ മാതാപിതാക്കളായിരുന്നു എന്നാണ് ഇവരെ അടുത്തറിയാവുന്നവർ പറയുന്നത്.

അദ്ദേഹത്തിൻ്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ പറയുന്നതനുസരിച്ച്, കഴിഞ്ഞ വർഷം ജൂണിൽ മെറ്റയിലെ ജോലി ഉപേക്ഷിച്ചതിന് ശേഷം ആനന്ദ് സ്വന്തമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനിയായ ലോജിറ്റ്സ് സ്ഥാപിച്ചു.

പ്രത്യേക ബിസിനസ് ആവശ്യങ്ങൾക്കായി ജനറേറ്റീവ് എഐ മോഡലുകളെ സ്വകാര്യമായി പരിശീലിപ്പിക്കുന്നതിനും ഇത് പ്രവർത്തിക്കുന്ന മാർഗങ്ങൾ സംരംഭകരെ പരിശീലിപ്പിക്കുന്നതലും വൈദഗ്ധ്യമുള്ള ലോജിറ്റ്സ്, സാങ്കേതിക വ്യവസായത്തിൽ ശ്രദ്ധ നേടിയിട്ടുണ്ട്. നിലവിൽ, കമ്പനിയുടെ വെബ്‌സൈറ്റ് പ്രവർത്തനരഹിതമാണ്, ആനന്ദ് മെറ്റയിൽ നിന്ന് പിന്മാറുന്നതിനും ലോജിറ്റ്‌സ് സ്ഥാപിക്കുന്നതിനും പിന്നിലെ കാരണങ്ങൾ വ്യക്തമല്ല.

ഇരട്ടക്കുട്ടികൾ ജനിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ്, 2016 ഡിസംബറിൽ ആനന്ദ് വിവാഹമോചനത്തിന് അപേക്ഷ നൽകിയതായി രേഖകൾ പറയുന്നു. എന്നാൽ ഇവർ വിവാഹമോചനം നേടിയില്ല.

റിപ്പോർട്ടുകൾ പ്രകാരം, ദാരുണമായ സംഭവം നടന്ന വീട്ടിൽ സ്ഥിരതാമസമാക്കുന്നതിന് മുമ്പ് കുടുംബം സാൻ ഫ്രാൻസിസ്കോയിലുടനീളം നിരവധി തവണ താമസം മാറിയിരുന്നു. മാറിത്താമസിച്ചതിന് ശേഷം ഒന്നിലധികം തവണ വസതിയിലെ കോളുകൾക്ക് മറുപടി നൽകിയിട്ടുണ്ടെന്ന് അധികൃതർ വെളിപ്പെടുത്തി. എന്നാൽ ആ കോളുകളുടെ സ്വഭാവം വെളിപ്പെടുത്തിയിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായിട്ടില്ലെന്നത് ഈ സംഭവത്തിലെ ദുരൂഹത വർധിപ്പിക്കുന്നു. കൊല്ലം ഫാത്തിമ മാതാ കോളജ് മുൻ പ്രിൻസിപ്പൽ, പട്ടത്താനം, വികാസ് നഗർ ഡോ. ജി. ഹെൻട്രിയുടെ മകനാണ് മരിച്ച ആനന്ദ്.

Top