ഗര്‍ഭഛിദ്രം പൂര്‍ണമായും നിരോധിക്കേണ്ടതാണെന്നു ഡോ.ബെന്‍ കാര്‍സന്‍

ഐഒവ: ഏതൊരു സാഹചര്യത്തിലായാലും ഗര്‍ഭഛിദ്രം ഒരു വിധത്തിലും അംഗീകരിക്കാനാവില്ലെന്നു റിപബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ഡോ.ബെന്‍ കാര്‍സന്‍ അസന്നിഗ്ധമായി വ്യക്തമാക്കി. ഞായറാഴ്ച എന്‍ബിസിയുടെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കാര്‍സന്‍. സ്ത്രീകള്‍ ഗര്‍ഭിണികള്‍ ആകുന്ന സാഹചര്യങ്ങള്‍ വ്യത്യസ്തമാണെന്നും എന്നാല്‍ ഗര്‍ഭാശയത്തില്‍ വച്ചു തന്നെ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നത് എങ്ങിനെയാണ് അംഗീകരിക്കാനാവുകയെന്നും മുന്‍ ബ്രെയിന്‍ സര്‍ജനായ ഡോ.ബെന്‍ കാര്‍സണ്‍ ചോദിച്ചു.
അടിമ സമ്പ്രദായം നിലനിന്നിരുന്ന കാലഘട്ടത്തില്‍ സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും യജമാനന്‍മാരുടെ ഇഷ്ടം പോലെ പ്രവര്‍ത്തിക്കാന്‍ സ്വതന്ത്ര്യവും ഉണ്ടായിരുന്നു. ഞാന്‍ അടിമത്വ സമ്പ്രദായത്തില്‍ വിശ്വസിക്കുന്നില്ല. മാത്രമല്ല അത് തെറ്റാണെന്നു വിശ്വസിക്കുകയും ചെയ്യുന്നു. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രമ്പ് ഡോ.ബെന്‍ കാര്‍സണെതിരെ ശക്തമായ വിമര്‍ശനമാണ് നടത്തുന്നത്. റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്‍ ബെന്‍ കാള്‍സന്റെ പിന്‍തുണ സാവകാശം വര്‍ധിച്ചു വരികയാണ്. മൈക്ക് ഹക്കമ്പി തൊട്ടു പിന്നിലുണ്ട്. ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹില്ലരിയും, സാന്റേഴ്‌സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു.
2016 നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഭരണം നിലനിര്‍ത്തുവാനാണ് സാധ്യതയെന്നു സര്‍വേ ചൂണ്ടിക്കാട്ടുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ പൊതുസമ്മതനായ സ്ഥനാര്‍ഥിയെ കണ്ടെത്താനാവുന്നില്ല എന്നതാണ് ഡെമോക്രാറ്റിക് പാര്‍ട്ടിക്കു അനൂകൂല സാഹചര്യം ഒരുക്കുന്നത്.

Top