അമേരിക്കയിൽ വീണ്ടും കറുത്ത വർഗക്കാരനെ കൊലപ്പെടുത്തി..

ന്യുയോർക്ക് :അമേരിക്കയിൽ വീണ്ടും കറുത്ത വർഗക്കാരനെ കൊലപ്പെടുത്തി പൊലീസുകാരൻ. ലൂയിവിൽ മെട്രോ പൊലീസ് ആണ് റെസ്റ്റോറൻ്റ് ഉടമയായ ഡേവിഡ് മക്കറ്റീ എന്ന 53കാരനെ കൊലപ്പെടുത്തിയത്. ഡേവിഡ് ആണ് ആദ്യം വെടിയുതിർത്തതെന്നും തിരികെ വെടി വെക്കുന്നതിനിടെയാണ് ഇയാൾ കൊല്ലപ്പെട്ടതെന്നും പൊലീസ് പറയുന്നു. ഡേവിഡ് ആണ് ആദ്യം വെടിയുതിര്‍ത്തതെന്നും തിരികെ വെടി വെക്കുന്നതിനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ ലൂയിവില്‍ മെട്രോ പൊലീസ് മേധാവി സ്റ്റീവ് കോണ്‍റാഡിനെ ജോലിയില്‍ നിന്ന് പുറത്താക്കി.

പൊലീസുകാർക്ക് അവരവരുടെ ഷിഫ്റ്റുകളിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുമായിരുന്നയാളായിരുന്നു ഡേവിഡ്. മെയ് 31ന് ജോർ ഫ്ലോയ്ഡിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്നവർ പൊലീസുകാരെ വെടിവെച്ചെന്നും തിരികെ വെടിവെക്കുമ്പോൾ ഡേവിഡിനു വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു എന്നും കെൻ്റുകി നാഷണൽ ഗാർഡ് ട്രൂപ്പ്സ് പറയുന്നു. എന്നാൽ, സംഭവത്തിലെ ബോഡിക്യാം ദൃശ്യങ്ങൾ ഇതുവരെ ലൂയിസ്‌വിൽ മെട്രോ പൊലീസ് ഡിപ്പാർട്ട്മെൻ്റ് സമർപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റീവ് കോൺറാഡിനെ ഗവർണർ ആൻഡി ബെഷിയർ ജോലിയിൽ നിന്ന് പുറത്താക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്റ്റേറ്റ് പൊലീസുമായി ബന്ധപ്പെട്ട് ഫെഡറൽ സംവിധാനങ്ങൾ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. സുതാര്യവും സത്യസന്ധവുമായ അന്വേഷണം നടത്തുമെന്ന് അധികാരികൾ പറയുന്നു. ബോഡി ക്യാം ഫുട്ടേജ് ഇല്ലാത്തത് വ്യവസ്ഥിതിയുടെ പരാജയമാണെന്ന് ഗവർണർ കുറ്റപ്പെടുത്തി. ഇത്തരം കാര്യങ്ങൾ കൊണ്ടാണ് ബോഡി ക്യാം നിർബന്ധമാക്കിയതെന്നും എല്ലാ ഓഫീസർമാരുടെയും ക്യാമറ പരിശോധിച്ച് ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം, ഫ്ലോയ്ഡിൻ്റെ കൊലപാതകത്തിൽ പരോക്ഷമായി പങ്കായ മറ്റു മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിലായിട്ടുണ്ട്. കൊലപാതകം നടക്കുമ്പോൾ ഡെറിക് ഷോവിനെ സംരക്ഷിച്ച് ചുറ്റും നിന്ന ടൗ താവോ, തോമസ് ലെയിൻ, ജെ അലക്സാണ്ടർ എന്നിവരാണ് അറസ്റ്റിലായത്. ഷോവിൻ്റെ മേലുള്ള കുറ്റം സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമാക്കി ഉയർത്തി. 40 വർഷത്തോളം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

Top