കൊവിഡിന്റെ മറവിൽ വിമാനയാത്രക്കാരെ കമ്പനികൾ കൊള്ളയടിക്കുന്നു:മലയാളി ട്രാവൽ ടിക്കറ്റ് തട്ടിപ്പുകാരും കുടുങ്ങും.യൂറോപ്പിൽ യാത്രക്കാരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നതായി ആരോപണം.

ഡബ്ലിൻ: കൊവിഡ് പ്രതിസന്ധിയുടെ മറവിൽ യൂറോപ്പിൽ വിമാനയാത്രക്കാരെ കൊള്ളയടിക്കുന്നതായും, ഇവരുടെ അവകാശങ്ങളെ വെല്ലുവിളിക്കുന്നതായും ആരോപണം. യാത്രക്കാരുടെ നിയമപരമായ അവകാശങ്ങളെയും ബാധ്യതകളെയും മാനിക്കുന്നതിൽ എയർലൈൻ കമ്പനികൾ വൻ പരാജയമാണ് എന്നാണ് ഏറ്റവും ഒടുവിൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. യൂറോപ്പിലെ എയർലൈനുകളുടെ മൂന്നിൽ രണ്ട് യൂണിറ്റിന്റെയും പരാതികൾ കൈകാര്യം ചെയ്തിരുന്നത് അവരുടെ ഐറിഷ് യൂണിറ്റായിരുന്നു. ഈ ഐറിഷ് യൂണിറ്റുകളിൽ പരാതിയുമായി എത്തുന്നതായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയും.

വിമാനയാത്രക്കാർക്ക് കമ്പനികളുടെ ഭാഗത്തു നിന്നും അവകാശങ്ങൾ അംഗീകരിച്ചു കിട്ടുന്നില്ലെന്ന പരാതി ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്യൻ കോടതി ഓഡിറ്റർമാർ അടുത്തിടെ കൊവിഡ് പ്രതിസന്ധിക്കാലത്ത് വിമാനയാത്രക്കാരുടെ അവകാശങ്ങൾ എന്ന പേരിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ”അഭൂതപൂർവമായ ഈ പ്രതിസന്ധിയിൽ, പ്രത്യേകിച്ച് കോവിഡ് -19 പാൻഡെമിക്കിന്റെ പ്രാരംഭ ഘട്ടത്തിൽ പ്രധാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ല” എന്നായിരുന്നു ഈ റിപ്പോർട്ടിന്റെ ഉള്ളടക്കം. റിപ്പോർട്ട് പ്രകാരം യാത്രക്കാർക്ക് അവരുടെ അവകാശങ്ങൾ അംഗീകരിച്ചു കിട്ടിയില്ലെന്നും കണ്ടെത്തലുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

You May Like :ടിക്കറ്റ് റീഫണ്ട് :നിവിൽ അബ്രാഹത്തിനെതിരെ കേരളത്തിലും അയർലൻഡ് കോടതിയിലും കേസ്.കമ്പനി ഡയറക്ട്മാരും കുടുങ്ങും!നേഴ്സുമാരുടെ പണം കൊണ്ട് ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയവർ കുരുക്കിൽ.

അതേസമയം നേഴ്സുമാർ അടക്കമുള്ള ഒരുപാട് മലയാളികളെ ടിക്കറ്റ് റീഫണ്ടിൽ പറ്റിച്ച മലയാളി ട്രാവൽ ഏജന്റുമാരും കുടുക്കിലാകും.ടിക്കറ്റ് തട്ടിപ്പിൽ മലയാളികളായ ഒരു പട്ടം തട്ടിപ്പ് ട്രാവൽ ഏജന്റുമാർക്ക് എതിരെ കേരളത്തിലും അയർലന്റിലും കേസ് നടക്കുകയാണ് .അയർലന്റിലെ ചില കേസുകൾ പ്രതികൾക്ക് എതിരായി വിധിയും വന്നിരുന്നു.

You May Like :ടിക്കറ്റ് റീഫണ്ട് തട്ടിപ്പ്;ഷൈബു വർഗീസിനെതിരെ ക്രിമിനൽ കേസ്!..മലയാളികളെ തട്ടിച്ചത് ലക്ഷങ്ങൾ! മുഖ്യമന്ത്രിക്കും ഡിജിപിക്കും മുന്നിലെ പരാതികളിൽ ഞെട്ടി പോലീസ് !പ്രതികൾ കാത്തിരിക്കുന്നത് വലിയ ശിക്ഷകൾ !..

ടിക്കറ്റ് തട്ടിപ്പിനെതിരെ കേരളത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും കൊടുത്ത വിവിധ പരാതികളിൽ അന്വോഷണം നടത്തി കേസ് എടുക്കാൻ ഉത്തരവ് ഇറക്കിയിരുന്നു.അതിൽ അന്വോഷണം നടന്നുകൊണ്ടിരിക്കകയാണ് .ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതിനാൽ പ്രതികൾ നാട്ടിൽ എത്തിയാൽ അറസ്റ്റിനും സാധ്യതുണ്ട് .

അയർലണ്ടിൽ ചെറിയ തുകകൾക്ക് സ്മാൾ കോർട്ടുകളിൽ ഒരുപാട് കേസുകൾ സമർപ്പിച്ചിട്ടുണ്ട് .ട്രാവൽ ഏജന്റുമാരായ ‘കോൺഫിഡന്റ് ട്രാവൽ ഉടമ നിവിൽ എബ്രഹാം,ഡയറക്ടർ സിന്ധു സേവ്യർ , ജോലിക്കാരൻ പോൾ ,സ്‌കൈലൈൻ ട്രാവൽ നടത്തിപ്പുകാരൻ ഷൈബു വർഗീസ് ,യുറേഷ്യ ട്രാവൽ നടത്തിപ്പുകാരൻ നിവിൻ ,ഡയറക്ടർമാർ ,ഓസ്‌കാർ ട്രാവൽ നടത്തിപ്പുകാരായ വിനോദ് ,ബെസ്റ്റ് വാല്യു നെൽസൺ തുടങ്ങിയരടക്കം ഒരുപറ്റം മലയാളികൾക്ക് എതിരെയാണ് നിലവിൽ ഡസൻ കണക്കിന് പരാതികൾ ഉള്ളത്. ഇവരിൽ പലർക്കും എതിരെ തട്ടിപ്പിന് ഇരകളായവർ കോടതികളിലും പരാതി കൊടുത്തിട്ടുണ്ട് കോൺഫിഡണ്ട് ട്രാവൽ എന്ന കമ്പനിയുടെ റിക്കോർഡ്സ് എടുത്തപ്പോൾ കാണിക്കുന്നത് നിവിൽ അബ്രാഹം, സിന്ദു സേവ്യർ എന്നിവർ ഡയറക്ടർ മാരും ,നിവിൽ അബ്രാഹം കമ്പനി സെക്രട്ടറി എന്നുമാണ്. ഡയറക്ടർമാരും സ്റ്റാഫും കേസിൽ പ്രതിസ്ഥാനത്താണ് .

പാൻഡമിക് മൂലം എയർ ലൈൻ ക്യാൻസൽ ചെയ്ത ടിക്കറ്റുകൾക്ക് നിയമപരമായി ഒരു യൂറോ പോലും ഈടാക്കാൻ നിയമം ഇല്ലാഞ്ഞിട്ടും ഓരോ ടിക്കറ്റിനും റീഫണ്ട് ക്യാൻസലേഷൻ ഫീ വേണമെന്ന് ട്രാവൽ ഏജന്റുമാർ ആവശ്യപ്പെടുകയായിരുന്നു .ഓരോ ടിക്കറ്റിനും 50 യൂറോ (ഏകദേശം 4250 രൂപ വെച്ച് ) ഓരോ ടിക്കറ്റിൽ നിന്നും ഈടാക്കുകയായിരുന്നു പല ഏജന്റുമാരും.മാത്രമല്ല റീഫണ്ടിന് 6 മാസം മുതൽ 12 മാസം വരെ എടുക്കുമെന്നും ആണ് ഏജൻസികൾ പറയുന്നത് അതായത് ഒരു വർഷത്തേക്ക് ലക്ഷക്കണക്കിന് യൂറോ മറ്റ് ബിസിനസുകൾക്കായി വക തിരിച്ച് വിടാൻ കഴിയുന്നു. ഇതുവരെ റീഫൻറ് തുകയും ക്യാൻസൽ ഫീ തുകയും മലയാളി ഏജന്റുമാർ കൊടുത്തു തീർത്തിട്ടില്ല എന്നും ആരോപണം ഉണ്ട് .അമ്പതും നൂറും പോയ ഒരുപാട് പേര് കേസിനായി പോകാത്ത പലരുടെയും പണം ഏജന്റുമാരുടെ പോക്കറ്റിൽ ഉണ്ട്. ചോദിക്കാതെ തന്നെ തിരിച്ചു കൊടുക്കേണ്ട ഈ തുക പലരും ഇതുവരെ തിരിച്ചു കൊടുത്തിട്ടില്ല.യൂറോപ്പിന് ഓഡിറ്റ് കൂടുതൽ തെളിവെടുക്കുമ്പോൾ ഇവരും കുടുംങ്ങും.

Also Read :ട്രാവൽ ഏജന്റുമാരുടെ കീശയിൽ കോടികൾ !ഒരാളുടെ കൈയ്യിൽ തന്നെ 50 കോടിയിലധികം പണം !കമ്പനി നഷ്ടത്തിൽ എന്ന് വരുത്തി മലയാളികളെ പറ്റിക്കാൻ നീക്കം  

Also Read :ടിക്കറ്റ് റീഫണ്ട് തട്ടിപ്പ് കേസിൽ കോൺഫിഡണ്ട് ട്രാവലിനെതിരെ കേസ് എടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് !.മഹാമാരിക്കിടയിലും നേഴ്‌സുമാരെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തത് അയർലണ്ടിലെ മലയാളി സ്ഥാപനം !സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ !

അതിനിടെ കൊവിഡ് പ്രതിസന്ധിയെ തുടർന്നു റദ്ദാക്കിയ വിമാനങ്ങൾക്കായി ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരികെ നൽകാൻ പല വിമാനക്കമ്പനികളും തയ്യാറായിട്ടില്ല. പലരും ഈ തിരിച്ചടവ് ഏതാണ്ട് നിർത്തി വച്ചിരിക്കുകയാണ്. യൂറോപ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങളിൽ ഉടനീളം യാത്രക്കാരെ വ്യത്യസ്തമായ രീതിയിലാണ് പരിഗണിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ”അതേസമയം, അംഗരാജ്യങ്ങൾ എയർലൈനുകൾക്കും പാക്കേജ് സംഘാടകർക്കും അഭൂതപൂർവമായ സഹായം സ്റ്റേറ്റുകൾ നൽകി”യതായും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്.

വിമാനക്കമ്പനികൾക്ക് യാത്രക്കാർക്ക് തിരിച്ചടവിനായി ഒരു ഘട്ടത്തിൽ പോലും യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളുമായി ബന്ധപ്പെട്ടില്ല. എന്നാൽ, മിക്ക രാജ്യങ്ങളും തങ്ങളുടെ വിമാനയാത്രക്കാർക്ക് വേണ്ടി പ്രത്യേക പാക്കേജ് തന്നെ തയ്യാറാക്കിയിരുന്നു. ”യൂറോപ്യൻ കമ്മീഷൻ വ്യക്തമാക്കിയെങ്കിലും സ്റ്റേറ്റ് എയ്ഡ് നിയമപ്രകാരം അവർക്ക് അങ്ങനെ ചെയ്യാൻ കഴിയുമെന്ന് അംഗരാജ്യങ്ങൾ വിമാനക്കമ്പനികൾക്കായി ഈ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും കോടതികൾ വ്യക്തമാക്കി.

വിമാന യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ കമ്മീഷൻ നടത്തിയെന്നും പ്രതിസന്ധിയുടെ ആഘാതം ലഘൂകരിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും എന്നാൽ നിയമപരമായ ചട്ടക്കൂട് അർത്ഥമാക്കുന്നത് അംഗരാജ്യങ്ങൾ ഈ അവകാശങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ കമ്മീഷന് പരിമിതമായ അധികാരമുണ്ടെന്നാണ്.

”പ്രതിസന്ധിയുടെ ആദ്യ മാസങ്ങളിൽ നിരവധി യാത്രക്കാർക്ക് പണം തിരികെ ലഭിച്ചില്ല; മറ്റു പലർക്കും വൗച്ചറുകൾ സ്വീകരിക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ല. 2020 ജൂൺ വരെ, പല വിമാനക്കമ്പനികളും കാര്യമായ കാലതാമസമുണ്ടായിട്ടും പണം തിരിച്ചടയ്ക്കാൻ തുടങ്ങി.”എന്നിരുന്നാലും, ഇടനിലക്കാർ ഏർപ്പെടുമ്പോഴും യാത്രക്കാർക്ക് വൗച്ചറുകൾ ഏർപ്പെടുത്തുമ്പോഴും പണം തിരിച്ചടയ്ക്കാനുള്ള യാത്രക്കാരുടെ കഴിവ് പരിമിതമാണ്. കൂടാതെ, മിക്ക ടിക്കറ്റുകളും യാത്രക്കാരുടെ വൗച്ചറുകളും എയർലൈൻ പാപ്പരത്തത്തിൽ നിന്ന് പരിരക്ഷിക്കപ്പെടുന്നില്ല.

യൂറോപ്യൻ ഓഡിറ്റർ കണ്ടെത്തൽ കൂടുതൽ ആളുകളിലേക്കും ട്രാവൽ തട്ടിപ്പ് പരാതികളിലേക്കും അന്വോഷണം തീവ്രമാക്കാനും കോടതികളിൽ നടപടി ശക്തമാക്കാനും കാരണമാകും .പരാതികളിൽ കൂടുതൽ ശിക്ഷകൾക്കും കാരണമാകും .നൂറുകണക്കിലുണ് പരാതികൾ ഉയർന്നിരിക്കുന്ന മലയാളി ട്രാവൽ ഏജന്റമാർക്കുമേൽ പിടി വീഴും എന്നത് ഉറപ്പാണ് .കോടതികളിൽ കിടക്കുന്ന കേസുകളിൽ പലരും ഇപ്പോൾ ഹാജരാകാതെ തട്ടിപ്പ് ന്യായങ്ങൾ പറഞ്ഞു ഒളിച്ചു നടക്കുകയാണ് .പക്ഷെ വിധി അനുകൂലം ഇരകൾക്കായിരിക്കും എന്നുള്ള സൂചനകൾ ചില വിധികജോളിലൂടെ ഇതിനു മുൻപേ പുറത്ത് വന്നിട്ടുണ്ട് .

Top