വേതനം ഉയര്‍ത്തി ആന്‍ഡി അയര്‍ലന്‍ഡ് മാതൃകയായി

ഡബ്ലിന്‍: ഏറ്റവും ചുരുങ്ങിയ വേതനം ലിവിങ് വേജായി ഉയര്‍ത്തി ആള്‍ഡി അയര്‍ലന്‍ഡ് മാതൃക കാണിക്കുന്നു. ഇതോടെ മണിക്കൂറിന് 11.50 യൂറോ ആകും ജര്‍മ്മന്‍ സൂപ്പര്‍മാര്‍ക്കറ്റ് ഏറ്റവും കുറഞ്ഞ വേതനമായി നല്‍കുക. സുസ്ഥരമായ രീതിയില്‍ വില്‍പ്പന വളര്‍ച്ച പ്രകടമാക്കിയതോടെയാണ് തീരുമാനമെടുക്കാന്‍ കമ്പനി തീരുമാനിച്ചത്. ഫെബ്രുവരിമുതലായിരിക്കും പുതിയ തീരുമാനം നലവില്‍ വരിക.

എന്‍ട്രി ലെവല്‍ പേയില്‍ 4.5ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സ്റ്റോര്‍ അസിസ്റ്റന്റുകള്‍, പത്ത് ശതമാനത്തോളം വരുന്നസ്റ്റോക്ക് അസിസ്റ്ററുമാര്‍ കെയര്‍ ടേക്കേഴ്‌സ് എന്നിവര്‍ക്കാണ് വര്‍ധന ബാധകമാകുക. നിലവില്‍ ആള്‍!ഡിയിലെ സ്റ്റോര്‍ അസിസ്റ്റന്റുകള്‍ മണിക്കൂറില്‍ 11 യൂറോയാണ് നേടുന്നത്. ഇത് ദേശീയമായി നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ വേതന പരിധി 8.65 യൂറോയ്ക്കും മുകളിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയര്‍ലന്‍ഡില്‍ 120 സ്റ്റോറുകളാണ് ആള്‍ഡിക്കുള്ളത്. അടുത്തവര്‍ഷത്തോടെ നാനൂറ് പേരെ കൂടി കൂടുതലായി റിക്രൂട്ട് ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. അയര്‍ലന്‍ഡിലെ വ്യാപനത്തിന് വേണ്ടിയാണിത്. ഗാല്‍വേയിലും ലിമെറിക്കിലും അടുത്ത മാസം രണ്ട് പുതിയ സ്റ്റോറുകള്‍ തുടങ്ങുന്നുണ്ട്. ഇതോടെ അയര്‍ലന്‍ഡിലെ ആകെ സ്റ്റോറുകള്‍ 122ആകും. ആള്‍ഡിയുടെ വളര്‍ച്ച ജീവനക്കാരുടെ ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനവും മൂലമാണെന്നും ജോലിയോടുള്ള പ്രതിബദ്ധത പ്രകടമാക്കുന്നതാണിതെന്നും കമ്പനി വ്യക്തമാക്കുന്നു.

വേതന കാര്യത്തിലും കമ്പനി മുന്നില്‍ നില്‍ക്കുകയാണെന്ന് സിഇഒ മാത്യൂ ബാര്‍നെസ് അവകാശപ്പെട്ടു. ലിവിങ് വേജ് നല്‍കുന്ന ആദ്യ ഭീമന്‍ റീട്ടെയ് ലര്‍ആയി ഈമാസം ആദ്യം ലിഡില്‍ മാറിയിരുന്നു. സ്വീകാര്യമായ രീതിയിലുള്ള ജീവിത നിലവാരം പ്രകടമാക്കുന്നതിന് ഒരു ജീവനക്കാരന് കിട്ടേണ്ട കുറഞ്ഞ കൂലിയെയാണ് ലിവിങ് വേജ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

Top