അതിര്‍ത്തി അടയ്ക്കുമെന്ന ഭീതി വ്യാപകം: യൂറോപ്പില്‍ എത്തിയത് രണ്ടു ലക്ഷം അഭയാര്‍ഥികള്‍

അതില്‍ത്തി അടയ്ക്കുമെന്ന ഭീതിയില്‍ ഒക്ടോബറില്‍ മധ്യധരണ്യാഴിവഴി യൂറോപ്പിലെത്തിയത് 2,18,000 അഭയാര്‍ഥികളെന്ന് ഐക്യരാഷ്ട്ര സഭ. 2014 ല്‍ യൂറോപ്പില്‍ എത്തിയ ആകെ അഭയാര്‍ഥികളുടെയത്രയും വരുമിത്. തണുപ്പുകാലത്തിന് മുന്നോടിയായി യൂറോപ്പ് അതിര്‍ത്തി അടയ്ക്കുമെന്ന ഭയത്താലാണ് സിറിയ ഉള്‍പ്പെടെയുള്ള പ്രശ്‌നബാധിത രാജ്യങ്ങളില്‍നിന്ന് ഇത്രയും പേര്‍ ഒന്നിച്ചെത്തിയതെന്ന് അധികൃതര്‍ പറയുന്നു.

അതേസമയം അനധികൃത കുടിയേറ്റത്തിനിടെ 3440 പേര്‍ അപകടങ്ങളില്‍ മരിച്ചതായാണ് കണക്ക്. സുരക്ഷാ സംവിധാനങ്ങളില്ലാതെ ആളുകളെ കുത്തിനിറച്ച ബോട്ടുകള്‍ മറിഞ്ഞുണ്ടായ അപകടങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. ഇറ്റലി ലക്ഷ്യമാക്കി മെഡിറ്ററേനിയന്‍ കടക്കാന്‍ ശ്രമിച്ചവരാണ് ഏറ്റവുമധികം അപകടത്തില്‍പ്പെട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top