കൊച്ചി : അഞ്ച് വര്‍ഷങ്ങളായി ഓസ്‌ട്രേലിയയിലേക്ക് എത്തുന്ന ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണം രണ്ടക്കത്തിലാണ് വര്‍ധനവുണ്ടായിക്കൊണ്ടിരിക്കുന്നത്.ഓസ്‌ട്രേലിയയിലേക്കെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികളുടെ കാര്യത്തില്‍ ഐസിസി ടി 20 ക്രിക്കറ്റ്‌വേള്‍ഡ് കപ്പിന്റെ സമയത്ത് വന്‍ കുതിച്ച് ചാട്ടമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമായി.ഓസ്‌ട്രേലിയന്‍ ടൂറിസത്തിന്റെ കാര്യത്തില്‍ നിലവില്‍ ഇന്ത്യയാണ് ഏറ്റവും വേഗത്തില്‍ വളരുന്ന ഉറവിട വിപണിയായി വര്‍ത്തിക്കുന്നത്.
ടി20 കപ്പ് കാണാന്‍ ലോകമെമ്പാട് നിന്നുമുള്ളവര്‍ ഓസ്‌ട്രേലിയയിലേക്ക് എത്തുമെന്നാണ് ഇവിടുത്തെ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇക്കൂട്ടത്തില്‍ നല്ലൊരു ശതമാനം ഇന്ത്യന്‍ ടൂറിസ്റ്റുകളായിരിക്കുമെന്ന പ്രതീക്ഷയാണ് നിലവില്‍ ഓസ്‌ട്രേലിയന്‍ അധികൃതര്‍ പുലര്‍ത്തുന്നത്. ടി 20 മെന്‍സ് ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2020 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് നടക്കുന്നത്. രണ്ട് വേള്‍ഡ് കപ്പുകളുടെയും ഫൈനലുകള്‍ മെല്‍ബണിലെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വച്ചായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണിത്.
ഇതിന് മുമ്പ് 2015ലായിരുന്നു ഓസ്‌ട്രേലിയ ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പിന് ആതിഥ്യമരുളിയിരുന്നത്. അന്ന് ലോകമെമ്പാട് നിന്നും ഏതാണ്ട് ഒരു ലക്ഷത്തോളം ടൂറിസ്റ്റുകളാണെത്തിയിരുന്നത്. വരാനിരിക്കുന്ന വുമണ്‍സ് ടി 20 വേള്‍ഡ് കപ്പ് 2020 മാര്‍ച്ച് എട്ടിന് അതായത് അന്താരാഷ്ട്ര വനിതാ ദിനത്തനാണ് നടക്കാനിരിക്കുന്നത്. ടൂറിസ് ഓസ്‌ട്രേലിയക്കായി 5 മില്യണ്‍ ഡോളര്‍ അധികമായി വകിയിരുത്തുമെന്ന് ടൂറിസം മിനിസ്റ്ററായ സൈമണ്‍ ബെര്‍മിംഗ്ഹാം പ്രഖ്യാപിച്ചിട്ടുണ്ട്.